രാഹുൽ ഗാന്ധി നരേന്ദ്ര മോദിയെ മാത്രമല്ല, ആർ.എസ്.എസിനെ പേരെടുത്ത് പറഞ്ഞു അക്രമിക്കാറുണ്ട്; അതിന്റെ പേരിൽ കേസും നേരിടുന്നുണ്ട്; കേരളത്തിലേക്ക് അമിത് ഷായെ ക്ഷണിച്ചു വരുത്തുന്ന പിണറായി വിജയന്റെ അനുയായികൾ രാഹുൽ ഗാന്ധിയെ സംഘ് വിരുദ്ധത പഠിപ്പിക്കാൻ വളർന്നിട്ടില്ല; രാഹുൽ ഗാന്ധിയുടെ പദയാത്ര സംഘികളുടെ കുരു പൊട്ടിച്ചു; സഖാക്കളുടെ കുരു പഴുത്ത് വ്രണമായി പൊട്ടിയൊലിച്ചു; വിമർശനവുമായി ഫാത്തിമ താഹിലിയ

രാഹുൽ ഗാന്ധിയുടെ പദയാത്ര സംഘികളുടെ കുരു പൊട്ടിച്ചു. സഖാക്കളുടെ കുരു പഴുത്ത് വ്രണമായി പൊട്ടിയൊലിച്ചു കേരള രാഷ്ട്രീയ പരിസരമാകെ മലീമസമായിട്ടുണ്ട്. വിമർശനവുമായി അഡ്വക്കേറ്റ് ഫാത്തിമ താഹിലിയ രംഗത്ത്. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; രാഹുൽ ഗാന്ധിയുടെ പദയാത്ര സംഘികളുടെ കുരു പൊട്ടിച്ചു.
സഖാക്കളുടെ കുരു പഴുത്ത് വ്രണമായി പൊട്ടിയൊലിച്ചു കേരള രാഷ്ട്രീയ പരിസരമാകെ മലീമസമായിട്ടുണ്ട്. പദയാത്ര അതിലൂടെ പോയില്ല ഇതിലൂടെ പോയില്ല എന്ന് മോങ്ങുന്നതിന് പകരം നിങ്ങൾക്ക് അവിടങ്ങളിലൂടെ പദയാത്ര നടത്തി കൂടെ സഖാക്കളെ. പിണറായി വിജയൻ നരേന്ദ്ര മോദിയെ പേരെടുത്ത് ഉറച്ച ശബ്ദത്തിൽ വിമർശിക്കുന്നത് ഈ അടുത്ത കാലത്ത് ഒന്നും നാം കേട്ടിട്ടില്ല.
രാഹുൽ ഗാന്ധി നരേന്ദ്ര മോദിയെ മാത്രമല്ല, ആർ.എസ്.എസിനെ പേരെടുത്ത് പറഞ്ഞു അക്രമിക്കാറുണ്ട്. അതിന്റെ പേരിൽ കേസും നേരിടുന്നുണ്ട്. കേരളത്തിലേക്ക് അമിത് ഷായെ ക്ഷണിച്ചു വരുത്തുന്ന പിണറായി വിജയന്റെ അനുയായികൾ രാഹുൽ ഗാന്ധിയെ സംഘ് വിരുദ്ധത പഠിപ്പിക്കാൻ വളർന്നിട്ടില്ല.
ഹത്രാസ് സംഭവത്തിന് ശേഷവും മറ്റും രാഹുൽ ഗാന്ധി യോഗി ആദിത്യനാഥിന്റെ യു.പിയിൽ നടത്തിയ ഇടപെടൽ നമുക്ക് ഓർമ്മയുണ്ട്. യു.പി പോലീസിന്റെ ചക്രവ്യൂഹം ഭേദിച്ചാണ് രാഹുൽ അന്ന് ഹത്രാസിൽ എത്തിയത്. ഭോപ്പാലിൽ നിന്ന് സംഘികളെ പേടിച്ച് ഓടിയ പിണറായി വിജയന്റെ അനുയായികൾ രാഹുൽ ഗാന്ധിക്ക് സ്റ്റഡി ക്ലാസ് എടുക്കരുത്. പ്ലീസ്.
https://www.facebook.com/Malayalivartha

























