വാക്കു തര്‍ക്കം കയ്യാങ്കളിയായി.... ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞെന്ന് പരാതി... തര്‍ക്കത്തെ തുടര്‍ന്ന് പ്ലേറ്റ് അടിച്ചുപൊട്ടിച്ചു, സംഭവം രാമക്കല്‍മേട്ടില്‍ റിസോര്‍ട്ടില്‍...

വാക്കു തര്‍ക്കം കയ്യാങ്കളിയായി.... ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞെന്ന് പരാതി... തര്‍ക്കത്തെ തുടര്‍ന്ന് പ്ലേറ്റ് അടിച്ചുപൊട്ടിച്ചു, സംഭവം രാമക്കല്‍മേട്ടില്‍ റിസോര്‍ട്ടില്‍...
ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മദ്യപസംഘത്ിതന്റെ അക്രമം. ബുധനാഴ്ച രാത്രി 11-ന് രാമക്കല്‍മേട് സയണ്‍ ഹില്‍സ് റിസോര്‍ട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സംഘത്തിലൊരാള്‍ ചിക്കന്‍ കുറവാണെന്ന് കാട്ടി കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റ് അടിച്ചുപൊട്ടിച്ചു.
തുടര്‍ന്ന് ഫര്‍ണിച്ചറുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. റിസോര്‍ട്ട് ജീവനക്കാരന്റെ കൈപിടിച്ച് തിരിക്കുവാനും മര്‍ദ്ദിക്കുവാനും ശ്രമം ഉണ്ടായി. പ്ലേറ്റ് ചില്ലുകള്‍കൊണ്ട് സംഘത്തില്‍ ഒരാളുടെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു.റിസോര്‍ട്ട് ഉടമകളും വ്യാപാരി വ്യവസായി ഏകോപനസമിതിയും നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കി.
തങ്ങള്‍ ഓര്‍ഡര്‍ചെയ്ത ഭക്ഷണമല്ല നല്‍കിയതെന്നും അതിനെത്തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാവുക മാത്രമാണ് ചെയ്തതെന്നും ടേബിള്‍ തകര്‍ത്തിട്ടില്ലന്നും പ്രതികള്‍ . പരാതിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് നെടുങ്കണ്ടം പോലീസ് .
"
https://www.facebook.com/Malayalivartha
























