ബാര്‍ കോഴ കേസ്: തുടരന്വേഷണ ഹര്‍ജിയില്‍ ഇന്നു വിധി പറയും

ബാര്‍ കോഴ ആരോപണ കേസില്‍ തുടരന്വേഷണം വേണമെന്ന ഹര്‍ജികളില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്നു വിധി പറയും. വിജിലന്‍സ് എസ്പി ആര്‍. സുകേശന്‍ സമര്‍പ്പിച്ച വസ്തുതാവിവര അന്തിമ റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്നും തുടരന്വേഷണത്തിനു നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, ബാറുടമ ബിജു രമേശ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണു കോടതി വിധി പറയുന്നത്.
സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ ബാറുടമകളില്‍ നിന്നു ധനമന്ത്രി കെ.എം. മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. ബാറുടമയും ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ മുന്‍ വര്‍ക്കിംഗ് പ്രസിഡന്റുമായ ബിജു രമേശാണ് ആരോപണം ഉന്നയിച്ചത്. വിജിലന്‍സ് അന്വേഷണം നടത്തിയെങ്കിലും ഇതില്‍ ഒന്നും കണെ്ടത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് 16.95 കോടി രൂപ ചെലവില്‍ രണ്ട് അനുബന്ധ റോഡുകള്‍ വികസിപ്പിക്കുന്നതു മന്ത്രിസഭ ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലേക്കു മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha