മുടക്കോഴി മലയില്‍ ഭൂഗര്‍ഭ അറയുണ്ടാക്കി ബോംബ് നിര്‍മാണം; എട്ടു സ്റ്റീല്‍ ബോംബുകള്‍ പിടിച്ചു

മുഴക്കുന്ന് മുടക്കോഴി മലയില്‍ നിന്ന് മണ്‍തിട്ടയില്‍ ഗുഹയുണ്ടാക്കി ഒളിപ്പിച്ച നിലയില്‍ എട്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ബോംബുകള്‍ കണ്ടെത്തിയത് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ ഒളിവില്‍ കഴിയുന്നതിനിടയില്‍ പിടിയിലായ കേന്ദ്രത്തിന് സമീപത്തുനിന്നാണ്.
ബോംബ് ശേഖരം കണ്ടെത്തിയതിനു സമീപം ബോംബ് നിര്‍മിക്കാന്‍ തയാറാക്കിയതെന്നു കരുതുന്ന ഭൂഗര്‍ഭ അറയും കണ്ടെത്തി. 10 പേര്‍ക്ക് ഉള്ളില്‍ കഴിയാവുന്ന വിധത്തില്‍ തയാറാക്കിയിട്ടുള്ള അറയില്‍ മുകളിലെ കല്ലു മാറ്റിയാല്‍ സൂര്യപ്രകാശം ഉള്ളില്‍ ലഭിക്കുന്ന വിധത്തിലാണ് ക്രമീകരണമെന്ന് പൊലീസ് അറിയിച്ചു.
പ്രദേശത്ത് ആയുധങ്ങള്‍ക്കും സ്‌ഫോടക വസ്തുക്കള്‍ക്കുമായി ഇരിട്ടി ഡിവൈഎസ്പി പി. സുകുമാരന്‍, സിഐ വി.വി. മനോജ്, എസ്‌ഐമാരായ കെ. സുധീര്‍, വി.പി. സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകള്‍ക്കിടയിലാണ് ബോംബു വേട്ട. ഇടവഴിയിലെ തിണ്ടില്‍ മണ്ണു തുരന്ന് ചെറിയ ഗുഹയുണ്ടാക്കി ബക്കറ്റില്‍ ചാക്കിട്ട് മൂടിയും പുറത്ത് നനയാതെ പ്ലാസ്റ്റിക് ഷീറ്റും ഓടും വെച്ച് അടച്ചു ഭദ്രമാക്കിയ നിലയിലാണ് ബോംബുകള്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഈ പ്രദേശം സിപിഎം പാര്‍ട്ടി ഗ്രാമം എന്നാണ് അറിയപ്പെടുന്നത്്. കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് എസ്‌ഐ ഫ്രാന്‍സിസ്, എഎസ്‌ഐ ശശിധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു മാസത്തിനുള്ളില്‍ നിര്‍മിച്ചു സൂക്ഷിച്ചവയാണ് ബോംബുകളെന്നും ഉഗ്രശേഷിയുള്ളതാണെന്നും കണ്ടെത്തി. തുടര്‍ന്ന് മുടക്കോഴി മലയില്‍ വച്ചുതന്നെ പൊലീസ് ഇവ പൊട്ടിച്ചു നിര്‍വീര്യമാക്കി. മുഴക്കുന്ന്, തില്ലങ്കേരി മേഖലകളില്‍ പരിശോധന തുടരുമെന്ന് ഡിവൈഎസ്പി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha