Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്.....


‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...


അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

'കേരളത്തിലെ ഭൂപ്രകൃതിയും കാലാവസ്ഥയും റോഡുകൾ വേഗത്തിൽ കേടാവാൻ ഇടയാക്കുന്നതാണ്. കേരളം പോലത്തെ കാലാവസ്ഥയുള്ള സ്ഥലങ്ങളിൽ കുഴിയില്ലാത്ത റോഡുകൾ ഇല്ലേ എന്ന് ആളുകൾ ചോദിക്കാറുണ്ട്. ഉണ്ട്. സിംഗപ്പൂരിലും മലേഷ്യയിലും ഒക്കെ നമുക്ക് സമാനമായ കാലാവസ്ഥയാണ്. പക്ഷെ അവിടെ ഒന്നും ഇത്തരത്തിൽ ഉള്ള കുഴികൾ ഒന്നും കാണാറില്ല...' മുരളീ തുമ്മാരുകുടി കുറിക്കുന്നു

18 SEPTEMBER 2022 10:28 AM IST
മലയാളി വാര്‍ത്ത

More Stories...

  വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് പ്രാദേശിക അവധി...അംഗൻവാടികളും, മദ്രസകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം

വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്.....

വിസി നിയമനത്തിൽ സർക്കാരും ​ഗവർണറും തമ്മിൽ ധാരണ. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചു.

പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു.... ചെറവല്ലൂർ താണ്ടവളപ്പിൽ സജീവിന്റെ മകൾ സോന ആണ് മരിച്ചത്.....

സൈബര്‍ തട്ടിപ്പിലൂടെ പണം തട്ടിയ കേസില്‍ ബിഗ് ബോസ് താരം അറസ്റ്റില്‍.... ബിഗ് ബോസ് സീസണ്‍ 4ലെ റണ്ണറപ്പായിരുന്ന ബ്ലെസ്ലി എന്ന മുഹമ്മദ് ഡിലിജന്റിനെയാണ് പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തത്...

കേരളത്തിലെ റോഡിലെ കുഴികൾക്ക് കാലാവസ്ഥയുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കി മുരളീ തുമ്മാരുകുടി. കേരളത്തിലെ റോഡ് തകര്‍ച്ചയ്ക്ക് കാരണം പുതിയ പാറ്റേണില്‍ പെയ്യുന്ന മഴയാണെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുകയാണ് അദ്ദേഹം. റോഡുണ്ടാക്കിയ സ്ഥലത്തിന്റെ ഭൂപ്രകൃതി, റോഡുള്ള പ്രദേശത്തിന്റെ കാലാവസ്ഥ, റോഡിന്റെ ഡിസൈന്‍, റോഡ് നിര്‍മ്മാണത്തിന്റെ രീതി ഇതൊക്കെ കുഴിയുണ്ടാകാന്‍ കാരണമാണെന്ന് മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;


മഴ, വഴി, കുഴി!

കോടതിയിൽ, സിനിമയിൽ, സിനിമയിലെ കോടതിയിൽ എല്ലാം ഇപ്പോൾ വഴിയിലെ കുഴിയാണല്ലോ താരം.
കേരളത്തിലെ വഴിയിൽ കുഴിയുണ്ടായത് ഇന്നോ ഇന്നലെയോ അല്ല. മലയാളികൾ മറ്റു നാടുകളും അവിടുത്തെ കുഴിയില്ലാത്ത വഴികളും കാണാൻ തുടങ്ങിയതോടെ ആളുകൾ ഇതൊക്കെ ചർച്ച ചെയ്യാനും ചോദ്യം ചെയ്യാനും തുടങ്ങി, നല്ല കാര്യമാണ്. എന്തുകൊണ്ടാണ് കേരളത്തിലെ വഴികളിൽ കുഴിയുണ്ടാകുന്നത്? പൊതുബോധം അനുസരിച്ച് ഇതിന് ഒറ്റ കാരണമേ ഉള്ളൂ. പൊതു നിർമ്മാണ രംഗത്തെ അഴിമതി. കേരളത്തിലെ പൊതു നിർമ്മാണ രംഗത്ത് അഴിമതി തീർച്ചയായും ഉണ്ട്. കോതമംഗലത്ത് എൻറെ കൂടെ സിവിൽ എഞ്ചിനീയറിങ്ങ് പഠിച്ച ധാരാളം ആളുകൾ കേരളത്തിലെ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്തിട്ടുണ്ട്.

അതുകൊണ്ട് അഴിമതിയുടെ തോതും രീതികളും ഒക്കെ എനിക്ക് വളരെ പരിചിതമാണ്.
അഴിമതി എന്നത് നമ്മുടെ സന്പദ്‌വ്യവസ്ഥയെ കാർന്നു തിന്നുന്ന കാൻസർ ആണ്. എന്ത് പ്രയോഗം നടത്തിയാണെങ്കിലും അത് കരിച്ചു കളയേണ്ടതും അത്യാവശ്യമാണ്. എന്നാൽ ഒരു സിവിൽ എൻജിനീയർ എന്ന നിലക്ക് ഒരു കാര്യം കൂടി എനിക്കറിയാം. അതായത് അഴിമതി മാറിയത് കൊണ്ട് മാത്രം കുഴി ഇല്ലാതാവില്ല. അഴിമതിയൊന്നും ഇല്ലാത്ത രാജ്യങ്ങളിലും റോഡുകളിൽ കുഴിയുണ്ട്. ലോകത്ത് മറ്റൊരിടത്തും റോഡിൽ കുഴിയില്ല എന്നോക്കെ പറയുന്നത് വെറുതെയാണ്. സംശയം ഉള്ളവർക്ക് "pot holes in roads" എന്ന് ഗൂഗിൾ ചെയ്ത് നോക്കാം.

റോഡുണ്ടാക്കിയ സ്ഥലത്തിൻറെ ഭൂപ്രകൃതി, റോഡുള്ള പ്രദേശത്തിന്റെ കാലാവസ്ഥ, റോഡിന്റെ ഡിസൈൻ, റോഡ് നിർമ്മാണത്തിന്റെ രീതി ഇതൊക്കെ കുഴിയുണ്ടാകാൻ കാരണമാണ്.
കേരളത്തിലെ ഭൂപ്രകൃതിയും കാലാവസ്ഥയും റോഡുകൾ വേഗത്തിൽ കേടാവാൻ ഇടയാക്കുന്നതാണ്. കേരളം പോലത്തെ കാലാവസ്ഥയുള്ള സ്ഥലങ്ങളിൽ കുഴിയില്ലാത്ത റോഡുകൾ ഇല്ലേ എന്ന് ആളുകൾ ചോദിക്കാറുണ്ട്. ഉണ്ട്. സിംഗപ്പൂരിലും മലേഷ്യയിലും ഒക്കെ നമുക്ക് സമാനമായ കാലാവസ്ഥയാണ്. പക്ഷെ അവിടെ ഒന്നും ഇത്തരത്തിൽ ഉള്ള കുഴികൾ ഒന്നും കാണാറില്ല.

കേരളത്തിലെ റോഡുകളുടെ ഒരു പ്രത്യേകത അതിൽ ഒന്ന് പോലും ഒരു ഹൈവേ ആയി മുൻകൂട്ടി പ്ലാൻ ചെയ്തതല്ല എന്നതാണ്. പണ്ടുണ്ടായിരുന്ന നട്ടുവഴികൾ പിന്നീട് വീതികൂട്ടി ഇടിച്ചുറപ്പിച്ച് കാളവണ്ടിക്ക് ഒക്കെ പോകാവുന്ന തരത്തിലാക്കി. മോട്ടോർ വാഹനങ്ങൾ വന്ന കാലത്ത് അതിൽ മെറ്റൽ ഇട്ടു റോഡുകൾ ആക്കി, കൂടുതൽ ബലവത്താക്കി. പിന്നീട് ടാറിങ്ങ് ചെയ്തു, കുറച്ചൊക്കെ കോൺക്രീറ്റ് ആക്കി. ഇപ്പോൾ കുറച്ചിടങ്ങളിൽ ടൈൽ ഇടുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് ഇടനാട്ടിലും തീരപ്രദേശത്തും പോലും നമ്മുടെ ഹൈവേകൾ പോലും വളഞ്ഞും പുളഞ്ഞും പോകുന്നത്.

ആധുനിക വാഹനങ്ങൾക്ക് ഉതകുന്ന റോഡുകൾ ഉണ്ടാക്കേണ്ടത് ഇങ്ങനെയല്ല. വാഹനങ്ങളുടെ എണ്ണവും ഭാരവും മണ്ണിന്റെ പ്രകൃതിയും വെള്ളത്തിന്റെ നിരപ്പും ഒക്കെ അറിഞ്ഞ്, വേണ്ടവിധത്തിൽ അടിയിൽ നിന്നും തന്നെ കെട്ടിപ്പൊക്കി വേണം റോഡുകൾ ഉണ്ടാക്കാൻ. അതിന് വലിയ ചിലവുണ്ട്. നിലവിലുള്ള റോഡുകൾ ഡിസൈൻ റോഡ് ആക്കിയെടുക്കണമെങ്കിൽ പുതിയ റോഡ് ഉണ്ടാക്കുന്നതിനേക്കാൾ ചിലവുണ്ടാകും, കാരണം പഴയതൊക്കെ കുത്തിയിളക്കി കളഞ്ഞിട്ട് വേണം പുതിയതാക്കാൻ. ഇങ്ങനെയൊക്കെ തീർച്ചയായും ചെയ്യാമെങ്കിലും കേരളത്തിലാകമാനം ഇത്തരം റോഡുകൾ മാത്രം ഉണ്ടാക്കുമെന്ന് വച്ചാൽ ഇപ്പോഴുള്ള റോഡിന്റെ പത്തിലൊന്ന് പോലും അപ്ഗ്രേഡ് ചെയ്ത് കൊണ്ട് നടക്കാൻ കഴിയില്ല എന്നത് ഒരു സാന്പത്തിക യാഥാർഥ്യമാണ്.

ഇതിനൊക്കെ പുറമെയാണ് കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന വെല്ലുവിളികൾ. ലോകത്തെല്ലായിടത്തും മഴയുടെ രീതികൾ മാറുകയാണ്. മൊത്തം മഴയുടെ അളവ് കുറയുന്നിടങ്ങളിൽ പോലും മഴയുടെ സാന്ദ്രത വർദ്ധിക്കുകയാണ്. ഉള്ള മഴ കുറച്ചു നേരത്തിൽ പെയ്യുന്നതിനാൽ പ്രാദേശികമായി വെള്ളക്കെട്ടുകളും മണ്ണടിച്ചിലും ഉണ്ടാകുന്നു. ഒരു ദിവസം കഴിഞ്ഞാൽ പിന്നെ വെള്ളമൊന്നും ബാക്കിയില്ല താനും. മഴക്കാലം കഴിയുന്പോൾ പതിവിലും കുറവായിരുന്നു മഴ എന്നൊക്കെ കേൾക്കാം.

