കാറിലെത്തിയ ഒരാൾ ഭക്ഷണപ്പൊതി കൊടുത്തു; പിന്നെ സംഭവിച്ചത്!!! സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച! വഞ്ചിയൂരിൽ വളർത്തുനായ്ക്കളടക്കം പത്തോളം നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി

തെരുവ് നായ്ക്കളുടെ ശല്യം വർധിക്കുകയാണ്. ഇപ്പോൾ ഇതാ തലസ്ഥാനത്ത് ഞെട്ടിക്കുന്ന കാഴ്ച. വളർത്തുനായ്ക്കളടക്കം പത്തോളം നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയിരിക്കുകയാണ്. തലസ്ഥാന ജില്ലയിലെ വഞ്ചിയൂരിലാണ് സംഭവം.
നായ്ക്കൾക്ക് ഒരാൾ ഭക്ഷണം കൊടുക്കുന്നത് സി സി ടി വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. രാത്രി പതിനൊന്നു മണിക്കാണ് കാറിലെത്തിയ ഒരാൾ ഭക്ഷണപ്പൊതി കൊടുത്തത്. സംഭവം കോർപറേഷൻ അധികൃതരെ അറിയിച്ചു. പക്ഷേ നടപടികൾ എടുത്തില്ല. ആഹാരത്തിൽ വിഷം കൊടുത്ത് കൊന്നതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. നായ്ക്കളെ കൊന്നതാരെന്ന് കണ്ടെത്തിയില്ല.
പക്ഷേ മൃഗങ്ങളോട് ക്രൂരത കാട്ടിയാൽ ചുമത്തുന്ന ഇന്ത്യൻ ശിക്ഷാ നിയമം 429 വകുപ്പ് അനുസരിച്ച് കേസ് എടുത്തിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള സംഭവങ്ങൾ വർധിക്കുകയാണ്. കോട്ടയത്ത് പന്ത്രണ്ടോളം തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. മുളക്കുളം കാരിക്കോട് 12 നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha



























