ബുള്ളറ്റിൽ സുഹൃത്തിന്റെ വീട്ടിലെത്തി വീട്ടമ്മയെ കടന്നുപിടിച്ച് വായിൽ തുണിതിരുകി പീഡനത്തിനിരയാക്കി: തൊട്ടടുത്ത ദിവസം സുഹൃത്തിനെ കുടിപ്പിച്ച് കിടത്തി വീണ്ടും പീഡനം:- ഭയം കാരണം പീഡന വിവരം പുറത്ത് പറയാതിരുന്നപ്പോൾ, കാറുമായി എത്തുമ്പോൾ കൂടെ ചെല്ലണമെന്ന് പറഞ്ഞ് ഭീഷണി:- ഒടുവിൽ മണവാട്ടിയെ തേടി ആ വണ്ടി എത്തി... പിന്നീട് സംഭവിച്ചത് ഇങ്ങനെ..

വായിൽ തുണി തിരുകി ബലപ്രയോഗത്തിലൂടെ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 45 കാരന്‍ അറസ്റ്റില്‍. കടയ്ക്കാട് കുമ്പഴവീട്ടിൽ മണവാട്ടി എന്നറിയപ്പെടുന്ന ഷാജിയാണ് അറസ്റ്റിലായത്. ഓട്ടോ മറിച്ചുവിൽപ്പന നടത്തുന്ന ഇടപാടിൽ ഏർപ്പെട്ടുവരുന്ന ഇയാൾക്ക് കടയ്ക്കാട് മണവാട്ടി എന്നപേരിൽ സ്ഥാപനമുണ്ട്, ഈ പേരിലുള്ള ഓട്ടോറിക്ഷ ഓടിക്കുകയും ചെയ്യന്നുണ്ട് ഇയാൾ.
ഭാര്യയുംമക്കളുമുള്ള പ്രതി ശനിയാഴ്‌ച്ച രാത്രി 9.30 ന് ആരുമില്ലാത്ത തക്കം നോക്കി ബുള്ളറ്റിലെത്തിയ ഇയാൾ വീട്ടിൽ അതിക്രമിച്ചുകടന്ന് സ്ത്രീയെ ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു. ഭയന്നുപോയ വീട്ടമ്മ വിവരം ആരോടും പറഞ്ഞില്ല. ഭർത്താവിനെ അറിയാവുന്ന പരിചയമുള്ള ആളാണെങ്കിലും വീട്ടിൽ വരുന്നത് ആദ്യമാണെന്നും അടുത്ത രണ്ട് ദിവസങ്ങളിലും വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും വീട്ടമ്മയുടെ മൊഴിയിൽ പറയുന്നു.
ഒരു തവണ മദ്യം കൊണ്ടുവന്ന് ഭർത്താവിനെ കുടിപ്പിച്ച ശേഷമായിരുന്നു പീഡനശ്രമം. എന്നാൽ തിങ്കളാഴ്ച ഇയാള്‍ വീണ്ടുമെത്തി താന്‍ കാറുമായി എത്തുമെന്നും ഒപ്പം വരണമെന്നും ആവശ്യപ്പെട്ടുവെന്നും വീട്ടമ്മ നൽകിയ പരാതിൽ പറയുന്നു. സ്ഥിരമായി ശല്യപ്പെടുത്താൻ തുടങ്ങിയതോടെയാണ് ഇവർ ഭർത്താവിനെയും ബന്ധുക്കളെയും വിവരമറിയിച്ചത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെയും അടൂർ ഡി വൈ.എസ്‌പി ആർ.ബിനുവിന്റെയും നിർദ്ദേശപ്രകാരം പന്തളം എസ്.എച്ച്.ഒ. എസ്.ശ്രീകുമാർ, എസ്‌ഐ. ബി.ശ്രീജിത്ത്, സി.പി.ഒ.മാരായ അർജുൻ, രാജീവ് എന്നിർ അടൂരിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha


