ചിലപ്പോൾ ആകട്ടെ ഇത്തരത്തിൽ പ്രാദേശികമായി വെള്ളപ്പൊക്കം ഉണ്ടായ സ്ഥലങ്ങളിൽ ആ വർഷത്തിൽ തന്നെ വരൾച്ചയും ഉണ്ടാകുന്നു. ഇത് കാലാവസ്ഥ ശാസ്ത്രജ്ഞർ ഐ.പി.സി.സി. യുടെ 2012 ൽ സ്പെഷ്യൽ റിപ്പോർട്ട് ഓൺ എക്സ്ട്രീം ഇവെന്റ്സ് (SREX 2012) ൽ കൃത്യമായി പറഞ്ഞതാണ്. ഏറ്റവും പുതിയ ഐ.പി.സി.സി. റിപ്പോർട്ടിൽ ഇക്കാര്യം കൃത്യമായി വീണ്ടും പറഞ്ഞിട്ടുണ്ട്. ("The frequency and intensity of heavy precipitation events have increased since the 1950s over most land area for which observational data are sufficient for trend analysis (high confidence) (IPCC 6th Assessment Report"). കേരളത്തിലെ മഴയുടെ കണക്കുകളും നമ്മുടെ ചുറ്റും പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കങ്ങളും ഇത് കൃത്യമായി സൂചിപ്പിക്കുന്നുണ്ട്.

ഇത്തരത്തിൽ പെയ്യുന്ന മഴകൾ ലോകത്തെവിടെയും റോഡ് നിർമ്മിക്കുന്നവർക്കും, കൊണ്ടുനടക്കുന്നവർക്കും പുതിയ വെല്ലുവിളികൾ ഉണ്ടാക്കുകയാണ്. ഇത് കേരളത്തിലെ മാത്രം കാര്യമല്ല. കാലാവസ്ഥ വ്യതിയാനം റോഡ് നിർമ്മാണത്തെ ബാധിക്കുന്നത് മഴകൊണ്ട് മാത്രവുമല്ല. ചൂട് കൂടുന്നതും തണുപ്പ് കൂടുന്നതും റോഡ് നിർമ്മാണത്തെ ബാധിക്കും. ഈ വിഷയത്തിൽ വിദഗ്ദ്ധർ ഏറെ പഠനങ്ങൾ നടത്തുന്നുണ്ട്. റോഡ് നിർമ്മാണ രീതികളിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. യൂറോപ്യൻ യൂണിയനിൽ റോഡുകൾ കാലാവസ്ഥ വ്യതിയാനത്തിന് തയ്യാറെടുക്കാൻ വേണ്ടി മാത്രം ഒരു പ്രൊജക്റ്റ് ഉണ്ട് (Roads for today adapted for tomorrow (ROADAPT)

ഈ സാഹചര്യത്തിൽ "കാലാവസ്ഥയെ പ്രതിരോധിക്കുന്ന നിർമ്മാണ രീതികൾ"എന്ന വിഷയത്തിൽ കേരളത്തിൽ സെമിനാർ സംഘടിപ്പിച്ചു എന്നറിയുന്നത് നല്ല കാര്യമാണ്. മഴയുടെ മാറുന്ന രീതികളെ പറ്റി പൊതുമരാമത്ത് മന്ത്രി ശ്രീ. മുഹമ്മദ് റിയാസ് അവിടെ സംസാരിച്ചിട്ടുണ്ട്. ഇത് എൻജിനീയർമാർ ശ്രദ്ധിക്കേണ്ടതാണ്. ലോകത്ത് ഈ വിഷയത്തിലുള്ള ചർച്ചകളും നിർദ്ദേശങ്ങളും മാർഗ്ഗരേഖകളും നമ്മൾ അറിയണം, നടപ്പിലാക്കണം.

