ഒടുവില്‍ പിടിയില്‍..... അകന്നു കഴിയുകയായിരുന്ന ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റിയ യുവാവ് പിടിയില്‍.... ഏഴംകുളം സ്വദേശി സന്തോഷിനെയാണ് ഇന്ന് പുലര്‍ച്ചെയോടെ കൂടല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്, വിശദമായ ചോദ്യംചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും

ഒടുവില്‍ പിടിയില്‍..... അകന്നു കഴിയുകയായിരുന്ന ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റിയ യുവാവ് പിടിയില്‍.... ഏഴംകുളം സ്വദേശി സന്തോഷിനെയാണ് ഇന്ന് പുലര്‍ച്ചെയോടെ കൂടല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്, വിശദമായ ചോദ്യംചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സന്തോഷ് ഭാര്യ വിദ്യയെ വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ചത്. കലഞ്ഞൂരിലെ വീട്ടില്‍ താമസിക്കുകയായിരുന്ന വിദ്യയുടെ രണ്ട് കൈകളും ഇയാള്‍ വടിവാള്‍ കൊണ്ട് വെട്ടിമാറ്റി. തലമുടിയും മുറിച്ചെടുത്തു. തലയിലും വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ട്.
തുടര്‍ന്ന് വിദ്യയുടെ പിതാവ് വിജയനെയും ആക്രമിച്ചു. വിജയന്റെ പുറത്താണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
സംഭവത്തിനുശേഷം രക്ഷപ്പെട്ട സന്തോഷിനെ ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് കൂടല്‍ പോലീസ് അടൂരില്‍നിന്ന് പിടികൂടിയത്. വിവിധ സ്‌റ്റേഷനുകളിലെ പോലീസിന്റെ സഹായത്തോടെയും മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലുമാണ് ഇയാള്‍ പിടിയിലായത്.
അതേസമയം ഏഴംകുളം സ്വദേശിയായ സന്തോഷും കലഞ്ഞൂര്‍ സ്വദേശിയായ വിദ്യയും ആറുവര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. ഒരുവര്‍ഷം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചത്. ദാമ്പത്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പിന്നീട് രണ്ടുപേരും അകന്നുതാമസിച്ചുവരികയായിരുന്നു. ഇതിനിടെ കുടുംബകോടതിയില്‍ വിവാഹമോചന കേസും ഫയല്‍ചെയ്തു. ഈ കേസ് നടന്നുവരുന്നതിനിടെയാണ് സന്തോഷ് കലഞ്ഞൂരിലെ വീട്ടിലെത്തി വിദ്യയെ ആക്രമിച്ചത്.
വിദ്യയുടെ ഒരു കൈ മുട്ടിന് താഴെഭാഗവും മറ്റേ കൈയിലെ കൈപ്പത്തിയുമാണ് അറ്റുപോയത്. കൈകള്‍ തുന്നിച്ചേര്‍ക്കാനായി തിരുവനന്തപുരത്തെ ആശുപത്രിയില്‍ ഇന്നലെ രാത്രി വൈകി ആരംഭിച്ച ശസ്ത്രക്രിയ ഇപ്പോഴും തുടരുകയാണ്.
അതേസമയം, ഏതാനും ദിവസങ്ങളായി ഇയാള്‍ വിദ്യയുടെ വീടിന് സമീപത്ത് കറങ്ങിനടന്നിരുന്നതായി പ്രദേശവാസികളും മൊഴി നല്‍കി. സന്തോഷ് ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
https://www.facebook.com/Malayalivartha

























