അനുകൂല സാഹചര്യമെന്ന് പറയുന്നതിനപ്പുറം ഒന്നും നടക്കുന്നില്ല; പാർട്ടിയുമായി സഹകരിക്കാൻ സാധ്യതയുണ്ടെന്ന് പറയുന്ന സാമുദായ വിഭാഗങ്ങളെ ഒപ്പം നിർത്താൻ നടപടികൾ ഉണ്ടാകുന്നില്ല, കേരളത്തിലെ ബിജെപിയുടെ സ്ഥിതിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരളത്തിലെ ബിജെപിയുടെ സ്ഥിതിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തിയിരിക്കുകയാണ്. കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. അനുകൂല സാഹചര്യമെന്ന് പറയുന്നതിനപ്പുറം തന്നെ ഒന്നും നടക്കുന്നില്ലെന്ന് പ്രധാനമന്ത്രി വിമർശിക്കുകയുണ്ടായി. നേതൃതലത്തില്‍ മാറ്റങ്ങളുണ്ടാകുന്നില്ല. പേപ്പറിലുളള കാര്യങ്ങള്‍ പ്രവൃത്തിയിലില്ലെന്നും മോദി ചൂണ്ടിക്കാണിച്ചു. വിമർശനത്തിന് പിന്നാലെയാണ് പ്രകാശ് ജാവഡേക്കറിന് കേരളത്തിന്റെ ചുമതല നൽകിയിരുന്നത്.
അതോടൊപ്പം തന്നെ സെപ്റ്റംബർ 1ന് നടന്ന യോഗത്തിലാണ് പ്രധാനമന്ത്രി അതൃപ്തിയും വിമർശനവും ഉന്നയിച്ചത്. ‘‘അനുകൂല സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് നേതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുന്നില്ല. നേതാക്കൾക്ക് എപ്പോഴും ഒരേ കാര്യം തന്നെയാണ് പറയാനുള്ളത്. പാർട്ടിയുമായി സഹകരിക്കാൻ സാധ്യതയുണ്ടെന്ന് പറയുന്ന സാമുദായ വിഭാഗങ്ങളെ ഒപ്പം നിർത്താൻ നടപടികൾ ഉണ്ടാകുന്നില്ല. സംഘടനാപരമായി വിവിധ പരിപാടികൾ നടത്തുണ്ടെന്ന് റിപ്പോർട്ടുകൾ സമർപ്പിക്കുന്നുണ്ട്. പക്ഷേ, പേപ്പറിൽ കാണുന്ന ഗുണഫലമൊന്നും പ്രവൃത്തിയിൽ കാണാനില്ലല്ലോ?’’– എന്നുംപ്രധാനമന്ത്രി ചോദിച്ചു.
അതേസമയം എപ്പോഴും കാണുന്ന മുഖങ്ങൾ നേതൃതലത്തിൽ പോരാ. പാർട്ടിക്ക് പുതുമുഖങ്ങളെ കണ്ടെത്താൻ കഴിയണം. പുതിയ നേതാക്കളെ ഉയർത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം കോർ കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha


























