ഞാൻ എഴുതുന്നത് വായിക്കാനും ഞാൻ കാണിക്കുന്നത് കാണാനും താൽപര്യമില്ലാത്തവർക്ക് എന്നെ അൺഫോളോ ചെയ്തു പോകാം; ഇത്തരം ആളുകൾ എത്രയും പെട്ടന്ന് അൺഫോളോ ചെയ്യുന്നതാകും നല്ലത്; കാരണം ഇപ്പോൾ വന്ന കാഴ്ചകൾ ദഹിക്കാത്ത നിങ്ങൾക്ക് ഇനി അങ്ങോട്ട് വരാനുള്ള കാഴ്ചകൾ ഒട്ടും ദഹിക്കണം എന്നില്ല; പൊട്ടിത്തെറിച്ച് ജോമോൾ ജോസഫ്

എന്റെ പോസ്റ്റുകൾക്കും വീഡിയോകൾക്കും അടിയിൽ വന്ന് വളരെ മോശമായി കമന്റ് ഇടുകയും, സപ്പോർട്ട് കമന്റ് ഇടുന്നവരെ ആക്ഷേപിക്കുകയും ചെയ്യുന്ന ചില തൊലിയാർ മണിയന്മാരെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ആ തൊലിയാർ മണിയന്മാർ ഇതുവരെ ചെയ്ത ഊളത്തരം ഞാൻ ക്ഷമിച്ചു. ഇനി മുതൽ ഇമ്മാതിരി ഊളത്തരം കാണിക്കുന്ന ഊളകളെ ബ്ലോക്ക് ചെയ്ത് എടുത്ത് പുറത്തേക്കിടുന്നതാണ്. പൊട്ടിത്തെറിച്ച് ജോമോൾ ജോസഫ്
ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;കുറച്ചു ദിവസങ്ങളായി ഒരു കാര്യം പറയണം എന്ന് ആഗ്രഹിക്കുകയാണ്.. എന്റെ പോസ്റ്റുകൾക്കും വീഡിയോകൾക്കും അടിയിൽ വന്ന് വളരെ മോശമായി കമന്റ് ഇടുകയും, സപ്പോർട്ട് കമന്റ് ഇടുന്നവരെ ആക്ഷേപിക്കുകയും ചെയ്യുന്ന ചില തൊലിയാർ മണിയന്മാരെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ആ തൊലിയാർ മണിയന്മാർ ഇതുവരെ ചെയ്ത ഊളത്തരം ഞാൻ ക്ഷമിച്ചു.
ഇനി മുതൽ ഇമ്മാതിരി ഊളത്തരം കാണിക്കുന്ന ഊളകളെ ബ്ലോക്ക് ചെയ്ത് എടുത്ത് പുറത്തേക്കിടുന്നതാണ്.ഇത് എന്റെ പ്രൊഫൈൽ ആണ്. ഇവിടെ എനിക്ക് സൗകര്യമുള്ളത് എഴുതും, കാണാൻ ആളുണ്ടെൽ എനിക്ക് സൗകര്യമുള്ളത് ഞാൻ കാണിക്കും. (നോട്ട് ദ പോയിന്റ്, നിങ്ങള്ക്ക് സൗകര്യമുള്ളതല്ല, എനിക്ക് സൗകര്യമുള്ളത്). ഞാൻ എഴുതുന്നത് വായിക്കാനും ഞാൻ കാണിക്കുന്നത് കാണാനും താല്പര്യമില്ലാത്തവർക്ക് എന്നെ അൺഫോളോ ചെയ്തു പോകാം.
ഇത്തരം ആളുകൾ എത്രയും പെട്ടന്ന് അൺഫോളോ ചെയ്യുന്നതാകും നല്ലത്, കാരണം ഇപ്പോൾ വന്ന കാഴ്ചകൾ ദഹിക്കാത്ത നിങ്ങൾക്ക് ഇനി അങ്ങോട്ട് വരാനുള്ള കാഴ്ചകൾ ഒട്ടും ദഹിക്കണം എന്നില്ല. അൺഫോളോ ചെയ്തിട്ടും എന്റെ പോസ്റ്റുകൾ നിങ്ങളെ അലോസരപെടുത്തുന്നു എങ്കിൽ, നിങ്ങൾക്ക് എന്നെ ബ്ലോക്ക് ചെയ്യാവുന്നതാണ്.
ഒരു കാര്യം ഓർമ വേണം, ഞാൻ നിങ്ങളെ അല്ല ഫോളോ ചെയ്യുന്നത്, നിങ്ങൾ എന്നെയാണ് ഫോളോ ചെയ്യുന്നത്. ഇത് എന്റെ സ്പേസ് ആണ്, ഇവിടെ വരുന്നവർ എങ്ങനെ ഇടപെണം എന്നത് ഞാനാണ് തീരുമാനിക്കുന്നത്, അല്ലാതെ വരുന്നവർക്ക് അഴിഞ്ഞാടാൻ ഉള്ള സ്പേസ് അല്ല ഇവിടം.. നന്ദി നമസ്കാരം..
https://www.facebook.com/Malayalivartha


























