വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ്: ചെറിയാന്‍ ഫിലിപ്പിനെതിരെ കേസെടുക്കാന്‍ വനിതാ കമ്മിഷന്‍ നിര്‍ദേശം നല്‍കി

ചെറിയാന്‍ ഫിലിപ്പിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ഫെയ്‌സ് ബുക്കില്‍ വിവാദ പോസ്റ്റിട്ടതിനാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ക്രിമിനല്‍ കേസെടുക്കാന്‍ വനിതാ കമ്മിഷനാണ് ഡിജിപിക്ക് നിര്‍ദേശം നല്‍കിയത്. സ്ത്രീകളെ അപമാനിക്കുന്നതാണ് ചെറിയാന്‍ ഫിലിപ്പിന്റെ പോസ്‌റ്റെന്ന് വനിതാ കമ്മിഷന്‍ വിലയിരുത്തി.
തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ സമരമാര്‍ഗമാണെന്നും ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ട് എന്ന ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റാണ് വിവാദമായത്. പോസ്റ്റ് വിവാദമായതിനെത്തുടര്‍ന്ന് ചെറിയാന്‍ ഫിലിപ് ഖേദം രേഖപ്പെടുത്തി.
ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശനത്തിനെതിരെ നിരവധി നേതാക്കളും രംഗത്തെത്തിയിരുന്നു. ചെറിയാന്‍ ഫിലിപ്പ് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയും ഷാനിമോള്‍ ഉസ്മാനും ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, ചെറിയാന്‍ ഫിലിപ് കേരള സ്ത്രീ സമൂഹത്തോട് മാപ്പു പറയണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha