Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഇന്നെന്റെ സ്വപ്നങ്ങൾക്കൊക്കെയും കുറെയധികം നിറങ്ങളുണ്ട്, ഏറ്റവും മനോഹരമായ സ്വപ്നം യാഥാർത്ഥ്യമായതിന്റെ ധൈര്യമുണ്ട്, എല്ലാത്തിനുമപ്പുറം, പടച്ചോന്റെ എല്ലാ തീരുമാനങ്ങൾക്കും പിന്നീട് ഓർക്കുമ്പോൾ വല്ലാത്ത ഭംഗിയായിരിക്കുമെന്ന തിരിച്ചറിവുണ്ട്....! പ്രചോദനാത്മകമായ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുൻ ഹരിത നേതാവ് ആഷിഖ കാനം

15 SEPTEMBER 2022 05:43 PM IST
മലയാളി വാര്‍ത്ത

ഒരു സ്വപ്നം യാഥാർത്ഥ്യമാവാനെന്താണ് വേണ്ടത് എന്നതിനെപ്പറ്റി പ്രചോദനാത്മകമായ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുൻ ഹരിത നേതാവ് ആഷിഖ കാനം രംഗത്ത് എത്തിയിരിക്കുകയാണ്. പ്രതിസന്ധികളും അനുഭവിച്ച് കൂട്ടിയ വേദനകളെയും അതിജീവിച്ചു മാത്രമേ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനാകൂ. ഒരു സ്വപ്നം യാഥാർത്ഥ്യമാവാനെന്താണ് വേണ്ടത്, ആ സ്വപ്നം ശ്വാസം പോലെ അത്യാവശ്യമായി മാറുക എന്നതാണ് പ്രധാനം. സ്വപ്നത്തിലേക്ക് എത്താനുള്ള ദൂരത്തിൽ താങ്ങും തണലുമായി കൂടെ നിന്ന മനുഷ്യരെയും ഒരിക്കലും വിസ്മരിക്കാനാവില്ല എന്നും അവർ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.

ആഷിഖ ഖാനത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

ഒരു സ്വപ്നം യാഥാർത്ഥ്യമാവാനെന്താണ് വേണ്ടത്, ആ സ്വപ്നം ശ്വാസം പോലെ അത്യാവശ്യമായി മാറുക, ആ സ്വപ്നത്തെ വിട്ടിട്ട് മറ്റൊന്നുമില്ലെന്ന് തീർച്ചപ്പെടുത്തുക, സെക്കന്റ് ഓപ്ഷനുകൾ ഇല്ലാതിരിക്കുക.!!

ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട, എനിക്കത്ര അത്യാവശ്യമാണെന്ന് എനിക്ക് തോന്നുന്ന ഒന്നിന് പിന്നിലും ഞാൻ സെക്കന്റ് ഓപ്ഷനുകളെ വെക്കാറില്ല. ഇന്നല്ലെങ്കിൽ നാളെ ‘നേടിയെടുത്തിരിക്കും’ എന്ന വാശിയെ മാത്രമേ വെക്കാറുള്ളൂ!

എനിക്ക് ശ്വാസം പോലെയായ ഒരു സ്വപ്നമുണ്ടായിരുന്നു, ജീവിക്കാൻ ശ്വാസമില്ലാതെ പറ്റില്ലല്ലോ, എൺമറ്റൊന്നിന് വേണ്ടിയും ആഗ്രഹിച്ചിട്ടില്ലായിരുന്നു. എനിക്കുള്ളിലെ വിശ്വാസമൊഴിച്ച് ബാക്കിയെല്ലാ സാഹചര്യങ്ങളും പ്രതികൂലമായിരുന്നു. എങ്കിലും ഒരു സെക്കന്റ് ഓപ്ഷൻ പോലും മുന്നിൽ വെക്കാതെ ഞാനാ സ്വപ്നത്തിൽ മുഴുകിയിരുന്നു.

യാത്ര എളുപ്പമല്ലായിരുന്നു,
പ്രതിസന്ധികളും അനുഭവിച്ച് കൂട്ടിയ വേദനകളും പറഞ്ഞാലും പറഞ്ഞാലും തീരില്ല. ആ സ്വപ്നത്തിലേക്ക് എത്താനുള്ള ദൂരത്തിൽ താങ്ങും തണലുമായി കൂടെ നിന്ന മനുഷ്യരെയും ഒരിക്കലും വിസ്മരിക്കാനാവില്ല. പൗലോ കൊയ്ലോ പറഞ്ഞത് പോലെ നമ്മളൊരു കാര്യം നേടിയെടുക്കാൻ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ഈ ലോകം മൊത്തം നമ്മുടെ കൂടെ നിൽക്കുമെന്നല്ലെ!!

പറഞ്ഞുവന്നത്, സ്വപ്നങ്ങളെ കുറിച്ചാണ്.! ശ്വാസം പോലെ സ്വപ്നങ്ങളെ കാണൂ, അതിലേക്ക് നിങ്ങളെത്തുമെന്ന് തീർച്ചയാണ്.!

സെൽഫ് കോൺഫിഡൻസിന് പകരം വെക്കാൻ മറ്റൊന്നും ഈ ഭൂമിയിലില്ല. തമിഴ്നാട്ടിലെ ഒരു പുറംപോക്ക് ഭൂമിയിലെ കുടിലിൽ കിടന്ന് മധുഭാസ്കറെന്ന ഇന്നത്തെ പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ സ്വപ്നങ്ങളെ വലുതാക്കിയ കഥകളൊക്കെ എല്ലാ രാത്രിയിലും വായിച്ചുറങ്ങിയ കാലമൊക്കെ തന്നെയാണ് സ്വപ്നങ്ങൾ ശ്വാസം പോലെ അത്യാവശ്യമാവണമെന്ന ചിന്ത എനിക്കുള്ളിലുറപ്പിക്കുന്നത്.!

എനിക്ക് സ്വപ്നം കാണുന്ന മനുഷ്യരെ വലിയ ഇഷ്ടമാണ്, ‘ഇന്ന്’ എന്ന കൺസെപ്റ്റിൽ ജീവിതത്തെ തളച്ചിടാതെ നാളെയൊരു വിശാലമായ ലോകമെനിക്കുണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുന്ന മനുഷ്യരെ കുറെയധികം ഇഷ്ടമാണ്.! അങ്ങനെയങ്ങനെ സ്വയം വലുതാകാനാഗ്രഹിക്കുന്നൊരു മഴ തന്നെയാണ് ഒരു മഴക്കാലത്ത് എന്നിലേക്ക് പെയ്തിറങ്ങിയതും പ്രണയത്തിലായതും!

ഇന്നെന്റെ സ്വപ്നങ്ങൾക്കൊക്കെയും കുറെയധികം നിറങ്ങളുണ്ട്, ഏറ്റവും മനോഹരമായ സ്വപ്നം യാഥാർത്ഥ്യമായതിന്റെ ധൈര്യമുണ്ട്, എല്ലാത്തിനുമപ്പുറം, പടച്ചോന്റെ എല്ലാ തീരുമാനങ്ങൾക്കും പിന്നീട് ഓർക്കുമ്പോൾ വല്ലാത്ത ഭംഗിയായിരിക്കുമെന്ന തിരിച്ചറിവുണ്ട്!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (4 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (6 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (7 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (7 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (8 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (8 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (8 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (8 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (8 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (8 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (9 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (9 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (9 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (10 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (10 hours ago)

Malayali Vartha Recommends