ആസാദ് കാശ്മീര്‍' പരാമര്‍ശത്തില്‍ കെ.ടി.ജലീലിനെതിരായ പരാതി ഇന്ന് ഡല്‍ഹി റോസ് അവന്യു കോടതി വീണ്ടും പരിഗണിക്കും...

ആസാദ് കാശ്മീര്‍' പരാമര്‍ശത്തില്‍ കെ.ടി.ജലീലിനെതിരായ പരാതി ഇന്ന് ഡല്‍ഹി റോസ് അവന്യു കോടതി വീണ്ടും പരിഗണിക്കും. കേരളത്തില്‍ ജലീലിനെതിരെ കേസെടുത്തിട്ടുണ്ടെന്നും കോടതി നിര്‍ദ്ദേശിച്ചാല്‍ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നും തുഗ്ലക് റോഡ് പൊലീസ് നിലപാട് അറിയിച്ചിരുന്നു. പൊലീസ് സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ട് കോടതി ഇന്ന് പരിശോധിക്കുന്നതാണ്.
ഇതിനിടെ തന്റെ വാദം കേട്ട ശേഷം മാത്രമേ നടപടി എടുക്കാവൂ എന്ന് കെ ടി ജലീല്‍ കോടതിയില്‍ അഭ്യര്‍ത്ഥിക്കുകയുണ്ടായി. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ ജലീലിന്റെ പ്രസ്താവനയാണ് വിവാദമായത്. പാക് അധിനിവേശ കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ജലീലിന്റെ പോസ്റ്റ്.
ആസാദ് കശ്മീര്‍ എന്ന പ്രയോഗം പാക്കിസ്ഥാന്‍ ഉപയോഗിച്ചു വരുന്ന പ്രയോഗമാണ്. ഈ പ്രയോഗം പാക്കിസ്ഥാന്റെ നിലപാടിനോട് യോജിച്ച് പോകുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം. സംഭവം വലിയ വിമര്‍ശനത്തിന് വഴിതെളിച്ചതോടെയാണ് ജലീല്‍ പോസ്റ്റ് പിന്‍വലിച്ചത്.
"
https://www.facebook.com/Malayalivartha
























