ടി.വി. തോമസ് അന്ത്യകൂദാശ സ്വീകരിച്ചുവെന്ന് മുന്‍ പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

ആര്‍ച്ച്ബിഷപ് പൗവത്തിലിന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയതു പോലെ ടി.വി. തോമസ് മരിക്കുന്നതിനു മുന്‍പു വൈദികനില്‍നിന്ന് അന്ത്യകൂദാശ സ്വീകരിച്ചിരുന്നുവെന്നു കേരള വനം വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം. മനോഹരന്‍ പിള്ള ശരിവച്ചു. ടിവി അവസാന നാളുകളില്‍ തിരുവനന്തപുരത്ത് ആശുപത്രിയില്‍ കഴിയുമ്പോഴായിരുന്നു ഇത്.
1977-ന്റെ തുടക്കത്തില്‍ അടിയന്തരാവസ്ഥയില്‍ ഇളവുവരുത്തി കരുതല്‍ തടങ്കലില്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന രാഷ്ട്രീയ തടവുകാരില്‍ മിക്കവരെയും മോചിപ്പിച്ച ദിവസം ജയിലില്‍നിന്നിറങ്ങിയ സിപിഎം നേതാവ് സി.ബി.സി. വാരിയര്‍, \'കേരള ശബ്ദ\'ത്തിന്റെ ലേഖകനായിരുന്ന എം. മനോഹരന്‍ പിള്ളയോടൊപ്പം നേരേ പോയത് ആശുപത്രിയില്‍ ടിവിയെ കാണാനാണ്. ടിവിയുടെ മുറിയില്‍ ഒരു വൈദികനെ കണ്ടപ്പോള്‍ സിബിസി പകച്ചുപോയി. ടിവിയുടെ ഏറ്റവും അടുത്തയാളായ ടി.കെ. വര്‍ഗീസ് വൈദ്യനെ കൂടി കണ്ടപ്പോള്‍ കാര്യം വ്യക്തമായി. അന്ത്യകൂദാശയാണെന്നു തിരിച്ചറിഞ്ഞ സിബിസി എല്ലാവരുടെയും അന്ത്യകാലം ഇങ്ങനെയെന്നു സമാധാനിച്ചു.
ഒരാളോടൊഴിച്ച് മറ്റാരോടും ഇക്കാര്യം താന്‍ ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ലെന്നും സിപിഐ നേതാവ് വെളിയം ഭാര്‍ഗവനോടു മാത്രം ഈ രഹസ്യം പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ആത്മകഥയില്‍ ആര്‍ച്ച്ബിഷപ് പൗവത്തിലും പിന്നീടു ഫാ. അടപ്പൂരും ഈവിവരങ്ങള്‍ പുറത്തു പറഞ്ഞതുകൊണ്ട് അന്നു വെളിയം പുറത്തു പറയരുതെന്നു വിലക്കിയ കുമ്പസാര രഹസ്യം താനും ശരിവയ്ക്കുകയാണ് എന്നു മനോഹരന്‍ പിള്ള പറഞ്ഞു. ആത്മകഥകളെ കെട്ടുകഥകളാക്കി തള്ളരുതെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
എന്നാല്‍ വര്‍ഗീസ് വൈദ്യന്റെ മകന്‍ ചെറിയാന്‍ കല്‍പ്പകവാടി അന്ത്യകൂദാശക്കാര്യം വിശ്വസിക്കുന്നില്ല. ടിവി അസുഖബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കിടക്കുന്ന കാലത്തു അവിടെ മാര്‍ ഇവാനിയോസ് കോളജില്‍ പഠിക്കുകയായിരുന്നു ചെറിയാന്‍ കല്‍പ്പകവാടി. വര്‍ഗീസ് വൈദ്യന്‍ എപ്പോഴും കൂടെ ഉണ്ടാകണം എന്നു ടിവി പറഞ്ഞതനുസരിച്ച് ചെറിയാന്‍ കല്‍പ്പകവാടിയുടെ പിതാവ് വര്‍ഗീസ് വൈദ്യന്‍ ട്രിവാന്‍ഡ്രം ഹോട്ടലില്‍ മുറിയെടുത്തു താമസിക്കുകയായിരുന്നു. തൊട്ടടുത്തു വൈഎംസിഎയിലായിരുന്നത്രേ അപ്പോള്‍ ചെറിയാന്‍ താമസിച്ചിരുന്നത്.
ഉച്ചയ്ക്ക് അല്‍പനേരം വിശ്രമിക്കാന്‍ മാത്രമേ അപ്പ ഹോട്ടലില്‍ തിരികെപ്പോകാറുണ്ടായിരുന്നുള്ളൂ എന്നും വൈകിട്ടു കോളജ് വിട്ടുവന്നു ചെറിയാനും ഹോട്ടലിലെത്തി അപ്പയോടൊപ്പം ആശുപത്രിയിലേക്കു പോകാറായിരുന്നു പതിവ് എന്നും ചെറിയാന്‍ പറയുന്നു. രാത്രി വൈകുംവരെ അവിടെ ടിവിക്കൊപ്പം നിന്ന ശേഷമാണു മടങ്ങാറുണ്ടായിരുന്നത്. അനേക ദിവസങ്ങള്‍ ഇതു അവരുടെ പതിവായിരുന്നെന്നും അതിനിടയിലൊരു ദിവസം ആരുമറിയാതെ ടി.വി. തോമസിനു വൈദികന്‍ വന്ന് അന്ത്യകൂദാശ കൊടുത്തു എന്നു പറഞ്ഞാല്‍ വിശ്വസിക്കാനാകില്ലെന്നും അതുകൂടാതെ, ഏതു കാര്യവും തുറന്നുപറയാറുള്ള അപ്പ അങ്ങനെ ഒന്നു നടന്നിരുന്നെങ്കില്‍ തന്നോടതു പങ്കുവച്ചേനെ എന്നും ചെറിയാന്‍ പറഞ്ഞു.
ഇതേസമയം, ടി.വി. തോമസിന്റെ അവസാനദിവസങ്ങളില്‍ പ്രാര്‍ഥനയ്ക്കും അന്ത്യകൂദാശയ്ക്കുമൊക്കെയായി ചില പുരോഹിതരും കന്യാസ്ത്രീകളും വരികയും അതിനായി ശ്രമിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും താന്‍ അറിയുന്ന ടിവി അങ്ങനെ ഒരു ആഗ്രഹം ഒരിക്കലും വച്ചുപുലര്‍ത്തിയിരുന്നില്ലെന്നു ടിവിയുടെ സന്തതസഹചാരിയായിരുന്ന പഴ്‌സനല്‍ സ്റ്റാഫ് അംഗം ആര്യാട് ഗോപാലകൃഷ്ണന്‍ പറഞ്ഞു. അത്തരം കാര്യങ്ങള്‍ക്ക് അദ്ദേഹം നിന്നുകൊടുക്കുമെന്നു ഞങ്ങളാരും അപ്പോഴും ഇപ്പോഴും വിശ്വസിക്കുന്നുമില്ല. ടിവിയുടെ വിശ്വാസത്തിനു ചേരുന്ന കാര്യങ്ങളല്ലോ ഇതൊക്കെ എന്നു പറഞ്ഞു ഞാനും പി.കെ. വാസുദേവന്‍നായരും എന്‍.ഇ. ബലറാമുമൊക്കെ അതിനെത്തിയവരെ സ്‌നേഹപൂര്‍വം തിരിച്ചയയ്ക്കുകയാണ് ഉണ്ടായിട്ടുള്ളത് എന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha