കരച്ചിലടക്കാനാകതെ ... ഇന്നലെ ഉച്ചയോടെ ജോലി കഴിഞ്ഞ് മടങ്ങി വരുന്ന വഴിയിൽ വച്ച് കാണായി; കടന്തറ പുഴയ്ക്ക് കുറുകെ ചെരുപ്പും തോർത്ത് മുണ്ടും കണ്ടതോടെ 'ആ സംശയം' വർധിച്ചു; അഗ്നിശമന സേനാവിഭാഗം നടത്തിയ തിരച്ചിലിൽ കണ്ടത് നടുക്കുന്ന കാഴ്ച്ച! പശുക്കടവിൽ കാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി

പശുക്കടവിൽ കാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി. കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് കുറ്റ്യാടി പശുക്കടവിൽ നിന്നും പശുക്കടവ് എക്കലിലെ അരിയിൽ ഷിജുവിനെ കാണാതായത്. 40 വയസ്സായിരുന്നു ഷിജുവിന്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ഷിജുവിനെ കാണാതായി. ഇന്ന് രാവിലെ നടത്തിയ അന്വേഷണത്തിൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ ജോലി കഴിഞ്ഞ് മടങ്ങി വരുന്ന വഴിയിൽ വച്ച് കാണാതാകുകയായിരുന്നു. കടന്തറ പുഴയ്ക്ക് കുറുകെ പൂഴിതോടിനും എക്കലിനും മദ്ധ്യത്തിലുള്ള തൂക്ക് പാലത്തിൽ ഇയാളുടെ ചെരുപ്പും തോർത്ത് മുണ്ടും കണ്ടതായി പ്രദേശവാസികൾ പറഞ്ഞു.
ഇതോടെ ഷിജു പുഴയിൽ വീണെന്ന സംശയത്തിൽ നാട്ടുകാർ തിരച്ചിൽ നടത്തി. എന്നാൽ തിരച്ചിലിന് കടന്തറ പുഴയിലെ ശക്തമായ വെള്ളം തടസ്സം സൃഷ്ടിച്ചു. നാദാപുരം ചേലക്കാട് നിന്ന് എത്തിയ അഗ്നിശമന സേനാവിഭാഗം ഇന്ന് തിരച്ചിൽ ശക്തമാക്കിയിരുന്നു. അപ്പോഴാണ് മൃതദേഹം കണ്ടത്. തെങ്ങ് കയറ്റ തൊഴിലാളിയായിരുന്നു ഷിജു.
https://www.facebook.com/Malayalivartha


























