കോവളത്ത് രണ്ട് കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി അറസ്റ്റിൽ; പിടിയിലായത് പോലീസ് പെട്രോളിങ്ങിനിടെ

കോവളത്ത് രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പിടിയിലായത് കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി. സംഭവത്തിൽ കാട്ടാക്കട കള്ളിക്കാട് മുകുന്തറ പള്ളിവേട്ട സെവന്ത്ഡേ ചർച്ചിന് മുൻവശം തടത്തരികത്ത് അരുൺ ഭവനിൽ അരുൺകുമാർ (30) ആണ് അറസ്റ്റിലായത്.
അതേസമയം നെയ്യാറ്റിൻകര റേഞ്ച് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ആണ് യുവാവിനെ പിടികൂടിയത്. പള്ളിച്ചൽ പ്രാവച്ചമ്പലം ഭാഗത്ത് വ്യാഴാഴ്ച നടത്തിയ പട്രോളിങ്ങിനിടെ പ്രവാച്ചമ്പലം ജങ്ഷന് സമീപത്തുവെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അതേസമയം ഇയാൾ സഞ്ചരിച്ച കെ.എൽ.സി 3609 ബജാജ് പൾസർ ബൈക്കും ബൈക്കിൽ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവും ഒരു മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ റേഞ്ച് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ പ്രീവന്റിവ് ഓഫീസർമാരായ ലോറൻസ്, വിപിൻ സാം, സിവിൽ എക്സൈസ് ഓഫീസർമാരായ ടോണി, അനീഷ്, പ്രസന്നൻ, രഞ്ജിത്ത് ഡ്രൈവർ സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha


























