Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഒഡീഷക്കാരായ അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ച സ്ഥലത്ത് നടന്ന കൊലപാതകം; പാചകക്കാരനെ വഴക്കു പറഞ്ഞ വിരോധം, കഠിനംകുളം ബിപിൻ മഹാപാത്ര കൊലക്കേസ്! പ്രതി ബലിയാ നായക്കിനെ കസ്റ്റഡിയിൽ വിചാരണ ചെയ്യാൻ ഉത്തരവ്! ജാമ്യമില്ല, ഒറീസക്കാരായ 6 കൃത്യ സ്ഥല സാക്ഷികളെ ഹാജരാക്കാൻ ഉത്തരവ്

17 SEPTEMBER 2022 04:46 PM IST
മലയാളി വാര്‍ത്ത

കഠിനംകുളത്ത് ഒഡീഷ സ്വദേശി ബിപിൻ മഹാപാത്രയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ബലിയാ നായക്കിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലിട്ട് വിചാരണ ചെയ്യാൻ തലസ്ഥാന വിചാരണ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പ്രതിക്ക് ജാമ്യം നിരസിച്ച് കൽതുറുങ്കിലിട്ട് വിചാരണ ചെയ്യാൻ ഉത്തരവിട്ടത്. ഒഡീഷ നയാഗർഹ് ജില്ലയിൽ ഗോലഗോള ഖണ്ഡുഗ്വാൺ സ്വദേശി അച്യൂത് നായക് മകൻ ബി ലിയനായക് (26) ആണ് വിചാരണ നേരിടുന്നത്.

ഗൗരവമേറിയ കുറ്റകൃത്യത്തിലുൾപ്പെട്ട അന്യ സംസ്ഥാനക്കാരനായ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ ശിക്ഷ ഭയന്ന് ഒളിവിൽ പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനുമുള്ള സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് പ്രതിക്ക് കോടതി ജാമ്യം നിരസിച്ചത്.

സാക്ഷി വിസ്താര വിചാരണക്കായി ഒറീസക്കാരായ 6 കൃത്യ സ്ഥല സാക്ഷികളെ ഹാജരാക്കാനും ജഡ്ജി കെ സനിൽകുമാർ ഉത്തരവിട്ടു. ഒക്ടോബർ 6 ന് സാക്ഷികളെ ഹാജരാക്കാൻ കഴക്കൂട്ടം പോലീസ് സർക്കിൾ ഇൻസ്പെക്ടറോടാണ് കോടതി ഉത്തരവിട്ടത്. സാക്ഷി മൊഴി തർജമ ചെയ്യാൻ ഹിന്ദി പരിഭാഷകനെ നിയമിക്കാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി.

ഒഡീഷക്കാരായ അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ച മേനംകുളം കഠിനംകുളത്തെ വീട്ടിൽ 2018 ഡിസംബർ 23 ന് രാത്രി 9.30 മണിക്കാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട ബിപിൻ മഹാപാത്രയോടും പ്രതി ബിലാ നായക്കിനുമൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി പ്രദിപ്ത കുമാർ ജേന (30) പാചകം ചെയ്യുന്ന ഭക്ഷണം മോശമാണെന്നും സമയത്തിന് ഭക്ഷണം പാചകം ചെയ്യുന്നില്ലായെന്നും പറഞ്ഞ് ബിപിൻ പ്രദീപ്ത കുമാറിനെ വഴക്കു പറഞ്ഞതിനെ പ്രതി ബിലാ ചോദ്യം ചെയ്തു. തുടർന്ന് ബിപിൻ പ്രതിയെ ചീത്ത വിളിക്കുകയും ചെകിട്ടത്തടിച്ചതിലുമുള്ള വിരോധത്താൽ ബിപിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അടുക്കള മുറിക്കകത്ത് വച്ച് സലാഡിന് ക്യാരറ്റ് അരിഞ്ഞു കൊണ്ടിരുന്ന കത്തികൊണ്ട് ബിപിൻ്റെ വയറിലും ഇടത് വിലാപ്പുറത്തും നെഞ്ചിൽ ഇടതു ഭാഗത്തുമായി കുത്തി മാരകമായ പരിക്കുകൾ ഏൽപ്പിച്ച് കൊലപ്പെടുത്തി കൃത്യ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട് ഒളിവിൽ പോയി ഒഡീഷയിൽ ഒരു കെട്ടിട നിർമ്മാണ സൈറ്റിലെ ലേബർ ക്യാമ്പിൽ ഒളിവിൽ പാർത്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്.

ബിപിൻ്റെ ശരീരത്തിൽ എട്ടോളം മുറിവുകൾ ഉണ്ടായിരുന്നതായും അവയിൽ നെഞ്ച് , വയറ് എന്നിവിടങ്ങളിൽ ആഴത്തിൽ ഉണ്ടായ 4 മുറിവുകൾ ആണ് മരണകാരണമായതെന്നും കൃത്യ സ്ഥലത്തു നിന്നു വീണ്ടെടുത്ത കത്തി ഉപയോഗിച്ച് പരിക്കുകളേൽപ്പിച്ചാൽ അത്തരത്തിലുള്ള പരിക്കുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും മൃതദേഹം പോസ്റ്റ്മോർട്ട് ചെയ്ത് സർട്ടിഫിക്കറ്റ് ഹാജരാക്കിയ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഫോറൻസിക് അസി.പ്രൊഫസർ ഡോ. സീന. എം. എം. മൊഴി നൽകിയിട്ടുണ്ട്.

കൈലി ,കൃത്യ സ്ഥലത്തു നിന്ന് ഫോറൻസിക് സയൻ്റിഫിക് ഓഫീസർ ശേഖരിച്ച രക്തക്കറ പുരണ്ട കോട്ടൺ ഗോസ് , ലോഹ പിടിയുള്ളതും തുരുമ്പെടുത്തതും മൂർച്ചയേറിയതുമായ കത്തി പരിശോധിച്ചതിൽ എ ഗ്രൂപ്പ് ഇനത്തിൽ പെട്ട മനുഷ്യ രക്തമാണ് അവയിൽ കാണപ്പെട്ടതെന്ന് ഫോറൻസിക് ലബോറട്ടറി സെറോളജി ഡിപ്പാർട്ട്മെൻ്റ് അസിസ്റ്റൻറ് ഡയറക്ടർ വി.ബി. സുനിത ഫോറൻസിക് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട ബിപിൻ്റെ രക്തസാമ്പിൾ പരിശോധിച്ചതിൽ 100 മി.ലി രക്തത്തിൽ 54 മില്ലി.ഗ്രാം% ഈഥൈൽ ആൽക്കഹോൾ ഉണ്ടായിരുന്നതായി ചീഫ് കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി അസി.എക്സാമിനർ എം.ആർ. യുറേക കണ്ടെത്തി തയ്യാറാക്കിയ കെമിക്കൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (2 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (3 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (4 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (5 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (5 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (5 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (6 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (6 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (6 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (6 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (6 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (7 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (7 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (7 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (8 hours ago)

Malayali Vartha Recommends