ബാര്‍കോഴക്കേസ്: കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്, അന്വേഷണത്തില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ല, ഡയറക്ടറുടെ നടപടികള്‍ തെറ്റ്

ധനകാര്യമന്ത്രി കെ.എം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. കെ.എം മാണി പ്രതിയായ ബാര്‍കോഴക്കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവിട്ടു. മാണി കോഴ ചോദിച്ചതിനോ വാങ്ങിയതിനോ തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് വിജിലന്‍സ് ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ തള്ളിയത്. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഒമ്പത് ഹര്‍ജികള്‍ക്ക് പുറമെ വസ്തുതാറിപ്പോര്‍ട്ട് അന്തിമ റിപ്പോര്‍ട്ടായി പരിഗണിക്കണമെന്ന ഹര്‍ജിയുമാണ് കോടതി പരിഗണിച്ചത്.
തുടരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ അടക്കം പതിനൊന്നോളം പേരുടെ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യമായ സാഹചര്യ തെളിവുണ്ടെന്നായിരുന്നു വിജിലന്‍സ് എസ്പി: ആര്‍.സുകേശന്റെ ആദ്യറിപ്പോര്‍ട്ട്. എന്നാല്‍ മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോള്‍ കര്‍ശനനിര്‍ദേശം നല്‍കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ കോടതി തള്ളിയിരിക്കുന്നത്.
തദ്ദേശതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വന്ന വിജിലന്‍സ് കോടതി ഉത്തരവ് ചൂടേറിയ പ്രചാരണ വിഷയമാകും. പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി മന്ത്രി മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. ഇതേ തുടര്‍ന്ന് 2014 ഡിസംബര്‍ 10ന് മാണിയെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ബിജു രമേശിന്റെ ്രൈഡവര്‍ അമ്പിളിയുടെ മൊഴിയെ ശാസ്ത്രീയതെളിവുകള്‍ സാധൂകരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യ അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയ വിജിലന്‍സിന്റെ നടപടിക്ക് എന്ത് സാധുതയാണുള്ളതെന്നും ഇത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കില്ലേയെന്നും കോടതി ചോദിച്ചു. അഡ്വക്കേറ്റ് ജനറലിനേയും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനേയും മറികടന്ന്, സുപ്രീംകോടതിയിലെ അഭിഭാഷകരായ എല്‍.നാഗേശ്വര റാവുവില്‍നിന്നും മോഹന്‍ പരാശരനില്‍നിന്നുമാണ് വിജിലന്‍സ് നിയമോപദേശം തേടിയത്.
ബാര്‍ കോഴക്കേസിന്റെ നാള്‍ വഴികള്‍:
2014 നവംബര്‍ ഒന്ന്: പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിന് മന്ത്രി കെ.എം. മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന് ബിജു രമേശിന്റെ ആരോപണം.
2015 മാര്‍ച്ച് 27: പുതിയ അബ്കാരി വര്‍ഷത്തില്‍ പഞ്ചനക്ഷത്ര പദവിക്കു താഴെയുള്ള ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സ് പുതുക്കിക്കൊടുക്കേണ്ടെന്ന് എക്‌സൈസ് കമ്മിഷണറുടെ സര്‍ക്കുലര്‍.
2015 മാര്‍ച്ച് 30: ബിജു രമേശ് തിരുവനന്തപുരം മജിസ്‌ട്രേട്ട് കോടതിയില്‍ രഹസ്യമൊഴി നല്‍കി. കെ.എം. മാണി, കെ.ബാബു, വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു മൊഴി
മാര്‍ച്ച് 31: പഞ്ചനക്ഷത്രത്തിനു താഴെ ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു.
മെയ് 18: ഏക ദൃക്‌സാക്ഷിയായ അമ്പിളിയെ നുണപരിശോധനയ്ക്ക് വിധേയനാക്കി
മെയ് 24: അമ്പിളിയുടെ മൊഴി ശരിയെന്ന് നുണപരിശോധനയില്‍ തെളിഞ്ഞെന്ന വാര്‍ത്ത പുറത്തുവന്നു. പ്രതിഷേധവുമായി മാണിയും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയും രംഗത്ത്
മെയ് 26: മൊഴി ചോര്‍ന്ന വാര്‍ത്ത അന്വേഷിക്കാന്‍ അഡി.ചീഫ് സെക്രട്ടറി നളിനി നെറ്റോ ഉത്തരവിട്ടു. പിന്നാലെ നുണപരിശോധന ഫലം കോടതി പുറത്തുവിട്ടു
ജൂണ്‍ 3: മാണിക്കെതിരെ ശ്കതമായ തെളിവുണ്ടെന്നും കുറ്റപത്രം നല്‍കാമെന്നും എസ്പി ആര്‍,സുകേശന്റെ റിപ്പോര്‍ട്ട്. കേസ് അവസാനിപ്പിക്കണമെന്ന് വില്‍സണ്‍ എം.പോള്‍.
ജൂലൈ 7: മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനു തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സുകേശന്‍ വിജിലന്‍സ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha