സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ക്ഷേമ പെന്‍ഷനുകള്‍ ഇനി മുതല്‍ ബാങ്കുകള്‍ വഴി നല്‍കാന്‍ തീരുമാനം

സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള ക്ഷേമ പെന്‍ഷനുകള്‍ ഇനി ബാങ്ക് മുഖേന ജനങ്ങളില്‍ എത്തും. തപാലാപ്പീസുകള്‍ വഴി പെന്‍ഷന്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും കാര്യക്ഷമമായിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് ഇങ്ങനെയൊരു നടപടി. 1350 കോടി രൂപ പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാനസര്‍ക്കാര്‍ പാലാപ്പീസുകള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ പലര്‍ക്കും അത് ലഭിച്ചിരുന്നില്ല. കൂടാതെ പരാതികളും ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നു വിതരണം തടസ്സപ്പെട്ടത് സംബന്ധിച്ച് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാമിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.ക്ഷേമ പെന്‍ഷനുകള്‍ അടുത്ത മാസംമുതല്‍ ബാങ്കുകള്‍ വഴി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha