എത്രമാത്രം മത ധ്രുവീകരണം മനസ്സിൽ കൊണ്ടുനടക്കുന്നവരാണ് ഇവിടുത്തെ ഇടത്-വലത് രാഷ്ട്രീയ മേലാളന്മാർ എന്ന് തിരിച്ചറിയണമെങ്കിൽ ലഖിംപുർ ഖേരി സംഭവത്തെ പ്രതി അവർ പുലർത്തുന്ന നിശബ്ദത കാണുക!! ഇപ്പോൾ അഴിമുഖം ഡസ്ക്കിന് ഹത്രാസിലെ മനീഷാ വാത്മീകിക്ക് നീതി വാങ്ങിക്കൊടുക്കാനുള്ള എക്സ്ക്ലൂസീവ് റിപ്പോർട്ട് തയ്യാറാക്കാൻ സിദിഖ് കാപ്പനെ അയച്ചതു പോലെ ഒരു റിപ്പോർട്ടറെയും അയയ്ക്കേണ്ട!! അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

എത്രമാത്രം കുഷ്ഠം പിടിച്ച മനസ്ഥിതിയാണ് കേരളത്തിലെ സ്യൂഡോ ദളിത്- സ്ത്രീപക്ഷ - മനുഷ്യാവകാശവാദികൾക്കും ലിബറോ-സെക്യൂലറിസ്റ്റുകൾക്കെന്നും അറിയണമെങ്കിൽ ഒന്ന് ലഖിംപുർ ഖേരിയിലേയ്ക്ക് നോക്കിയാൽ മതി എന്ന് പറയുകയാണ് അഞ്ജു പാർവതി പ്രഭീഷ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
എത്രമാത്രം കുഷ്ഠം പിടിച്ച മനസ്ഥിതിയാണ് കേരളത്തിലെ സ്യൂഡോ ദളിത്- സ്ത്രീപക്ഷ -മനുഷ്യാവകാശവാദികൾക്കും ലിബറോ-സെക്യൂലറിസ്റ്റുകൾക്കെന്നും അറിയണമെങ്കിൽ ഒന്ന് ലഖിംപുർ ഖേരിയിലേയ്ക്ക് നോക്കിയാൽ മതി ! എത്രമാത്രം അരാജകത്വം മനസ്സിൽ പേറുന്നവരാണ് ഇവിടുത്തെ സാംസ്കാരിക മണ്ഡലത്തിലുള്ളവരെന്ന് തിരിച്ചറിയണമെങ്കിൽ ലഖിംപുർ ഖേരിയിലേയ്ക്ക് ഒന്ന് നോക്കിയാൽ മതി!
എത്രമാത്രം മത ധ്രുവീകരണം മനസ്സിൽ കൊണ്ടുനടക്കുന്നവരാണ് ഇവിടുത്തെ ഇടത്-വലത് രാഷ്ട്രീയ മേലാളന്മാർ എന്ന് തിരിച്ചറിയണമെങ്കിൽ ലഖിംപുർ ഖേരി സംഭവത്തെ പ്രതി അവർ പുലർത്തുന്ന നിശബ്ദത കാണുക!! ഇപ്പോൾ അഴിമുഖം ഡസ്ക്കിന് ഹത്രാസിലെ മനീഷാ വാത്മീകിക്ക് നീതി വാങ്ങിക്കൊടുക്കാനുള്ള എക്സ്ക്ലൂസീവ് റിപ്പോർട്ട് തയ്യാറാക്കാൻ സിദിഖ് കാപ്പനെ അയച്ചതു പോലെ ഒരു റിപ്പോർട്ടറെയും അയയ്ക്കേണ്ട ! !
ഇപ്പോൾ ക്യാംപസ് ഫ്രണ്ടിൻ്റെ പ്രതിനിധികൾ റേപ്പിസ്റ്റുകൾക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കുവാൻ ഹത്രാസിലേയ്ക്ക് വണ്ടി കയറിയതുപോലെ ലഖിംപുർ ഖേരിയിലേയ്ക്ക് പോകേണ്ട ! ! ഇപ്പോൾ പു.ക.സ ടീമുകൾക്ക് യോഗിയുടെ ഉത്തരദേശത്ത് ദളിത് പെൺകുട്ടികൾ നേരിടുന്ന വംശീയ നരഹത്യയെ കുറിച്ചും ബ്രൂട്ടൽ ഗ്യാങ് റേപ്പിനെ കുറിച്ചും ഖണ്ഡകാവ്യങ്ങളോ വിലാപകാര്യങ്ങളോ എഴുതാൻ തൂലിക തിരക്കേണ്ട !!
ഇപ്പോൾ പ്രമുഖ ദളിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് ഉത്തർപ്രദേശിലെ ഹത്രാസിലെത്തി കരഞ്ഞ് ഒപ്പാരിയിട്ടത് പോലെ ലഖിംപൂർ ഖേരിയിലെ ഇരട്ട വിക്ടുമുകളുടെ വീട്ടിലെത്തി അമ്മയെ കെട്ടിപ്പിടിച്ച് സാന്ത്വനം പകരേണ്ട ! ! വിശ്വപുരുഷനായ തരൂർ ജി മുതൽ ഇങ്ങേയറ്റത്തെ കേരള പുരുഷൂസ് വരെ ടൈംലൈനിൽ കുറിച്ച ഹാഷ് ടാഗ് മെഴുകുതിരി പ്രതിഷേധ slogans പൊടി തട്ടിയെടുക്കേണ്ട ! !
കാരണം വളരെ ലളിതം! !
ഹാത്രാസിലെ പ്രതികളുടെ പേര് ഇപ്രകാരമായിരുന്നു - സന്ദീപ്, രവി, രാമു, ലവ കുശൻ ! ! അവരെല്ലാവരും പ്രബുദ്ധ മല്ലൂസിൻ്റെ കണ്ണിലെ സവർണ്ണ ഹെജിമണി പേറുന്നവരായിരുന്നു! എന്നാൽ ലഖിംപുർ ഖേരിയിൽ രണ്ട് മൈനർ ദളിത് പെൺകുട്ടികളെ ക്രൂരമായി റേപ്പ് ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയവരുടെ പേരുകൾ ഇപ്രകാരമായിരുന്നു - സൊഹൈൽ, ജുനൈദ്, ഹഫീസുൾ, റഹ്മാൻ, കരീമുദ്ദീൻ, ആരിഫ് . ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ഷേക്സ്പിയറിനു പറയാം; പക്ഷേ ഒരു പേരിൽ പലതുമുണ്ടെന്ന് പ്രബുദ്ധ ഇരവാദി മല്ലൂസിനറിയാം...
ഹത്രാസും ലഖിംപുർ ഖേരിയും ഒരുപോലെ കണ്ടവരാണ് , ആ പെൺകുട്ടികളെ ഓർത്ത് ഒരു മാത്രയെങ്കിലും നെഞ്ച് പിടഞ്ഞവരാണ് യഥാർത്ഥ മാനവികവാദികൾ.... ഏതൊരു പെണ്ണിനെ പിച്ചിച്ചീന്തി കൊന്നാലും ഉള്ളുരുകി നോവുന്ന, അതിനെതിരെ പ്രതികരിക്കുന്നവരാണ് യഥാർത്ഥ ഫെമിനിസ്റ്റുകൾ.
https://www.facebook.com/Malayalivartha

























