വിറകു ശേഖരിക്കാന്‍ പോയി മടങ്ങുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഗര്‍ഭിണി ഉള്‍െപ്പടെ മൂന്ന് ആദിവാസി യുവതികള്‍ മരിച്ചു

വിറകു ശേഖരിക്കാന്‍പോയി മടങ്ങുന്നതിനിടെ പോസ്റ്റില്‍നിന്നു വൈദ്യുതാഘാതമേറ്റു ഗര്‍ഭിണിയുള്‍പ്പെടെ മൂന്ന് ആദിവാസി യുവതികള്‍ മരിച്ചു. ഒരാള്‍ക്കു പരുക്കേറ്റു.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. മാങ്കുളം ചിക്കണംകുടി ആദിവാസികുടിയിലെ താമസക്കാരായ മന്നവന്റെ ഭാര്യ രാശാത്തി(32), കുഞ്ഞുമോന്റെ ഭാര്യ, മൂന്നുമാസം ഗര്‍ഭിണിയായ സലോമി(27), തങ്കച്ചന്‍ചിന്നായി ദമ്പതികളുടെ മകള്‍ യശോദ (17)എന്നിവരാണു മരിച്ചത്. ഇതേ കുടിയിലെ ശശിയുടെ ഭാര്യ വനിത (21)യ്ക്കാണു പരുക്കേറ്റത്. പരുക്കേറ്റ വനിതയുടെ മാറാപ്പിലായിരുന്നു 10 മാസം പ്രായമായ കുഞ്ഞ്. അടിമാലി താലൂക്ക് ആശുപത്രിയില്‍ ശിശുരോഗ വിദഗ്ധന്‍ കുഞ്ഞിനെ പരിശോധിച്ചശേഷം അമ്മയോടൊപ്പം ആശുപത്രിയില്‍ വൈദ്യസംഘത്തിന്റെ നിരീക്ഷണത്തിലാണ്.
ഇന്നലെ ഉച്ചയ്ക്ക് 12.15ന് പൈനാപ്പിള്‍ തോടു പാലത്തിനു സമീപമാണ് അപകടം. ഇന്നലെ രാവിലെ വനത്തില്‍ വിറകു ശേഖരിക്കാന്‍ പോയ അഞ്ചംഗ ആദിവാസിയുവതികളുടെ സംഘം തിരികെ കുടിയിലെത്താറായപ്പോഴായിരുന്നു അപകടം. ആദ്യം രാശാത്തിക്കാണു ഷോക്കേറ്റത്. രാശാത്തിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണു മൂന്നു പേര്‍ക്കുകൂടി ഷോക്കേറ്റത്.
ഇന്നലെരാവിലെ മുതല്‍ പ്രദേശത്തു മഴയുണ്ടായിരുന്നു. മഴയത്ത് 11 കെ.വി. ലൈനില്‍ തീ മിന്നുന്നതായി പ്രദേശവാസികള്‍ അധികൃതരെ അറിയിച്ചെങ്കിലും അവര്‍ എത്തുന്നതിനു മുമ്പു തന്നെ അപകടമുണ്ടായി. പരുക്കേറ്റവരെ നാട്ടുകാര്‍ ജീപ്പില്‍ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേര്‍ മരിച്ചിരുന്നു. കാടും വള്ളിപ്പടര്‍പ്പും നിറഞ്ഞ നിലയിലായിരുന്നു റോഡ് വക്കിലുള്ള വൈദ്യുതി പോസ്റ്റ്. പള്ളിവാസല്‍ സബ് സ്‌റ്റേഷനു കീഴിലുള്ള ഇവിടെ 11 കെ.വി. ലൈനിന്റെ വൈദ്യുതി കാലിനു മുകള്‍ഭാഗത്ത് ലൈന്‍ ഘടിപ്പിച്ചിട്ടുള്ള ഇന്‍സുലേറ്റര്‍ പൊട്ടിയതാണ് വൈദ്യുതി താഴേക്കു പ്രവഹിക്കാന്‍ കാരണം. ഇത്തരത്തില്‍ ഇന്‍സുലേറ്റര്‍ പൊട്ടിയാല്‍ സ്‌റ്റേഷനില്‍ വൈദ്യുതിബന്ധം വിഛേദിക്കപ്പെടേണ്ടതാണ്. എന്നാല്‍ അപകടസ്ഥലത്തുനിന്ന് 50 കിലോമീറ്ററിലധികം ദൂരത്താണ് സബ്‌സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നതിനാല്‍ വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുവാന്‍ കാലതാമസം ഉണ്ടാകുമെന്ന് അധികൃതര്‍ പറയുന്നത്.
മൂന്നാര്‍ എ.എസ്.പി: മെറിന്‍ ജോസഫ് മാങ്കുളത്തെ അപകടസ്ഥലം സന്ദര്‍ശിച്ചു. മൂന്നാര്‍ സി.ഐ: എ.ആര്‍. ഷാനിഖാന്‍, എസ്.ഐ. വിഷ്ണുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മരിച്ച മൂവരുടെയും മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മൃതദേഹങ്ങള്‍ ഇന്നു സംസ്‌കരിക്കും. മരിച്ച രാശാത്തിക്കു കുട്ടികളില്ല. സലോമിക്കു രണ്ടു മക്കളുണ്ട്. വൈദ്യുതി വകുപ്പിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും അപകട സ്ഥലത്തും ആശുപത്രിയിലും സന്ദര്‍ശനം നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha