എന്നെ സപ്പോർട്ട് ചെയ്തു കമന്റ് ഇടുന്നവരെ ഏതെങ്കിലും തരത്തിൽ കളിയാക്കുകയോ, ആക്ഷേപിക്കുകയോ ചെയ്‌താൽ അപ്പോൾ തന്നെ ഒരു ചോദ്യവും പറച്ചിലും ഇല്ലാതെ ബ്ലോക്ക് ചെയ്തു തൂക്കി പുറത്തിട്ടിരിക്കും; നിങ്ങൾക്ക് ഇഷ്ടപ്പെടുന്നതോ ഇഷ്ടപ്പെടാത്തതോ ആയ പലതും ഇവിടെ കണ്ടേക്കാം, നിങ്ങൾക്കിഷ്ടപ്പെട്ടത് ചെയ്യലോ നിങ്ങളെ സന്തോഷിപ്പിക്കലോ അല്ല എന്റെ ജോലി; നിങ്ങൾക്ക് ഇഷ്ടപ്പെടാത്തത് കണ്ടാൽ കണ്ണുമടച്ചു മാറി നിന്നോളുക; പൊട്ടിത്തെറിച്ച് ജോമോൾ ജോസഫ്

എന്നെ സപ്പോർട്ട് ചെയ്തു കമന്റ് ഇടുന്നവരെ ഏതെങ്കിലും തരത്തിൽ കളിയാക്കുകയോ, ആക്ഷേപിക്കുകയോ ചെയ്‌താൽ (ഈവൻ അതൊരു ഇമോജി കൊണ്ടാണ് എങ്കിൽ പോലും) അപ്പോൾ തന്നെ ഒരു ചോദ്യവും പറച്ചിലും ഇല്ലാതെ ബ്ലോക്ക് ചെയ്തു തൂക്കി പുറത്തിട്ടിരിക്കും. തുറന്നടിച്ച് ജോമോൾ ജോസഫ്.
ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; നല്ലവരുക്ക് ഞാൻ നല്ലവൾ, കെട്ടവരുക്ക് ഞാൻ കെട്ടവൾ. ബ്ലോക്ക് മോഡ് ഓൺ എന്റെ പോസ്റ്റുകളിൽ നിങ്ങൾക്ക് എന്ത് വേണേലും കമന്റ് ആയി ഇടാം. പക്ഷേ ചില കാര്യങ്ങൾ ഓർക്കുക..
1. നിങ്ങൾ ഇടുന്ന കമന്റ് മാന്യമല്ല എന്നോ ആക്ഷേപമായോ എനിക്ക് തോന്നിയാൽ അപ്പോൾ തന്നെ നിങ്ങളെ ഞാൻ ബ്ലോക്ക് ചെയ്തിരിക്കും.
2. നിങ്ങൾക്ക് എന്നെ സപ്പോർട്ട് ചെയ്യാനും, വിമർശിക്കാനും കളിയാക്കാനും ഒക്കെ അവകാശമുണ്ട്. എന്നെ ആക്ഷേപിക്കാനോ ചീത്ത വിളിക്കാനോ നിങ്ങൾക്ക് അവകാശമില്ല. നിങ്ങൾ ഇടുന്ന കമന്റ് എനിക്ക് മോശമായി തോന്നിയാൽ (നിങ്ങൾക്ക് അങ്ങനെ തോന്നണം എന്നില്ല) മാന്യമല്ല എന്ന് എനിക്ക് തോന്നിയാൽ (എന്റെ മാന്യതയുടെയും ഞാൻ അർഹിക്കുന്ന മാന്യതയുടെയും തോത് നിശ്ചയിക്കുന്നത് ഞാനാണ്, നിങ്ങളല്ല) അപ്പോൾ തന്നെ നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കും.
3. എന്നെ സപ്പോർട്ട് ചെയ്തു കമന്റ് ഇടുന്നവരെ ഏതെങ്കിലും തരത്തിൽ കളിയാക്കുകയോ, ആക്ഷേപിക്കുകയോ ചെയ്‌താൽ (ഈവൻ അതൊരു ഇമോജി കൊണ്ടാണ് എങ്കിൽ പോലും) അപ്പോൾ തന്നെ ഒരു ചോദ്യവും പറച്ചിലും ഇല്ലാതെ ബ്ലോക്ക് ചെയ്തു തൂക്കി പുറത്തിട്ടിരിക്കും.. കാരണം എന്റെ ഫാൻസ് , എന്റെ ഫ്രണ്ട്‌സ്, എന്റെ വെൽവിഷേഴ്സ്, എന്റെ വിമർശകർ, എന്റെ ശത്രുക്കൾ അവരെയൊക്കെ ഞാൻ ബഹുമാനിക്കുന്നു. അവരെ കളിയാക്കാനോ ആക്ഷേപിക്കാനോ ആരു ശ്രമിച്ചാലും അവർ പടിക്ക് പുറത്തായിരിക്കും.
4. നിങ്ങൾക്ക് ഇഷ്ടപ്പെടുന്നതോ ഇഷ്ടപ്പെടാത്തതോ ആയ പലതും ഇവിടെ കണ്ടേക്കാം, നിങ്ങൾക്കിഷ്ടപ്പെട്ടത് ചെയ്യാലൊ, നിങ്ങളെ സന്തോഷിപ്പിക്കലൊ അല്ല എന്റെ ജോലി. നിങ്ങൾക്ക് ഇഷ്ടപ്പെടാത്തത് കണ്ടാൽ കണ്ണുമടച്ചു മാറി നിന്നോളുക, ആക്ഷേപിക്കാൻ വന്നാൽ എടുത്തു പുറത്തേക്കിടും. ഇതെന്താ ഫാസിസം ആണോ എന്നല്ലേ?
അതെ, ഇത് ഫാസിസം തന്നെയാണ്. മറ്റുള്ളവരെ ബഹുമാനിക്കാൻ അറിയാത്ത ഒരുത്തനും ഒരുത്തിയും ഇവിടെ വന്നാൽ, അപ്പോൾ തന്നെ അവരെ പിടിച്ച് പുറത്തേക്കിടും. ഇത് എന്റെ വാൾ ആണ്, ഇവിടുത്തെ നിയമം ഞാൻ തീരുമാനിക്കും.. ഇതിനൊക്കെ എനിക്ക് സമയം കിട്ടുമോ എന്നല്ലേ? എസ് ഇവിടെ വരുന്ന എല്ലാ കമന്റ് ഉം, റിയാക്ഷൻസും നോക്കാൻ എന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ടെക്നിക്കൽ ടീം അംഗങ്ങൾ ഉണ്ടാകും. ബ്ലോക്ക് ചെയ്യൽ ആണ് അവരുടെ പണി.
ബ്ലോക്ഡ് എന്നൊരു റിപ്ലൈ കണ്ടാൽ അത് എൻറെ ടെക് ടീം ആയിരിക്കും. മറ്റേതൊരു മറുപടികളും ഞാൻ തന്നെയായിരിക്കും തരുന്നത്. സൊ, നിങ്ങളുടെ ഇടപെടലുകൾ മാന്യമാണ് എന്ന് നിങ്ങൾക്ക് മാത്രം തോന്നിയാൽ പോരാ, എനിക്കും എന്റെ ടെക് സപ്പോർട്ട് ഇൽ ഉള്ളവർക്കും കൂടെ അത് തോന്നണം. നല്ലവരുക്ക് ഞാൻ നല്ലവൾ, കെട്ടവരുക്ക് ഞാൻ കെട്ടവൾ. അന്ത ഭയമിരിക്കട്ടും.. ഫേസ്ബുക്ക് ബ്ലോക്കിൽ ആയിരുന്നത് കൊണ്ട് നിങ്ങൾ മിസ്സ് ചെയ്ത ബിക്കിനി ഷൂട്ട് പിക്സ് പോസ്റ്റ് ചെയ്യുന്നു..
https://www.facebook.com/Malayalivartha

























