Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

21 വർഷമായി കറുപ്പ് വസ്ത്രം മാത്രമാണ് ഉപയോഗികുന്നത്! ഡ്രസ് കോഡ്, മേക്കപ്പ് എന്നിവയിലെല്ലാം നൂറില്‍ നൂറായിരുന്നു.... പിന്നീട് എത്തിഹാദ് എയർവേയ്സിന്റെ മോഡലായും ഞാനും മാറി! ഗ്രൌണ്ട് വർക്കിലാണ് ജോലി ആരംഭിച്ചതെങ്കിലും ഒരുമാസത്തിനുള്ളില്‍ എത്തിഹാദിൽ എത്തി, എന്നാൽ വളരെ താല്‍പര്യത്തോടെ ഭർത്താവിനെ ഇംപ്രസ് ചെയ്യാന്‍ വേണ്ടി വന്ന എനിക്ക് കിട്ടിയത്.... എല്ലാം തുറന്നുപറഞ്ഞ് സ്വപ്‍ന സുരേഷ്....

16 SEPTEMBER 2022 11:42 AM IST
മലയാളി വാര്‍ത്ത

കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച സർക്കാരിനെ മുൾമുനയിൽ നിർത്തി എന്നുമാത്രമല്ല, അന്താരാഷ്ട്ര തലത്തില്‍ വരെ വാർത്തയായ ഒരു കേസായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത്. ഇതിലെ മുഖ്യമന്ത്രികളില്‍ ഒരാളാണ് സ്വപ്ന സുരേഷ്. ഇഡിയും എന്‍ ഐ എയും ഒരേസമയം അന്വേഷിക്കുന്ന കേസില്‍ ദീർഘനാളത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ അവർ മുഖ്യമന്ത്രി പിണറായി വിജയനെതിരേയും മുന്‍മന്ത്രി കെടി ജലീലിനെതിരേയും ആരോപണങ്ങള്‍ ഉന്നയിച്ച് വീണ്ടും വാർത്തകളില്‍ നിറയുകയായിരുന്നു. കഴിഞ്ഞ ദിവസം സ്വപനയുടെ ഒരു ഇന്റർവ്യൂ വൈറലായിരുന്നു. തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളാണ് അതിൽ പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ ഇതേത്തുടർന്നുള്ള മറ്റ് തുറന്നുപറച്ചിലുകളൂം വൈറലാകുകയാണ്....

താൻ കറുപ്പ് നിറത്തിലുള്ള വസ്ത്രം മാത്രം ഉപയോഗിക്കുന്നതിനെ കുറിച്ചാണ് അഭിമുഖത്തിന്റെ തുടക്കത്തില്‍ സ്വപ്ന സുരേഷ് തുറന്ന് പറയുന്നത്. അതായത് 21 വർഷമായി കറുപ്പ് വസ്ത്രം മാത്രമാണ് ഉപയോഗികുന്നത് എന്നാണ് സ്വപ്ന പറയുന്നത്. അടുത്ത ബന്ധത്തിലുള്ള ആരുടെയെങ്കിലും കല്യാണമോ മറ്റോ ഉണ്ടാകുമ്പോള്‍ വീട്ടുകാർ നിർബന്ധിക്കുന്ന സമയത്ത് മാത്രമാണ് മറ്റ് നിറത്തിലുള്ള സാരികള്‍ ഉപയോഗിക്കാറുള്ളു. ഒരു തവണ മാത്രം ഉപയോഗിച്ചതിന് ശേഷം അത് വേറെ ആർക്കെങ്കിലും കൊടുക്കുമെന്നും സ്വപ്ന സുരേഷ് പറയുകയുണ്ടായി.

അതോടൊപ്പം തന്നെ കുഞ്ഞുനാള്‍ മുതല്‍ വളരെ കളർഫുള്ളായ വസത്രം ഉപയോഗിച്ചിരുന്ന ആളായിരുന്നു. ഒരിക്കല്‍ അബുദാബിയിലിരിക്കെ പിങ്ക് നിറത്തിലുള്ള ഒരു സില്‍ക്ക് ചുരിദാർ ഞാന്‍ വാങ്ങിച്ചിരുന്നു. ആ സമയത്ത് അവിടെ അത്തരം വസ്ത്രങ്ങള്‍ കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. അതിനെ മാച്ചായ വളകളും മറ്റും അണിഞ്ഞ് എവിടെയോ പോകാനിറങ്ങിയപ്പോള്‍ ആരെ കാണിക്കാന്‍ ഇതെന്ന രീതിയിലായിരുന്നു ഭർത്താവ് പെരുമാറിയത്. സുഹൃത്തുക്കളുടേയും കുടുംബത്തിന്റെയും മുന്നില്‍ വെച്ച് ഇങ്ങനെ ചോദിച്ചപ്പോള്‍ ഞാന്‍ വളരെ വിഷമിച്ചു എന്നും സ്വപ്ന വ്യക്തമാക്കി.

എന്നാൽ വളരെ താല്‍പര്യത്തോടെ ഭർത്താവിനെ ഇംപ്രസ് ചെയ്യാന്‍ വേണ്ടി വന്ന എനിക്ക് കിട്ടിയത് നെഗറ്റീവ് വൈബാണ്. കല്യാണം കഴിഞ്ഞിട്ട് കുറച്ച് നാളെ ആയിരുന്നുള്ളു. എല്ലാവരുടേയും മുന്നില്‍ വെച്ച് ഞാന്‍ കരഞ്ഞില്ല. അപ്പോള്‍ കല്യാണം കഴിഞ്ഞിട്ട് കുറച്ച് നാള്‍ മാത്രമേ ആയിരുന്നുള്ളു. അപ്പോള്‍ താന്നെ ഞാന്‍ പോയി ആ ചുരിദാർ മാറ്റ് കറുത്ത ജീന്‍സും ടോപ്പും അണിഞ്ഞ് വരുകയുണ്ടായി. ആ സംഭവം എനിക്ക് വലിയ വേദനയുണ്ടാക്കിയ സംഭവമാണ്. അന്ന് തീരുമാനിച്ചതാണ് മറ്റ് കളറുകളൊന്നും വേണ്ടെന്ന്. പിന്നെ അതൊരു ശീലമായെന്നും സ്വപ്ന കൂട്ടിച്ചേർത്തു.

കൂടാതെ 2003 ലാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചത്. ജോലി ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ മികച്ച തൊഴിലാളിയായി തിരഞ്ഞെടുക്കപ്പെട്ടു. യാത്രക്കാരുടെ കാര്യങ്ങളായിരുന്നു ഞാന്‍ നോക്കിയിരുന്നത്. ഡ്രസ് കോഡ്, മേക്കപ്പ് എന്നിവയിലെല്ലാം നൂറില്‍ നൂറായിരുന്നു, പിന്നീട് എത്തിഹാദ് എയർവേയ്സിന്റെ മോഡലായും ഞാനും മാറി. ഗ്രൌണ്ട് വർക്കിലാണ് ജോലി ആരംഭിച്ചതെങ്കിലും ഒരുമാസത്തിനുള്ളില്‍ എത്തിഹാദിലേക്ക് എത്തുകയായിരുന്നു.

പുതിയ ആളുകളെ പരിശീലിപ്പിക്കാനും ഞാന്‍ നിയോഗിക്കപ്പെട്ടിരുന്നു. ഒരു കോർഡിനേറ്റർ എന്ന നിലയിലേക്കുള്ള വളർച്ച് അവിടെ നിന്നായിരുന്നു. നന്നായി വരക്കുമായിരുന്നു. അമ്മയ്ക്ക് വേണ്ടി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യും. നവവധുവിന് വേണ്ടി മേക്കപ്പ് ചെയ്യാനും അറിയാം. അതോടൊപ്പം തന്നെ നന്നായി പാചകം ചെയ്യാനും അറിയാം. സഭാകമ്പം തീരെയില്ലാത്ത വ്യക്തിയാണ് താനെന്നും അവർ പറയുകയുണ്ടായി.

എന്നാൽ സത്യത്തില്‍ എന്നെക്കുറിച്ച് ആർക്കും അറിയില്ല. കുടുംബത്തിന് മാത്രമാണ് എന്നെ അറിയാവുന്നത്. അതുകൊണ്ട് തന്നെ ആളുകള്‍ എന്നെക്കുറിച്ച് പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ നില്‍ക്കാറില്ല. ആരെങ്കിലും എന്നോട് വന്ന് ധൈര്യമായി ചോദിച്ചാല്‍ ഞാന്‍ കാര്യങ്ങള്‍ തുറന്ന് പറയും. എല്ലാവരും ഓടിയൊളിക്കുകയും പേടിക്കുകയുമാണ്. അതിന് വേണ്ടി മാത്രം ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എനിക്ക് ആരുടേയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (2 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (3 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (4 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (5 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (5 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (5 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (6 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (6 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (6 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (6 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (6 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (7 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (7 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (7 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (8 hours ago)

Malayali Vartha Recommends