തിരുവഞ്ചൂരിനും കൊടിക്കുന്നിലിനും പണി കൊടുത്ത് ശാലുമേനോന്‍, മന്ത്രി വീട്ടില്‍ വരുമെന്ന് അറിയാമായിരുന്നു, കൊടിക്കുന്നില്‍ സുരേഷും വീട്ടില്‍ വരാറുണ്ടെന്ന് മൊഴി

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഗൃഹപ്രവേശനത്തിന് നേരിട്ട് ക്ഷണിച്ചിരുന്നതായി നടി ശാലുമേനോന്‍ സോളാര്‍ കമ്മിഷനു മുമ്പാകെ മൊഴി നല്‍കി. ഇതോടെ മന്ത്രിയുട മുന്‍ വാദങ്ങലെല്ലാം കളവാണെന്ന് തെളിഞ്ഞു. സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണവിധേയയായ നടി ശാലുമേനോന്റെ ഗൃഹപ്രവേശന ചടങ്ങിനുപോയിട്ടുണ്ടെന്നു ആഭ്യന്തരമന്ത്രിയായിരിക്കെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ അതിന് നല്‍കിയ വിശദീകരണം ശാലുവിന്റെ മൊഴിയോട് ചേര്‍ന്നതായിരുന്നില്ല. അമൃതാനന്ദമയീ മഠത്തിന്റെ പരിപാടിയില്‍ പങ്കെടുത്തുവരുന്ന വഴി തന്റെ സഹപ്രവര്‍ത്തകര്‍ വണ്ടിക്ക് കൈകാണിച്ചു. ചെറിയ ഇടവഴിയായതിനാല്‍ വണ്ടി നിര്‍ത്തി. തൃപ്പൂണിത്തറ അരവിന്ദാക്ഷന്റെ കൊച്ചുമകള്‍ ശാലുമേനോന്റെ വീടിന്റെ ഗൃഹപ്രവേശനമാണെന്ന് അവര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ചടങ്ങില്‍ പങ്കെടുത്തതെന്നായിരുന്നു മന്ത്രി അന്ന് വിവാദങ്ങളോട് പ്രതികരിച്ചത്.
നേരത്തെ ക്ഷണിച്ചപ്രകാരമല്ല. മറ്റ് പാര്‍ട്ടികളുടെനേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നതായും മന്ത്രി പറഞ്ഞിരുന്നു. ശാലുമേനോനുമായി ബന്ധമുണ്ടെന്ന വാര്‍ത്തകളും മന്ത്രി നിഷേധിച്ചിരുന്നു. \'എനിക്ക് ശാലുമേനോനുമായി രക്തബന്ധമില്ലന്നും അങ്ങനെ പറഞ്ഞാല്‍ എന്റെ മാതാപിതാക്കള്‍ അംഗീകരിക്കില്ലന്നും പറഞ്ഞിരുന്ന മന്ത്രി അവരുമായി രാഷ്ട്രീയബന്ധവുമില്ലന്നും വ്യക്തമാക്കിയിരുന്നു. തനിക്ക് ബന്ധം ശാലുമേനോന്റെ മുത്തച്ഛനുമായാണ്. വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന കാലത്തുള്ള പരിചയമാണതെന്നാണ് തിരുവഞ്ചൂര്‍ വ്യക്തമാക്കിയത്. ഇതോടെ തിരുവഞ്ചൂര്‍ പറഞ്ഞത് മുഴുവന്‍ കള്ളമാണെന്നായിരുന്നു ശാലുവിന്റെ മൊഴി വ്യക്തമാക്കുന്നത്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നേരത്തേ പരിചയമുണ്ടായിരുന്നു. തന്റെ മുത്തച്ഛന്‍ അരവിന്ദാക്ഷ മേനോന്‍ അദ്ദേഹത്തിന്റെ സഹോദരിയെ നൃത്തം പഠിപ്പിച്ചിരുന്നുവെന്നും ശാലുവിന്റെ മൊഴി നല്‍കി.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മകളുടെ വീടിന്റെ പാലുകാച്ചലിന് വരുമെന്ന കാര്യം നേരത്തെ അറിയാമായിരുന്നെന്ന് ശാലുവിന്റെ അമ്മ കലാദേവിയും കമ്മിഷന് മൊഴി നല്‍കിയിട്ടുണ്ട്. വീടിന്റെ പാലുകാച്ചലിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ക്ഷണിച്ചിരുന്നെന്നും ശാലു മൊഴി നല്‍കി. മന്ത്രി എത്തുമെന്ന് അറിയാമായിരുന്നെന്ന് അമ്മ കലാദേവി മൊഴി നല്‍കി.ശാലു മേനോനും മന്ത്രിയും ഒട്ടേറെ പൊതു പരിപാടികളില്‍ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. അദ്ദേഹം പാലുകാച്ചല്‍ ചടങ്ങിന് വരുമെന്ന് ഉറപ്പായിരുന്നുവെന്നും ശാലുമേനോന്റെ അമ്മ കമ്മീഷനോട് പറഞ്ഞിട്ടുണ്ട്.
മുന്‍ കേന്ദ്രമന്ത്രിയായിരുന്ന കൊടിക്കുന്നില്‍ സുരേഷും വീട്ടില്‍ വന്നിരുന്നതായും ശാലു മേനോന്‍ പറഞ്ഞു. കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ 2011 മുതല്‍ 2013 ഡിസംബര്‍ വരെ താന്‍ അംഗമായിരുന്നപ്പോള്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ഭാര്യയും ബോര്‍ഡില്‍ അംഗമായിരുന്നു. തന്നെ ബോര്‍ഡ് അംഗമാക്കിയതില്‍ കൊടിക്കുന്നില്‍ സുരേഷിന് എന്തെങ്കിലും പങ്കുണ്ടായിരുന്നോ എന്ന് തനിക്കറിയില്ല. നാട്ടിലെ യൂത്ത് കോണ്‍ഗ്രസുകാരനായ പി.എന്‍. നൗഷാദ് നിര്‍ദേശിച്ച പ്രകാരം ഒരു കലാകാരിയെന്ന നിലയില്‍ അപേക്ഷ നല്‍കുകയായിരുന്നു.
നാല്‍പതോളം പേരില്‍നിന്ന് വാങ്ങിയ ലക്ഷക്കണക്കിന് രൂപ ബിജു രാധാകൃഷ്ണന്‍ തന്നെ ഏല്‍പ്പിച്ചിരിക്കുകയാണെന്ന് സരിതാ നായര്‍ പറഞ്ഞുവെന്ന ഫെനി ബാലകൃഷ്ണന്റെ മൊഴി ശരിയല്ല.ബിജു രാധാകൃഷ്ണന്‍ തന്നെ രജിസ്റ്റര്‍ വിവാഹം ചെയ്തിട്ടില്ലെന്നും താന്‍ സോളാര്‍ കമ്പനിയുടെ എക്‌സിക്യുട്ടീവ് മെമ്പര്‍ അല്ലെന്നും ശാലുമേനോന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ മുമ്പാകെ പറഞ്ഞു. തനിക്കെതിരേ മൊഴി നല്‍കിയ റാസിക്ക് അലിയെ എറണാകുളത്തെ ചെന്നൈ സില്‍ക്‌സില്‍വച്ചാണ് താന്‍ ആദ്യമായി കാണുന്നത്. അവിടെവച്ച് തനിക്ക് 20 ലക്ഷം രൂപ തന്നു എന്ന റാസിക്ക് അലിയുടെ മൊഴി തെറ്റാണ്.
ബിജു രാധാകൃഷ്ണന്റെ ടീം സോളാര്‍ തിരുവനന്തപുരത്ത് നടത്തിയിരുന്ന ബിസിനസില്‍ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്നും ശാലു മേനോന്‍ കമ്മിഷനെ അറിയിച്ചു.
ഇപ്പോള്‍ താമസിക്കുന്ന 20 സെന്റ് സ്ഥലത്ത് 2500 ചതുരശ്രയടിയുള്ള ഇരുനില വീട് രണ്ടര വര്‍ഷം മുന്‍പാണ് 75 ലക്ഷം രൂപ ചെലവില്‍ പുതുക്കി പണിഞ്ഞത്. ചിട്ടി, ബാങ്ക് ബാലന്‍സ്, സ്വര്‍ണം വിറ്റ പണം എന്നിവയ്‌ക്കൊപ്പം കടമെടുത്തുമാണ് വീടുപണി പൂര്‍ത്തിയാക്കിയതെന്നും അവര്‍ കമ്മിഷനു മൊഴിനല്‍കി.
ബിജു രാധാകൃഷ്ണന്‍ തന്നെ രജിസ്റ്റര്‍ വിവാഹം ചെയ്തിട്ടില്ലെന്നും താന്‍ സോളാര്‍ കമ്പനിയുടെ എക്‌സ്‌ക്യൂട്ടീവ് അംഗമല്ലെ്‌നനും ശാലുമേനോന്‍ കമ്മീഷന് മൊഴി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha