സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട് സ്ഥലത്ത് മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മലയോര മേഖലകളില്‍ ജാഗ്രത തുടരണം

സംസ്ഥാനത്ത് ഇന്ന് കൂടിയേ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളുവെന്ന് അറിയിപ്പ്. തെക്കു ഒഡിഷ തീരത്തിന് സമീപമായുള്ള തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ശക്തി കുറയാനാണ് സാധ്യത. ഇതിനാലാണ് മഴയുടെ ശക്തി കുറയുന്നത്. എന്നാല്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നുണ്ട്.
മദ്ധ്യ വടക്കന്‍ ജില്ലകളിലാണ് ഇന്ന് കൂടുതല്‍ മഴയ്ക്ക് സാധ്യതയുള്ളത്. ഈ സാധ്യത കണക്കിലെടുത്ത് ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളില്‍ ജാഗ്രത തുടരണം.
കേരള-കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ലക്ഷദ്വീപ് തീരത്ത് മല്‍സ്യബന്ധനത്തിനു തടസ്സമില്ല .
കേരള തീരം അതിനോട് ചേര്‍ന്നുള്ള മദ്ധ്യ കിഴക്കന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയേറെ.
"
https://www.facebook.com/Malayalivartha


























