പര്‍ദയണിഞ്ഞ് കാമുകിക്കൊപ്പം യാത്ര ചെയ്ത യുവാവ് കുടുങ്ങി

പര്‍ദയണിഞ്ഞത് വിനയായി എന്ന് വേണം പറയാന്‍. ഈ കാമുകന്‍ ഒട്ടും പ്രതീക്ഷിച്ചില്ല പര്‍ദ ഇത്തരത്തിലൊരു പണി തരുമെന്ന്. പര്‍ദയണിഞ്ഞ് കാമുകിക്കൊപ്പം ബസ്സില്‍ സ്ത്രീകളുടെ സീറ്റിലിരുന്ന് യാത്രചെയ്ത യുവാവിനെ യാത്രക്കാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.
സംശയം തോന്നി താണയില്‍ ബസ് നിര്‍ത്തി പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ കൂടെയിരിക്കുന്നത് പുരുഷനാണെന്ന് തിരിച്ചറിഞ്ഞു. താണയിലെ ഓട്ടോെ്രെഡവര്‍മാരും യാത്രക്കാരും വിവരമറിയിച്ച് ടൗണ്‍ പോലീസിന് കൈമാറി. തലശ്ശേരി ഭാഗത്തുനിന്നാണ് പെണ്‍കുട്ടിയും യുവാവും എത്തിയത്.
പെണ്‍കുട്ടി കൂട്ടുകാരിയാണെന്നും ഒപ്പം സഞ്ചരിക്കാനാണ് പര്‍ദയണിഞ്ഞതെന്നും യുവാവ് പോലീസിനോട് സമ്മതിച്ചു. പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല. ബന്ധുക്കളെ വിളിച്ചുവരുത്തി ഇരുവരെയും അവര്‍ക്കൊപ്പം വിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha