ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു.... അപകടം നേര്യമംഗലം ചാക്കോച്ചി വളവില്‍.... നിരവധി പേര്‍ക്ക് പരുക്ക് , ആരുടെയും പരുക്ക് ഗുരുതരമല്ലെന്നും സൂചന....

ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു.... അപകടം നേര്യമംഗലം ചാക്കോച്ചി വളവില്‍.... സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി താഴ്ചയിലേക്ക് മറിഞ്ഞു. നിരവധി പേര്‍ക്ക് പരുക്ക് , ആരുടെയും പരുക്ക് ഗുരുതരമല്ലെന്നും സൂചന.... മൂന്നാര്‍ എറണാകുളം ബസാണ് അപകടത്തില്‍പെട്ടത്.
നേര്യമംഗലം ചാക്കോച്ചിവളവിലാണ് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. അടിമാലിയില്‍ നിന്ന് നേര്യമംഗലത്തേക്ക് സഞ്ചരിക്കുകയായിരുന്ന കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസാണ് അപകടത്തില്‍പ്പെട്ടത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുലര്‍ച്ചെ ആറിനാണ് അപകടമുണ്ടായത് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസിന്റെ ടയര്‍ പൊട്ടിയാണ് അപകടം. ബസ് വഴിയുടെ വശത്തുള്ള താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും യാത്രക്കാരെ അടിമാലി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അധികൃതര്‍ അറിയിച്ചു. വന്‍ അപകടസാധ്യതയുള്ള സ്ഥലത്താണ് അപകടം നടന്നത്.
"
https://www.facebook.com/Malayalivartha


