അതേസമയം തന്നെ കേരളത്തിലെ റോഡിലെ കുഴികളുടെ ഉത്തരവാദിത്തം മുഴുവൻ കാലാവസ്ഥ വ്യതിയാനത്തിന് മേൽ കെട്ടിവെച്ച്, പഴയ നിർമ്മാണ രീതികളും, അതിനിടയിൽ അഴിമതിയും നടത്തി മുന്നോട്ട് പോകുന്നതും ശരിയല്ല. ഈ വിഷയത്തിൽ കോടതി ശക്തമായി ഇടപെടുന്നുണ്ട്, മന്ത്രിക്കും ഇക്കാര്യത്തിൽ ശ്രദ്ധ വേണം. കാലാവസ്ഥ വ്യതിയാനം കേരളത്തിനോട് എന്താണ് ചെയ്യാൻ പോകുന്നത് എന്നതിലും, അതിന് കേരളം എങ്ങനെയാണ് തയ്യാറെടുക്കുന്നത് എന്നതിലും കോടതിയുടെ ശ്രദ്ധ വേണം. കാരണം, ഹൈക്കോടതി തന്നെ വെള്ളം പൊങ്ങാൻ പോകുന്ന സ്ഥലത്താണിരിക്കുന്നത്.
മുരളി തുമ്മാരുകുടി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പ്രാദേശിക അവധി  (10 minutes ago)

മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ്  (29 minutes ago)

വിസി നിയമനത്തിൽ സർക്കാരും ​ഗവർണറും തമ്മിൽ ധാരണ. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചു.  (9 hours ago)

പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു.... ചെറവല്ലൂർ താണ്ടവളപ്പിൽ സജീവിന്റെ മകൾ സോന ആണ് മരിച്ചത്.....  (9 hours ago)

സൈബര്‍ തട്ടിപ്പിലൂടെ പണം തട്ടിയ കേസില്‍ ബിഗ് ബോസ് താരം അറസ്റ്റില്‍.... ബിഗ് ബോസ് സീസണ്‍ 4ലെ റണ്ണറപ്പായിരുന്ന ബ്ലെസ്ലി എന്ന മുഹമ്മദ് ഡിലിജന്റിനെയാണ് പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തത്...  (9 hours ago)

മുഖ്യമന്ത്രിയെ കണ്ട് അതിജീവിത; നടിയെ ആക്രമിച്ച കേസിൽ സർക്കാർ ഒപ്പമുണ്ടെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി  (9 hours ago)

മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കി; മത സാമുദായിക നേതാക്കളും ചലച്ചിത്രതാരങ്ങളും അതിഥികൾ  (9 hours ago)

സുപ്രീം കോടതിയില്‍ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ  (10 hours ago)

കടൽ പ്രക്ഷുബ്ധമാകാനും ശക്തമായ കാറ്റ് വീശാനും സാധ്യത: യുഎഇയിൽ കാറ്റും മഴയും; ഒട്ടകങ്ങളെ കയറ്റിയ ലോറി മറിഞ്ഞു...  (12 hours ago)

ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജ് ഇത്തവണ പുതുവത്സരം ആഘോഷിക്കുന്നത് ഏഴ് തവണ: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും...  (12 hours ago)

‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...  (13 hours ago)

അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...  (13 hours ago)

യു.ഡി.എഫിന്റെ അടിത്തറ അടുത്ത തിരഞ്ഞെടുപ്പാകുമ്പോള്‍ ഒന്നുകൂടി വിപുലീകരിക്കും; കുറെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണി മാത്രമല്ല യു.ഡി.എഫ്; യു.ഡി.എഫിന് ഏറ്റവും മികച്ച രാഷ്ട്രീയ വിജയമുണ്ടായത് കോട്ടയം ജില്  (13 hours ago)

ഇന്ത്യയുടെ ആത്മാവിൽ അലിഞ്ഞുചേർന്ന രാഷ്ട്രപിതാവിന്റെ പേര് ബിജെപിക്ക് എത്ര ശ്രമിച്ചാലും തേച്ചുമാച്ചുകളയാൻ കഴിയില്ല; പേരുമാറ്റ പ്രക്രിയയിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രസർക്കാരെന്ന് കെപിസിസി  (13 hours ago)

ഇന്ത്യന്‍ ഗ്രാമങ്ങളെ പട്ടിണിക്കിട്ടു കൊല്ലാനുള്ള ശ്രമം; തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല  (13 hours ago)

Malayali Vartha Recommends