സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്.... കേരളനിയമസഭയുടെ ഇരുപത്തിനാലാമത് സ്പീക്കറായി സി.പി.എം സംസ്ഥാനസമിതി അംഗവും തലശ്ശേരിയില്‍ നിന്ന് രണ്ടാംവട്ടം എം.എല്‍.എയുമായ എ.എന്‍. ഷംസീര്‍ ഇന്ന് തിരഞ്ഞെടുക്കപ്പെടും... പ്രതിപക്ഷത്ത് നിന്ന് ആലുവയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം അന്‍വര്‍ സാദത്ത് മത്സരിക്കുന്നതിനാല്‍ വോട്ടെടുപ്പിലൂടെയാകും വിജയിയെ പ്രഖ്യാപിക്കുക

സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്.... കേരളനിയമസഭയുടെ ഇരുപത്തിനാലാമത് സ്പീക്കറായി സി.പി.എം സംസ്ഥാനസമിതി അംഗവും തലശ്ശേരിയില്‍ നിന്ന് രണ്ടാംവട്ടം എം.എല്‍.എയുമായ എ.എന്‍. ഷംസീര്‍ ഇന്ന് തിരഞ്ഞെടുക്കപ്പെടും... പ്രതിപക്ഷത്ത് നിന്ന് ആലുവയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം അന്‍വര്‍ സാദത്ത് മത്സരിക്കുന്നതിനാല്‍ വോട്ടെടുപ്പിലൂടെയാകും വിജയിയെ പ്രഖ്യാപിക്കുക.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അദ്ധ്യക്ഷതയില്‍ രാവിലെ 10ന് ചേരുന്ന നിയമസഭാ സമ്മേളനത്തിലാകും വോട്ടെടുപ്പ് നടക്കുക. ഭരണമുന്നണിക്ക് 99ഉം പ്രതിപക്ഷത്തിന് 41ഉം അംഗങ്ങളാണ് സഭയില്‍. നിയമസഭയില്‍ ഇടതുമുന്നണിക്ക് കൂടുതല്‍ ഭൂരിപക്ഷമുള്ളതുകൊണ്ടുതന്നെ മറ്റൊന്നും സംഭവിക്കാനില്ല.
പുതിയ സ്പീക്കര്‍ ഔദ്യോഗികമായി സഭയില്‍ അദ്ധ്യക്ഷപദമേറ്റെടുക്കുന്നതോടെയാണ് സമ്മേളന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുക. രഹസ്യബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വിപ്പ് നല്‍കാനാവില്ല. അതുകൊണ്ടുതന്നെ വോട്ട് ചോര്‍ച്ചയുണ്ടായാല്‍ നടപടിയെടുക്കാനുമാകില്ല.
എന്നാല്‍ വോട്ടുകള്‍ ചോരാതിരിക്കാനും പാഴാവാതിരിക്കാനുമുള്ള തയാറെടുപ്പുകള്‍ ഇരുമുന്നണികളും നടത്തിയിട്ടുണ്ട്.പ്രതിപക്ഷത്ത് മുസ്ലിംലീഗ് അംഗം യു.എ. ലത്തീഫ് ഹജ്ജ് തീര്‍ത്ഥാടനത്തിലായതിനാല്‍ നാല്പത് പേരേ വോട്ട് ചെയ്യാനെത്തൂ.എ.എന്‍. ഷംസീറിന് വേണ്ടി മൂന്ന് സെറ്റ് പത്രികകളും അന്‍വര്‍ സാദത്തിന് വേണ്ടി ഒരു സെറ്റ് പത്രികയുമാണ് സമര്‍പ്പിച്ചത്.
അതേസമയം സ്പീക്കറായിരുന്ന എം.ബി. രാജേഷ് തദ്ദേശഭരണ, എക്‌സൈസ് വകുപ്പ് മന്ത്രിയായ സാഹചര്യത്തിലാണ് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കേണ്ടി വന്നത്. നിയമനിര്‍മാണത്തിനായി ചേര്‍ന്ന കഴിഞ്ഞ നിയമസഭാസമ്മേളനം ഈ മാസം ഒന്നിന് സമാപിച്ചിരുന്നെങ്കിലും അത് പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനം മന്ത്രിസഭായോഗം അംഗീകരിച്ച് ഗവര്‍ണറെ അറിയിച്ചിരുന്നില്ല. അതുകൊണ്ട് സാങ്കേതികമായി ആ സമ്മേളനത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നത്തെ സമ്മേളനവും.
ഇന്ന് സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭായോഗം ചേര്‍ന്ന് സമ്മേളനം പിരിച്ചുവിട്ടതായി അംഗീകരിച്ച് ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha


























