ഗോവയിൽ ആകെയുള്ള 11 കോൺഗ്രസ് എംഎൽഎമാരിൽ എട്ട് പേർ ആഘോഷമായി ബിജെപിയിൽ ചേർന്നു; സ്ഥാനാർത്ഥികളായ ഘട്ടത്തിൽ രാഹുലിന് മുമ്പാകെ എക്കാലത്തും കോൺഗ്രസിൽ ഉറച്ചു നിൽക്കുമെന്ന് ഭരണഘടന തൊട്ട് സത്യം ചെയ്തവരാണ്; പോരാത്തതിന് ഇവരെ അമ്പലത്തിലും പള്ളിയിലും മോസ്ക്കിലും കൊണ്ടുപോയി ഇതേ സത്യം ചെയ്യിച്ചു! വിമർശനവുമായി ജോൺ ബ്രിട്ടാസ്

ഇവിടെ ജോഡോ... അവിടെ ഛോഡോ... ഗോവയിൽ ആകെയുള്ള 11 കോൺഗ്രസ് എംഎൽഎമാരിൽ എട്ട് പേർ ആഘോഷമായി ബിജെപിയിൽ ചേർന്നു. ഈ വിഷയം ചൂണ്ടിക്കാണിച്ച് വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജോൺ ബ്രിട്ടാസ്.
അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇവിടെ ജോഡോ... അവിടെ ഛോഡോ... ഗോവയിൽ ആകെയുള്ള 11 കോൺഗ്രസ് എംഎൽഎമാരിൽ എട്ട് പേർ ഇന്ന് ആഘോഷമായി ബിജെപിയിൽ ചേർന്നു. സ്ഥാനാർത്ഥികളായ ഘട്ടത്തിൽ രാഹുലിന് മുമ്പാകെ, എക്കാലത്തും കോൺഗ്രസിൽ ഉറച്ചുനിൽക്കുമെന്ന് ഭരണഘടന തൊട്ട് സത്യം ചെയ്തവരാണ്...
പോരാത്തതിന് ഇവരെ അമ്പലത്തിലും പള്ളിയിലും മോസ്ക്കിലും കൊണ്ടുപോയി ഇതേ സത്യം ചെയ്യിച്ചു! മാർച്ചും യാത്രയുമൊക്കെ നല്ലതുതന്നെ. നരേന്ദ്രമോദിയെ നേരിടാനാണെങ്കിൽ കോൺഗ്രസിന് വേണ്ടത് സംഘടനാ-ആശയ ദൃഢതയാണെന്ന് ഇന്ന് രാവിലെ പോസ്റ്റ് ചെയ്ത ഇന്ത്യൻ എക്സ്പ്രസ് ലേഖനത്തിൽ ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു. നഖശിഖാന്തം എതിർത്തവർ ഗോവയിലേയ്ക്കൊന്ന് നോക്കണം....
https://www.facebook.com/Malayalivartha



























