Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

കൂട്ടിലും പുറത്തും രക്തതുള്ളികൾ, കോട്ടയത്ത് വളർത്തുനായയെ പുലി പിടിച്ചു കൊണ്ടുപോയി, പുലിയുടെ കാൽപ്പാടുകൾ വ്യക്തമായതോടെ ക്യാമറകൾ സ്ഥാപിച്ച് വനം വകുപ്പ്, പ്രദേശത്ത് പരിഭ്രാന്തി വ്യാപിച്ചിട്ടും ക്യാമറകൾ വെച്ചതിൽ നടപടികൾ ഒതുങ്ങിയെന്ന് ആക്ഷേപം, വനപാലകരുടെ സ്‌ക്വാഡ് തെരച്ചിലും നിരീക്ഷണവും നടത്തുന്നുണ്ട്, പരിഭ്രാന്തി വേണ്ട... ജാഗ്രത പാലിക്കണമെന്ന് അധികൃതർ

17 SEPTEMBER 2022 02:57 PM IST
മലയാളി വാര്‍ത്ത

കോട്ടയത്ത് കൂട്ടിൽ ചങ്ങലയിലായിരുന്ന വളർത്തുനായയെ പുലി പിടിച്ചു കൊണ്ടുപോയി കൊന്നതിന്റെ നടുക്കത്തിലാണ് നാട്ടുകാർ. പുലിയുടെ കാൽപ്പാടുകൾ വ്യക്തമായതോടെ വീടിന് സമീപം വനത്തിൽ രണ്ട് ക്യാമറകൾ വെച്ചു വനം വകുപ്പ്. പ്രദേശത്ത് പരിഭ്രാന്തി വ്യാപിച്ചിട്ടും ക്യാമറകൾ വെച്ചതിൽ നടപടികൾ ഒതുങ്ങിയെന്ന് ആക്ഷേപം. പമ്പാവാലിയിൽ എയ്ഞ്ചൽവാലി സെന്റ് മേരീസ് സ്കൂളിന്റെ നൂറ് മീറ്റർ അകലെ മുരിപ്പേൽ കൊച്ചുമോൻ, ബിന്ദു ദമ്പതികൾ താമസിക്കുന്ന വീട്ടിൽ ഇക്കഴിഞ്ഞ 15 ന് വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

വീടിന് മുന്നിൽ കൂട്ടിൽ തുടലിൽ ബന്ധിച്ചിരുന്ന വളർത്തു നായയ്ക്ക് ഭക്ഷണം നൽകിയ ശേഷം കൂടിന്റെ വെളിയിൽ ഇറക്കി വീണ്ടും തുടലിൽ ബന്ധിപ്പിച്ച ശേഷം ബിന്ദു വീടിനുള്ളിൽ പോയി അൽപ്പം കഴിഞ്ഞപ്പോഴാണ് മൽപ്പിടുത്തത്തിന്റെ ശബ്ദം കേട്ടതെന്ന് പറഞ്ഞു. ഭർത്താവ് കൊച്ചുമോൻ ഈ സമയം പണി കഴിഞ്ഞ് എത്തിയിട്ടില്ലായിരുന്നു. ഭയം മൂലം അയൽപക്കത്തെ വീട്ടമ്മയെ വിളിച്ചു വരുത്തി സമീപത്ത് ടോർച്ച് ലൈറ്റ് പ്രകാശിപ്പിച്ചു നോക്കിയെങ്കിലും നായയെ കണ്ടില്ല.

ഈ സമയം എത്തിയ ഭർത്താവ് കൊച്ചുമോൻ കൂട്ടിൽ ടോർച്ചടിച്ച് നോക്കിയപ്പോൾ നായ ഇല്ലായിരുന്നു. തുടലിലെ കൊളുത്ത് വേർപെടുത്തി അകറ്റിയ നിലയിൽ കണ്ടു. കൂട്ടിലും പുറത്തും രക്തതുള്ളികൾ കണ്ടു. തുടർന്ന് സമീപത്ത് വനത്തിന്റെ അതിർത്തിയിലെ സൗരോർജ വേലിയിലും ഇവിടേക്കുള്ള വഴിയിലും വനത്തിനുള്ളിലും രക്തപ്പാടുകൾ കണ്ടെത്തി.

അയൽവാസികളും നാട്ടുകാരും വിവരമറിഞ്ഞ് വനപാലകരും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയതോടെ പുലിയുടേതിന് സാമ്യമായ കാൽപ്പാടുകൾ കണ്ടെത്തുകയായിരുന്നു. ഇന്നലെ വനപാലകർ എത്തി വനാതിർത്തിയിൽ രണ്ട് ക്യാമറകൾ സ്ഥാപിച്ചു. നായയെ കൊന്ന മൃഗം വീണ്ടും എത്താൻ സാധ്യത ഉണ്ടെന്ന നിഗമനത്തിൽ പുലി ആണെന്ന് ഉറപ്പാക്കാനും വേണ്ടിയാണ് ക്യാമറകൾ നിരീക്ഷണത്തിനായി വെച്ചതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. കൂടാതെ വനപാലകരുടെ സ്‌ക്വാഡ് നിരീക്ഷണവും തെരച്ചിലും നടത്തുന്നുണ്ടെന്നും പരിഭ്രാന്തി വേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. പ്രദേശത്ത് വഴിവിളക്കുകളുടെ അഭാവം മൂലം രാത്രിയിൽ വെളിച്ചമില്ല. അടിയന്തിരമായി ഇവിടെ തെരുവ് വിളക്കുകൾ പ്രവർത്തിപ്പിക്കണമെന്ന് ആവശ്യം ഉയർന്നിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (2 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (3 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (4 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (4 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (5 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (5 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (5 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (6 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (6 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (6 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (6 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (7 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (7 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (7 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (8 hours ago)

Malayali Vartha Recommends