ജനപ്രിയ സിനിമകളിൽ രാസലഹരി ഉപയോഗിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങൾ: ബോധപൂർവം ഇത്തരം രംഗങ്ങൾ ചിത്രീകരിച്ചാൽ ലഹരിസംഘങ്ങൾ പ്രതിഫലമായി നൽകുന്നത് നിർമാണച്ചെലവിന്റെ പകുതി വിഹിതം:- സൂപ്പർഹിറ്റായ തെന്നിന്ത്യൻ സിനിമയുടെ തിരക്കഥയിൽ മാറ്റം വരുത്തിയത് ഇതിനായി | കേരളത്തിലെ സെലിബ്രിറ്റികളെ മയക്കുമരുന്നിന് അടിമകളാക്കി രാസലഹരി ഗ്രൂപ്പ്- ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കേരളത്തിലെ സെലിബ്രിറ്റികളെ രാസലഹരി ഉപയോഗത്തിലേക്ക് തള്ളിവിടുന്ന മയക്കുമരുന്ന് മാഫിയയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. രാസലഹരി ഉപയോഗിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങൾ ജനപ്രിയ സിനിമകളിൽ ഉൾപ്പെടുത്തിയാൽ നിർമാണച്ചെലവിൽ ഒരു വിഹിതം നൽകി സഹകരിക്കാൻ ലഹരി സംഘങ്ങൾ തയാറാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
ഇതിനായി ബോധപൂർവം ഇത്തരം രംഗങ്ങൾ ഉൾപ്പെടുത്താൻ സമീപകാലത്ത് സൂപ്പർഹിറ്റായ തെന്നിന്ത്യൻ സിനിമയുടെ തിരക്കഥയിൽ തന്നെ മാറ്റം വരുത്തിയതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. സംഭവത്തിൽ നർകോട്ടിക് കൺട്രോൾ ബ്യൂറോ ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുത്തു.
സൂപ്പർ ഹിറ്റായ തെന്നിന്ത്യൻ സിനിമയിൽ മുഖ്യകഥാപാത്രം ലഹരി ഉപയോഗിക്കുന്ന രംഗങ്ങൾ ആദ്യ തിരക്കഥയിലുണ്ടായിരുന്നില്ല. പിന്നീട് ഈ രംഗം കൂട്ടിച്ചേർക്കുന്നതിനു വൻതുകയാണു ലഹരി കാർട്ടൽ കൈമാറിയതെന്നാണു സൂചന. ഒരു പ്രധാന കഥാപാത്രം പ്രതിസന്ധിഘട്ടം തരണം ചെയ്യാനായി ലഹരി ഉപയോഗിക്കുന്ന രംഗമാണു ചേർത്തത്.
സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം സമാനസ്വഭാവമുള്ള ഒരു രംഗം കൂടി ഉൾപ്പെടുത്തണമെന്നു ലഹരി കാർട്ടൽ നിർബന്ധം പിടിച്ചു. കഥാപാത്രത്തെ അവതരിപ്പിച്ച നടൻ എതിർത്തെങ്കിലും ഒടുവിൽ കാർട്ടലിന്റെ ഭീഷണിക്കു വഴങ്ങി ഈ ഭാഗം വീണ്ടും ഷൂട്ട് ചെയ്തു ചേർത്തതായി അന്വേഷണസംഘം പറഞ്ഞു.
മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്പാകെയും ലഹരി സംഘത്തിന്റെ സിനിമയിലെ ഇടപെടലുകളെ കുറിച്ച് 5 പേർ മൊഴി നൽകിയിരുന്നു. കൊച്ചിയില്‍ രാസലഹരിയും മദ്യവും കലര്‍ത്തി ഉപയോഗിച്ച രണ്ട് യുവാക്കള്‍ മരിച്ചതായി സുഹൃത്തിന്റെ മൊഴി കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മൂന്നാമതൊരാള്‍ വാഹനം ഇടിച്ച് മറ്റൊരാളെ കൊലപ്പെടുത്തിയതായും വെളിപ്പെടുത്തിയിട്ടുണ്ട്.
കാസര്‍കോട് സ്വദേശിയായ യുവാവിനെ ഗോവയിലെ ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് ഡാന്‍സ് ഫ്‌ളോറില്‍ കുഴഞ്ഞു വീണ് മരിച്ചത്. കോഴിക്കോട് സ്വദേശിയായ രണ്ടാമൻ ലഹരി കോക്ടെയ്ൽ ഉപയോഗിച്ച ശേഷം പുഴയിലേക്ക് ഇറങ്ങി മുങ്ങിമരിക്കുകയായിരുന്നു. ‘ബീച്ചിലൂടെ നടന്നിട്ടു വരാമെന്നു’ പറഞ്ഞാണു സുഹൃത്ത് പുഴയിലേക്കു ഇറങ്ങിയതെന്നും ലഹരിമുക്തി ചികിത്സയ്ക്കെത്തിയ യുവാവ് മൊഴി നൽകി.
ഇവരുടെ സംഘത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശിയാണ് രാസലഹരി ഉപയോഗിച്ച ശേഷം കാർ മറ്റൊരു വാഹനത്തിലേക്ക് ഇടിച്ചു കയറ്റി അതിലെ ഡ്രൈവറെ കൊലപ്പെടുത്തിയതെന്നും മൊഴിയിലുണ്ട്. പരുക്കേറ്റ് ആശുപത്രിയിലായ യുവാവിനെ കണ്ടപ്പോൾ തന്റെ ‘മൈൻഡ് കുറച്ചു നേരം കട്ടായി’ എന്നാണ് അയാൾ പറഞ്ഞതെന്നും മൊഴിയിൽ പറയുന്നു.
https://www.facebook.com/Malayalivartha


























