കേന്ദ്രത്തെ ഇറക്കും മുമ്പ് പിണറായിയുടെ ഓഫീസിലെ കൊടും വെട്ട് കയ്യൊടെ പൊക്കി ഗവര്‍ണര്‍..

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആര്‍ മോഹന്റെ ഭാര്യയ്ക്ക് യാത്ര ചെയ്യാന്‍ സെക്രട്ടേറിയേറ്റില്‍ നിന്നും എല്ലാ ദിവസവും വണ്ടി വിട്ടു കൊടുക്കുന്ന വാര്‍ത്ത എക്‌സ്‌ക്ലൂസീവായി ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിടുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതില്‍ ഇടപെടണമെന്ന ആവശ്യവും ആ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കില്ല എന്ന് മാത്രമല്ല വേണമെങ്കില്‍ മോഹന്റെ മക്കള്‍ക്കും ഈ സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കും എന്ന് ചൂണ്ടിക്കാട്ടി കെ എം ഷാജഹാനും രംഗത്തു വന്നതോടുകൂടി. സംഭവം കൂടുതല്‍ വഷളായി. മുഖ്യന്‍ എന്തുകൊണ്ട് ഇക്കാര്യത്തില്‍ നടപടി എടുക്കില്ല എന്നതിനെക്കുറിച്ച് കെഎം ഷാജഹാന്‍ പറഞ്ഞത് മുമ്പ് മോഹന്‍ പിണറായിക്ക് ചെയ്തു നല്‍കിയ ഒരു വലിയ സഹായത്തിന്റെ കഥയായിരുന്നു. ഇപ്പോള്‍ ഒരാവശ്യവുമില്ലാതെ ആര്‍ മോഹനെ ഒരു പദവി നല്‍കി ഇങ്ങനെ ഇരുത്തിയിരിക്കുന്നതിനു പിന്നിലും ആ നന്ദയാണെന്നാണ് ഷാജഹാന്‍ ആരോപിച്ചത്. ഇക്കാര്യത്തില്‍ നടപടിയുണ്ടാകും എന്ന് വലിയ പ്രതീക്ഷയൊന്നും ഇല്ലാതിരുന്ന സമയത്താണ്. ഗവര്‍ണര്‍ സംഭവത്തില്‍ ഇടപെടുന്നത്.
സര്‍ക്കാര്‍ ഗവര്‍ര്‍ പോര് മുറുകുന്നതിനിടയിലാണ് പുതിയ പണി ഗവര്‍ണര്‍ മുഖ്യന്റെ ഓഫീസിനു തന്നെ നല്‍കുന്നത്. ആര്‍ മോഹന്റെ ഭാര്യക്ക് യാത്രചെയ്യാന്‍ സെക്രട്ടറിയേറ്റില്‍ നിന്നുള്ള വാഹനം വിട്ടുകൊടുത്ത സംഭവത്തില്‍ കൃത്യമായ പരിശോധന ഉണ്ടാകും. നടപടി ഉണ്ടാകും എന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍വകലാശാല അധ്യാപികയായ ഡോ.പൂര്‍ണ്ണിമ മോഹന്‍ വഞ്ചിയൂരിലെ കോളേജിലേക്ക് വരുന്നതും പോകുന്നതും ആര്‍ മോഹന് സര്‍ക്കാര്‍ അനുവദിച്ച വാഹനത്തിലാണ്. ഇത് സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യലാണ്. എന്ത വര്‍ഷം കൊണ്ട് ഈ സര്‍വീസ് ഇങ്ങനെ നടക്കുന്നു. ഖജനാവില്‍ നിന്ന് എത്ര രൂപ ഇത്രയും നാള്‍ പെട്രോളടിച്ച് പൊടിച്ചിട്ടുണ്ടാകും. ഇതൊക്കെ പരിശോധിക്കണം എന്ന ആവശ്യ ശക്തമാകുന്നിടത്താണ് ഗവര്‍ണറുടെ ഇടപെടല്‍ എന്നത് പ്രതീക്ഷ നല്‍കുന്നു.
മാത്രമല്ല സംസ്‌കൃതം അധ്യാപികയായ പൂര്‍ണിമാ മോഹനെ കേരള സര്‍വകലാശാലയുടെ മലയാളം നിഘണ്ടു വിഭാഗത്തിന്റെ തലപ്പത്ത് ചട്ടംലംഘിച്ച് കൊണ്ടുവന്നത് നേരത്തെ വിവാദമായിരുന്നു. അന്നും ഗവര്‍ണറുടെ അടുക്കല്‍ പരാതി എത്തിയപ്പോഴാണ് ഡോ. പൂര്‍ണ്ണിമ രാജിവച്ചൊഴിഞ്ഞത്. അതിന് ശേഷമാണ് കാലടി സര്‍വകലാശാലയുടെ തിരുവനന്തപുരത്തെ സെന്ററിലേക്ക് എത്തുന്നത്. രണ്ട് ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്ന സര്‍വകലാശാല അധ്യാപികയാണ് അനര്‍ഹമായി സര്‍ക്കാര്‍ വണ്ടി ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയുടെ ഒഎസ്ഡിക്ക് സര്‍ക്കാര്‍ വണ്ടി കുടുംബ വണ്ടിയാക്കാന്‍ പ്രത്യേക പരിഗണയുണ്ടോ എന്ന ചോദ്യമാണ് പൊതു സമുഹത്തില്‍ ഉയരുന്നത്. അല്ലെങ്കില്‍ പിന്നെ ഇത്രകാലം എത്രകിലോമീറ്ററിന് എത്ര പണം സര്‍ക്കാരില്‍ അടച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സ്വന്തം ഓഫീസിലെ ഉന്നതന്റെ അധികാര ദുര്‍വിനിയോഗത്തില്‍ മുഖ്യമന്ത്രി നടപടിയെടുക്കില്ലെന്ന കാര്യം ഉറപ്പായ സാഹചര്യത്തിലാണ് ഗവര്‍ണറുടെ ഈ ഇടപെടല്‍.
അതേസമയം മറ്റൊരു തലത്തിലും മുഖ്യമന്ത്രിക്കെതിരായുള്ള നീക്കങ്ങള്‍ ഗവര്‍ണര്‍ ശക്തമാക്കിയിട്ടുണ്ട്. തനിക്കെതിരെ ഉണ്ടായ വധ ശ്രമം ഗവര്‍ണര്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിചട്ടുണ്ട്. തന്റെ ജീവന് കേരളത്തില്‍ സംരക്ഷണമില്ലെന്ന് പറഞ്ഞു വയ്ക്കുകയാണ് ഗവര്‍ണര്‍. അതേസമയം മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതാപം തോന്നുന്നുവെന്നും. കണ്ണൂര്‍ സംഭവത്തില്‍ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ആണെന്നും. തന്നെ ആക്രമിച്ച ദൃശ്യങ്ങള്‍ നാളെ പുറത്തുവിടും എന്നും ഗവര്‍ണര്‍ വെല്ലുവിളിച്ചു. ഗവര്‍ണക്കെതിരെ ആക്രമണം നടക്കുമ്പോള്‍ പരാതി കിട്ടിയിട്ട് വേണോ സര്‍ക്കാരിന് അന്വേഷിക്കാനെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.
സംഭവത്തില്‍ സ്വയമേ കേസെടുത്ത് അന്വേഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനില്ലേ എന്നും ഗവര്‍ണര്‍ ചോദിച്ചു . ഇതിനു പിന്നില്‍ ഗൂഢാലോചനയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ നാളെ പുറത്തുവിടും. ഗവര്‍ണര്‍ പോലും ഇന്നാട്ടില്‍ സുരക്ഷിതനല്ലെന്നും ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു. ഈ വിഷയത്തില്‍ കേന്ദ്രത്തെ സമീപിക്കുന്നതു തന്നെയാണ് നിര്‍ണായകമായ നീക്കം. അതിനുള്ള ഘട്ടം ആയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു
ഗവര്‍ണര്‍ ഓഫീസ് പരാതി നല്‍കിയോ എന്ന എം വി ഗോവിന്ദന്റെ ചോദ്യം. സിപിഎം സെക്രട്ടറിക്ക് നിയമം അറിയില്ലെ എന്നായിരുന്നു ഗവര്‍ണറുടെ മറുപടി. ഇത് സ്വമേധയാ എടുക്കേണ്ട കേസ് ആണെന്നും ഗവര്‍ണര്‍ പറഞ്ഞു. മാത്രമല്ല സര്‍വകലാശാല വിഷയങ്ങളില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തും നാളെ പുറത്തുവിടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് ആജീവനാന്ത പെന്‍ഷന്‍ നല്‍കുകയാണ്. മറ്റേത് നാട്ടിലാണ് ഇത് നക്കുക. ഇത് ജനത്തെ കൊള്ളയടിക്കലാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ നിയമന നീക്കം താന്‍ കൂടി അറിഞ്ഞാണെന്ന സൂചന ഗവര്‍ണര്‍ നല്‍കിയതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചതും. രൂക്ഷമായ ഭാഷയില്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കെതിരെ രംഗത്തിറങ്ങിയതും. സമീപ കാലത്ത് ഗവര്‍ണര്‍ സൃഷ്ടിക്കുന്ന പ്രകോപനങ്ങളെ അവഗണിക്കുന്ന മനോഭാവമാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചു വന്നതെങ്കില്‍. ഇത്തവണ ഗവര്‍ണര്‍ തൊടുത്തത് കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു.
എന്നാല്‍, സ്റ്റാഫിലെ അംഗത്തിന്റെ ഭാര്യയ്ക്കായി സ്വജനപക്ഷപാത നീക്കം താന്‍ തന്നെ നടത്തുന്നുവെന്ന് ഗവര്‍ണറെ പോലെ ഒരാള്‍ ആരോപിച്ചതോടെ പിണറായി വിജയന് പിടിച്ചു നില്‍ക്കാനായില്ല. പാര്‍ട്ടി പൊളിറ്റ് ബ്യൂറോയും സംസ്ഥാന സെക്രട്ടേറിയറ്റും കഴിഞ്ഞു വൈകിട്ടോടെ അദ്ദേഹം വാര്‍ത്താ സമ്മേളനം വിളിച്ചതു തന്നെ ഗവര്‍ണര്‍ക്കു മറുപടി നല്‍കാനായിരുന്നു. എന്തായാലും ആ മറുപടിയോടെ ചില തെളിവുകള്‍ താന്‍ പുറത്തുവിടും എന്ന വെല്ലുവിളിയുമായി ഗവര്‍ണര്‍ വീണ്ടും രംഗത്തിറങ്ങി.
https://www.facebook.com/Malayalivartha


























