ചന്ദ്രബോസ് വധക്കേസിൽ നിഷാമിന് തിരിച്ചടി: ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി: ജീവപര്യന്തം തടവിന് പകരം പ്രതിക്ക് വധശിക്ഷ നൽകണമെന്ന സർക്കാരിന്റെ ആവശ്യം തള്ളിയ വിധിയിൽ സന്തോഷമുണ്ടെന്ന് ചന്ദ്രബോസിൻ്റെ ഭാര്യ ജമന്തി

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ ലഭിച്ച ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ മുഹമ്മദ് നിഷാം നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി തള്ളി. തൃശ്ശൂർ അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധി ചോദ്യം ചെയ്ത് മുഹമ്മദ് നിഷാം നൽകിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. അതേ സമയം അപൂര്‍വ്വങ്ങളിൽ അപൂര്‍വ്വമായ കൊലപാതകമാണ് നിഷാം നടത്തിയതെന്നും ജീവപര്യന്തം തടവിന് പകരം പ്രതിക്ക് വധശിക്ഷ നൽകണമെന്ന സർക്കാരിൻ്റെ ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ കോടതി വിധിയിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്.
ചന്ദ്രബോസിനെ കൊല്ലാൻ നിഷാം ഉപയോഗിച്ച ആഡംബര കാറായ ഹമ്മൾ വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് വാഹനത്തിൻ്റെ ഉടമ നൽകിയ ഹര്‍ജിയും ഹൈക്കോടതി തള്ളിയിട്ടുണ്ട്. ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് നിഷാം നൽകിയ ഹര്‍ജിയിൽ ആറ് മാസത്തിനകം വാദം പൂര്‍ത്തിയാക്കി തീര്‍പ്പുണ്ടാക്കണമെന്ന് സുപ്രീംകോടതി നേരത്തെ കേരള ഹൈക്കോടതിക്ക് നിര്‍ദേശം നൽകിയിരുന്നു. നിഷാം നൽകിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ ഈ ഉത്തരവ്. ആറ് മാസത്തിനകം വിധി പറഞ്ഞില്ലെങ്കിൽ ശിക്ഷ മരവിപ്പിക്കാനോ, ജാമ്യം ലഭിക്കാനോ നിഷാമിന് കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
വിചാരണ കോടതി വിധിയിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ചന്ദ്രബോസിൻ്റെ ഭാര്യ ജമന്തി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം ചന്ദ്രബോസിന് ജീവപര്യന്തം തടവിന് പകരം വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ അപ്പീൽ നൽകണമെന്ന് മുൻഡയറക്ടര്‍ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. അസഫലി രംഗത്തെത്തി.
2015 ജനുവരി 29നാണ് ശോഭാ സിറ്റി അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിസ്സാം ആക്രമിച്ചത്. തന്റെ വാഹനം വന്നപ്പോള്‍ ഗേറ്റ് തുറന്ന് കൊടുക്കാത്തത്തില്‍, പ്രതിഷേധിച്ച് ആദ്യം സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ മര്‍ദ്ദിക്കുകയും, പിന്നീട് തന്റെ ആഡംബര വാഹനം കൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ചന്ദ്രബോസിനെ നിസാം ആഡംബര വാഹനം കൊണ്ട് ഇടിച്ചും മർദ്ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
18 ദിവസത്തിന് ശേഷം ചികില്‍സയിലിരിക്കെയാണ് ചന്ദ്രബോസ് മരിച്ചത്. വിചാരണവേളയില്‍, മുഖ്യ സാക്ഷി അനൂപ് കൂറുമാറിയ എങ്കിലും നിസാമിന് എതിരെയുള്ള ശക്തമായ പോലീസ് തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. വിയ്യൂരും, കണ്ണൂർ ജയിലിലും ശിക്ഷ അനുഭവിച്ച നിഷാം ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലാണ് കഴിയുന്നത്.
https://www.facebook.com/Malayalivartha


























