Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

'സ്വന്തം അധ്വാനം കൊണ്ട് പണം ഉണ്ടാക്കുന്നതും, തല ഉയർത്തി അന്തസോടെ ജീവിക്കുന്നതും വലിയ പാതകമാണ് മലയാളികൾക്ക്. അദാനി - അംബാനി ടീമുകൾക്ക് എന്തെങ്കിലും നേട്ടമുണ്ടായാൽ , അല്ലെങ്കിൽ അവരെന്തെങ്കിലും സംഭാവന ചെയ്താൽ ഉടൻ ധാർമ്മികതയുടെ ബോർഡെടുത്ത് ഇവിടുത്തെ ദാരിദ്യത്തെ കുറിച്ച് ക്ലാസ്സെടുക്കും. ലുലു മുതലാളി ഒരേ സമയം സോഷ്യലിസ്റ്റ് ഐക്കണായി വാഴ്ത്തപ്പെടുകയും അംബാനി ബൂർഷ്വാസിയായി തരംതാഴ്ത്തപ്പെടുകയും ചെയ്യുന്ന ഒരു പ്രത്യേക തരം പൊളിറ്റിക്കൽ കറക്ട്നെസ്സാണ് മല്ലൂസിനുള്ളത്...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

18 SEPTEMBER 2022 11:26 AM IST
മലയാളി വാര്‍ത്ത

പ്രമുഖ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനി ഗുരുവായൂര്‍ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മകന്‍ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മര്‍ച്ചന്റും റിലയന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ മനോജ് മോദിയും ഒപ്പമുണ്ടായിരുന്നു. ഒരു കോടി 51 ലക്ഷം രൂപ ഗുരുവായൂര്‍ ക്ഷേത്രത്തിന് സംഭാവനയായി മുകേഷ് അംബാനി സംഭാവനയായി നല്‍കുകയുണ്ടായി. എന്നാൽ ഇതിനെതിരെ ഒരു ഭാഗത്ത് വലിയ വിമർശനമാണ് ഉയരുന്നത്. ഇത്തരക്കാർക്ക് കടുത്ത ഭാഷയിൽ തന്നെ മറുപടി നൽകുകയാണ് അഞ്ജു പാർവതി പ്രഭീഷ് \.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;


ഇന്നലെ മുതൽ സോഷ്യൽ മീഡിയയിലെ മല്ലൂ പൊളിറ്റിക്കൽ കറക്ട്നെസ്സുകാർ മൊത്തം കൂടും കുടുക്കയുമെടുത്ത് മുകേഷ് അംബാനിയുടെ പിന്നാലെയാണ് . അതിനു കാരണം അദ്ദേഹം ഗുരുവായൂർ അമ്പലത്തിലെത്തി അവിടുത്തെ അന്നദാന ഫണ്ടിൽ 151 കോടി രൂപ സംഭാവന നല്കിയതാണ്. അതായത് മുകേഷ് അംബാനിയെന്ന അന്താരാഷ്ട്ര കോടീശ്വരൻ അങ്ങേർ ബിസിനസ്സ് ചെയ്തുണ്ടാക്കിയ കാശെടുത്ത് അയാളുടെ ഇഷ്ടം പോലെ ഇഷ്ടമുള്ളിടത്ത് സംഭാവനയായി നല്കിയത് പ്രബുദ്ധ മല്ലൂസിന് പിടിച്ചില്ലെന്ന്. ആ പൈസ പാവപ്പെട്ട മനുഷ്യർക്ക് നല്കി കൂടായിരുന്നോ എന്നാണ് പൊക ടീമുകളുടെ ചോദ്യം. അടുത്തൊരാൾ ഒന്നര ഉറുപ്പിക ചോദിച്ചാൽ കൊടുക്കാൻ മടിക്കുന്ന ടീമുകളാണ് മുകേഷ് അംബാനിക്ക് ധാർമ്മികതയുടെ ABCD ചൊല്ലി പഠിപ്പിക്കുന്നത്.

കഴിഞ്ഞ മാസം ഗൗതം അദാനി ലോകത്തിലെ മൂന്നാമത്തെ കോടീശ്വരൻ ആയപ്പോൾ അദാനിയുടെ പിന്നാലെ നടന്ന് തെറി വിളിക്കുകയായിരുന്നു ഇതേ മല്ലൂസ്. തെറി വിളി കേട്ടാൽ തോന്നും ഇവരുടെയൊക്കെ കുടുംബസ്വത്ത് കൈയേറി അത് വിറ്റിട്ട് കോടീശ്വരനായതാണ് അദാനിയെന്ന്. അദാനിയെ അറഞ്ചം പുറഞ്ചം തെറി വിളിച്ച് പ്രബുദ്ധരായി ആശ്വസിച്ചിരുന്നപ്പോഴാണ് മുകേഷ് അംബാനിയുടെ ഗുരുവായൂരിലേയ്ക്കുള്ള വരവും അന്നദാനഫണ്ടിലേയ്ക്കുള്ള സംഭാവനയും വരുന്നത്. ഉടൻ പായയുമെടുത്ത് ഇറങ്ങി അങ്ങേരെ ഗുണദോഷിക്കാൻ.

ചൊറി മല്ലൂസിൻ്റെ അറിവിലേയ്ക്ക് ഒരു കാര്യം പറയുന്നു. ഇതേ മുകേഷ് അംബാനി ഈ വർഷം ടാക്സ് ഇനത്തിൽ മാത്രം ഇന്ത്യയിലെ ഖജനാവിലേക്ക് അടച്ചത് ഒരു ലക്ഷത്തി എൺപത്തി എട്ടായിരം കോടി രൂപയാണ്. അതുപോലെ നാല് ലക്ഷത്തോളം ഇന്ത്യക്കാർക്ക് അംബാനി ജോലി നൽകുന്നുണ്ട്. അവരും കൊടുക്കുന്നുണ്ട് നികുതി. പ്രബുദ്ധ കേരളത്തിന്റെ മൊത്തം നികുതിവരുമാനം ഒരുലക്ഷത്തി പതിനയ്യായിരം കോടി രൂപയാണ് എന്നിരിക്കെ അംബാനിയെന്ന ഒറ്റയാൾ നികുതിയിനത്തിൽ രാജ്യത്തിന് നല്കുന്നത് അതിനേക്കാൾ വലിയ തുകയാണ്.

സ്വന്തം അധ്വാനം കൊണ്ട് പണം ഉണ്ടാക്കുന്നതും, തല ഉയർത്തി അന്തസോടെ ജീവിക്കുന്നതും വലിയ പാതകമാണ് മലയാളികൾക്ക്. അദാനി - അംബാനി ടീമുകൾക്ക് എന്തെങ്കിലും നേട്ടമുണ്ടായാൽ , അല്ലെങ്കിൽ അവരെന്തെങ്കിലും സംഭാവന ചെയ്താൽ ഉടൻ ധാർമ്മികതയുടെ ബോർഡെടുത്ത് ഇവിടുത്തെ ദാരിദ്യത്തെ കുറിച്ച് ക്ലാസ്സെടുക്കും. ലുലു മുതലാളി ഒരേ സമയം സോഷ്യലിസ്റ്റ് ഐക്കണായി വാഴ്ത്തപ്പെടുകയും അംബാനി ബൂർഷ്വാസിയായി തരംതാഴ്ത്തപ്പെടുകയും ചെയ്യുന്ന ഒരു പ്രത്യേക തരം പൊളിറ്റിക്കൽ കറക്ട്നെസ്സാണ് മല്ലൂസിനുള്ളത്.

പട്ടിപെറ്റു കിടക്കുന്ന ഖേറളത്തിലെ ഖജനാവ് വച്ച് ഭരണം നടത്തുന്ന മേലാളന്മാർക്ക് ജനങ്ങളുടെ നികുതിപ്പണമെടുത്ത് കുടുംബ സമേതം വിദേശ പര്യടനം നടത്താം. അത് ഖേറളത്തെ യൂറോപ്യൻ മോഡൽ ആക്കാനുള്ള തത്രപ്പാടാണെന്ന നരേറ്റീവുകൾക്ക് നിറഞ്ഞ കയ്യടിയാണ്. അപ്പോൾ ദാരിദ്രൃം പറച്ചിലുമില്ല; ആ പണമെടുത്ത് വൃദ്ധസദനത്തിലെങ്ങാനും കൊടുത്തൂടെ എന്ന ക്ലീഷേ ഡയലോഗുമില്ല. എന്നാലും അദാനിയും അംബാനിയുമൊക്കെ ക്ഷേത്രങ്ങളിലെ അന്നദാനഫണ്ടിലേയ്ക്ക് സംഭാവന ചെയ്യുന്നത് മലയാളീസ് സഹിക്കില്ല. ! അത്തരം സന്ദർഭങ്ങളിൽ മാത്രം ദാരിദ്രൃം മഹത്വവത്കരിക്കപ്പെടും!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (4 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (6 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (7 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (7 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (8 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (8 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (8 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (8 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (8 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (8 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (9 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (9 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (9 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (10 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (10 hours ago)

Malayali Vartha Recommends