മുഖ്യമന്ത്രി അയച്ച കത്തുകൾ പുറത്തുവിടും എന്നാണ് ഗവർണറുടെ ഭീഷണി...കത്തല്ലേ, പ്രേമലേഖനം അല്ലല്ലോ...,ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്ന് ഭാവിച്ചുളള ഗവർണറുടെ പ്രവർത്തനവും പെരുമാറ്റവും ജനാധിപത്യത്തിന് അപമാനം, നിയമസഭ പാസാക്കിയ നിയമം അംഗീകരിക്കാതെ ഗവർണർ ബുദ്ധിമുട്ടിക്കുന്നുവെന്ന് കാനം രാജേന്ദ്രൻ...!

ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്ന് ഭാവിച്ചുളള ഗവർണറുടെ പ്രവർത്തനവും പെരുമാറ്റവും ജനാധിപത്യത്തിന് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുഖ്യമന്ത്രി അയച്ച കത്തുകൾ പ്രസിദ്ധപ്പെടുത്തും എന്നാണ് ഇപ്പോഴത്തെ ഭീഷണി. മുഖ്യമന്ത്രി കൊടുത്ത കത്തല്ലേ, പ്രേമലേഖനം അല്ലല്ലോയെന്നും കാനം ചോദിച്ചു.
ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്ന് ഭാവിച്ചുളള ഗവർണറുടെ പ്രവർത്തനവും പെരുമാറ്റവും ജനാധിപത്യത്തിന് അപമാനമാണ്. നിയമസഭ പാസാക്കിയ നിയമം അംഗീകരിക്കാതെ ഗവർണർ ബുദ്ധിമുട്ടിക്കുന്നുവെന്നും കാനം പറഞ്ഞു. സിപിഐ മലപ്പുറം ജില്ലാ സമ്മേളന വേദിയിൽ സംസാരിക്കവെയായിരുന്നു കാനത്തിൻറെ വിമർശനം.
അതേസമയം തനിക്കെതിരെയുള്ള ആക്രമണത്തിൽ കേന്ദ്രത്തെ സമീപിക്കുമെന്ന നിർണായക തീരുമാനത്തിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കടന്നിരിക്കുകയാണ്.അതിനുള്ള ഘട്ടം ആയി. ഗവർണർ പോലും ഇന്നാട്ടിൽ സുരക്ഷിതനല്ലെന്നും. ഇതിനു പിന്നിൽ ഗൂഢാലോചനയാണ്. തന്നെ ആക്രമിച്ച ദൃശ്യങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണക്കെതിരെ ആക്രമണം നടക്കുമ്പോൾ പരാതി കിട്ടിയിട്ട് വേണോ സർക്കാരിന് അന്വേഷിക്കാൻ.സംഭവത്തില്‍ സ്വയമേ കേസെടുത്ത് അന്വേഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനില്ലേ എന്നും ഗവർണർ ചോദിച്ചു.
മുഖ്യമന്ത്രിയെ ഓർത്ത് സഹതാപം തോന്നുന്നു. കണ്ണൂർ സംഭവത്തിൽ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം ആണെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ ഓഫീസ് പരാതി നൽകിയോ എന്ന എം വി ഗോവിന്ദൻ്റെ ചോദ്യത്തിന് സിപിഎം സെക്രട്ടറിക്ക് നിയമം അറിയില്ലെ എന്നായിരുന്നു ഗവർണറുടെ മറുപടി. ഇത് സ്വമേധയാ എടുക്കേണ്ട കേസ് ആണെന്നും ഗവർണർ പറഞ്ഞു.
സർവകലാശാല വിഷയങ്ങളിൽ ഇടപെടില്ലെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തും നാളെ പുറത്തുവിടുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ആജീവനാന്ത പെൻഷൻ നൽകുകയാണ്. മറ്റേത് നാട്ടിലാണ് ഇത് നക്കുക. ഇത് ജനത്തെ കൊള്ളയടിക്കലാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
പിണറായി വിജയൻ പല കാര്യങ്ങൾക്കും സഹായം തേടി തന്നെ സമീപിച്ചിട്ടുണ്ട്. അത് ഇപ്പോൾ പറയാൻ ഉദ്ദേശിച്ചിട്ടില്ല. പക്ഷെ പുറത്തുവിടുമെന്ന് പറഞ്ഞ കത്തുകൾ പുറത്തുവിടുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























