Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഇന്ന് വിശ്രമം... മത്സരം ഇല്ലാതെ കെ സുധാകരന്‍ അധ്യക്ഷന്‍ ആയി തുടരും; അംഗത്വ പട്ടികയിലും അധ്യക്ഷന്റെ കാര്യത്തിലും എ ഐ ഗ്രൂപ്പുകളും കെസി വേണുഗോപാല്‍ പക്ഷവും തമ്മില്‍ സമവായം; പുതിയ അംഗങ്ങള്‍ പങ്കെടുക്കുന്ന കെപിസിസി ജനറല്‍ ബോഡി യോഗം

15 SEPTEMBER 2022 08:33 AM IST
മലയാളി വാര്‍ത്ത

രാഹുല്‍ ഗാന്ധി കേരളത്തിലുള്ളപ്പോള്‍ വലിയൊരു അടി പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസില്‍ എല്ലാം സമവായം. മത്സരം ഇല്ലാതെ കെ സുധാകരന്‍ അധ്യക്ഷന്‍ ആയി തുടരും. അംഗത്വ പട്ടികയിലും അധ്യക്ഷന്റെ കാര്യത്തിലും എ ഐ ഗ്രൂപ്പുകളും കെ സി വേണുഗോപാല്‍ പക്ഷവും തമ്മില്‍ സമവായത്തിന് ധാരണയില്‍ എത്തിക്കഴിഞ്ഞു. ഗ്രൂപ്പ് നേതാക്കള്‍ ധാരണ ഉണ്ടാക്കുമ്പോഴും വീതം വെപ്പ് എന്ന പരാതി ചില നേതാക്കള്‍ക്ക് ഉണ്ട്. അതെ സമയം ജോഡോ യാത്ര നടക്കുന്നതിനാല്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കണം എന്നാണ് പൊതു ധാരണ.

പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങള്‍ പങ്കെടുക്കുന്ന ആദ്യ ജനറല്‍ ബോഡി യോഗം ഇന്നു ചേരും. 282 ബ്ലോക്ക് പ്രതിനിധികളും മുതിര്‍ന്ന നേതാക്കളും പാര്‍ലിമെന്ററി പാര്‍ട്ടി പ്രതിനിധികളും അടക്കം 315 അംഗങ്ങള്‍ ആണുള്ളത്. കെപിസിസി അധ്യക്ഷനെ തെരെഞ്ഞെടുക്കണം എന്ന് എ ഐ സി സിയോട് ആവശ്യപെടുന്ന ഒറ്റ വരി പ്രമേയം യോഗം പാസ്സാക്കും.

 



അതേസമയം ഭാരത് ജോഡോ യാത്രയുടെ വിശ്രമ ദിവസമായ ഇന്ന് ദേശീയ നേതാക്കളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും. യാത്രയുടെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തും. സംസ്ഥാന നേതാക്കള്‍ കെപിസിസി യോഗത്തിന് പോകുന്നതിനാല്‍ ദേശീയ നേതാക്കള്‍ മാത്രമാകും കൊല്ലത്തുണ്ടാവുക. ഒപ്പം ചില പൗര പ്രമുഖരേയും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചേക്കും. ഇന്നലെ കടമ്പാട്ടുകോണത്തു വച്ച് കൊല്ലം ജില്ലയില്‍ പ്രവേശിച്ച യാത്രക്ക് ആവേശകരമായ വരവേല്‍പ്പാണ് പ്രവര്‍ത്തകര്‍ നല്‍കിയത്.

അതേസമയം ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രണ്ട് ദിവസം മാത്രം നീക്കി വച്ച് ചോദ്യം ചെയ്ത് സിപിഐഎം വിമര്‍ശനം വന്നതിന് പിന്നാലെ കോണ്‍ഗ്രസ് യുപിയിലെ യാത്രാപരിപാടി പുനഃക്രമീകരിച്ചതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പരിപാടി അഞ്ച് ദിവസത്തേക്ക് നീട്ടി.

 



ശരിക്കും യാത്ര നേരത്തെ അഞ്ച് ദിവസമാണ് നിശ്ചയിച്ചിരുന്നത് എന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. നേരത്തെ സെപ്തംബര്‍ 12ന് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഎം ട്വീറ്റ് ചെയ്തിരുന്നു. ബിജെപിയോടും ആര്‍എസ്എസിനോടും പോരാടുന്നതിനെന്ന പേരില്‍ നടത്തുന്ന യാത്രയില്‍ 18 ദിവസം രാഹുല്‍ കേരളത്തിലൂടെയാണ് യാത്ര ചെയ്യുന്നതെന്ന് സിപിഎം വിമര്‍ശിച്ചു. ബിജെപി ഭരിക്കുന്ന യുപിയില്‍ വെറും രണ്ട് ദിവസം മാത്രമാണ് രാഹുല്‍ യാത്ര നടത്തുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി.

സിപിഎം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ രാഹുലിന്റെ കാരിക്കേച്ചര്‍ അടക്കമുള്ള പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു പ്രതികരണം. ബിജെപിയോടും ആര്‍എസ്എസിനോടും പോരാടുന്നതിനുള്ള വിചിത്ര വഴിയാണ് 'ഭാരത് ജോഡോ യാത്ര'യെന്നും സിപിഎം പരിഹസിച്ചത്. എന്നാല്‍ ഇതിന് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയിരുന്നു. മുണ്ട് മോദി' യുടെ നാട്ടിലെ ബിജെപിയുടെ എ ടീമാണ് സി പി എം എന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സിപിഎം വിമര്‍ശനത്തിനെതിരെ തിരിച്ചടിച്ചത്.



ഭാരത് ജോഡോ യാത്ര എങ്ങനെ എന്തുകൊണ്ട് എന്ന് ഗൃഹപാഠം ചെയ്യണമെന്നും സിപിഎമ്മിന് അദ്ദേഹം ഉപദേശം നല്‍കിയിരുന്നു. എന്നാല്‍ സിപിഎം ഭാരത് ജോഡോ യാത്രയെ വിമര്‍ശിച്ച് രംഗത്ത് എത്തുന്നതിന് മുമ്പ് തന്നെ യുപിയിലെ യാത്രാ ഷെഡ്യൂള്‍ രണ്ട് ദിവസത്തില്‍ നിന്ന് അഞ്ച് ദിവസമാക്കി മാറ്റിയിരുന്നുവെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞത്. റൂട്ടിന്റെ യാത്രപാതയുടെ ദൂരം, കാലവസ്ഥ, സുരക്ഷാ വശങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഓരോ സംസ്ഥാനത്തിന്റെയും യാത്ര സമയക്രമം അന്തിമമാക്കിയതെന്ന് ദില്ലിയിലെ കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

കോണ്‍ഗ്രസിന് സ്വാധീനമുള്ള കര്‍ണാടകയിലും രാജസ്ഥാനിലുമായി പരമാവധി 21 ദിവസമാണ് രാഹുലിന്റെ യാത്ര ചെലവഴിക്കുക. ഈ രണ്ട് സംസ്ഥാനങ്ങളും അടുത്ത വര്‍ഷമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്ത്, ഛത്തീസ്ഗഡ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയെ യാത്ര പൂര്‍ണമായും ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും രാഷ്ട്രീയ വിമര്‍ശകര്‍ ചോദ്യം ഉയര്‍ത്തുന്നുണ്ട്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (5 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (6 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (7 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (7 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (8 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (8 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (8 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (8 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (9 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (9 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (9 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (9 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (10 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (10 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (10 hours ago)

Malayali Vartha Recommends