കൊമ്പുകോർത്ത് ഗവർണറും പിണറായി അടക്കം പെട്ടു! ബോംബ് പൊട്ടിക്കും; ഭീഷണി... മുഖ്യമന്ത്രിയുടെയും CPMന്‍റേയും മോഹം നടക്കില്ല

സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ശക്തമായ പോരിന് തയ്യാറെടുത്തിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്കെതിരെയുള്ള തെളിവുകള്‍ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞത് തന്നെ മുഖ്യമന്ത്രിക്ക് ഏറെ ചങ്കിടിപ്പ് വർധിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
കണ്ണൂരിൽ നടന്ന സംഭവത്തില്‍ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ്. തന്നെ ആക്രമിച്ച ദൃശ്യങ്ങള്‍ ആയിരിക്കും നാളെ പുറത്തു വിടുന്നത്. ഗവര്‍ണക്കെതിരെ ആക്രമണം നടക്കുമ്പോള്‍ പരാതി കിട്ടിയിട്ട് വേണോ സര്‍ക്കാരിന് അന്വേഷിക്കാനെന്നും ഗവര്‍ണര്‍ ചോദിച്ചു.
കേരളത്തിൽ ഭരണഘടനാപരമായി സർവ്വ അധികാരവുമുള്ള വ്യക്തിയാണ് ഗവർണർ. അദ്ദേഹത്തിനെയാണ് ആക്രമിച്ചതായി പറയപ്പെടുന്നത്. കൂടാതെ, ഈ വിഷയത്തിൽ ഗവർണർ പരാതി നൽകേണ്ടതില്ല എന്നതാണ് മറ്റൊരു വശം. സ്വമേധയാ കേസെടുക്കാൻ പോലീസിന് അല്ലെങ്കിൽ ആഭ്യന്തരവകുപ്പിന് ആകണം. അതിൽ ഒരു പിഴവ് തന്നെയാണ് സംഭവിച്ചിരിക്കുന്നത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രീയമായി നേരിടുമെന്നാണ് ഇപ്പോഴത്തെ സിപിഎമ്മിന്റെ ഭീഷണി. എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മോഹം നടപ്പാകില്ലന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗവർണറെ രാഷ്ട്രീയമായി നേരിടുമെന്നാണ് സിപിഎമ്മിന്റെ ഭീഷണി. അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന ഗവർണറെ സംരക്ഷിക്കാൻ കേരളത്തിലെ ജനങ്ങൾ രംഗത്തു വരുമെന്നും കെ. സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഗവർണർ ആക്രമിക്കപ്പെട്ടിട്ട് ഒരു കേസ് പോലുമെടുക്കാത്ത സർക്കാരും പോലീസുമാണ് കേരളത്തിലുള്ളത്. ഗവർണർ പരാതി കൊടുത്തോ എന്ന ബാലിശമായ ചോദ്യമാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഉന്നയിക്കുന്നത്. സാമാന്യ മര്യാദയ്ക്ക് ഒരന്വേഷണമെങ്കിലും നടത്തി നടപടി സ്വീകരിക്കേണ്ടതല്ലേ. സംസ്ഥാനത്തെ പ്രഥമ പൗരനായ ഗവർണർക്ക് നീതി ലഭിക്കാത്ത നാട്ടിൽ ഏതു സാധാരണക്കാരന് നീതി ലഭിക്കുമെന്നും സുരേന്ദ്രൻ ചോദിച്ചു.
തന്നെ ആക്രമിച്ചവർക്കെതിരെ കേസെടുക്കേണ്ടതില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദ്ദേശം നൽകിയതെന്ന ഗുരുതര ആരോപണമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ചത്. ഇക്കാര്യത്തിൽ മറുപടി പറയാൻ പിണറായി തയ്യാറാകണം. കേരളത്തിലെ പോലീസ് ശരിയായി കേസ് അന്വേഷിച്ച് നടപടിയെടുത്താൽ അതിനെതിരെ പരസ്യമായി സിപിഎം രംഗത്തു വരികയാണ്.
കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച ഡിവൈഎഫ്ഐ ക്കാരെ സംരക്ഷിക്കാൻ കോഴിക്കോട് പോലീസ് കമീഷണർക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി പരസ്യമായി രംഗത്തു വന്നു. കുറ്റവാളികളെ അറസ്റ്റ് ചെയ്താൽ പോലീസിനെതിരെ ഇവർ വാളെടുക്കും. പ്രതികൾ സിപിഎമ്മാണെങ്കിൽ പോലീസിന് ഒരു നടപടിയും സ്വീകരിക്കാനാകില്ല.
ഗവർണർ ഉന്നയിച്ച ഒരു ചോദ്യത്തിനും മുഖമന്ത്രി വ്യക്തമായ ഉത്തരം നൽകിയിട്ടില്ലന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ഉത്തരം നൽകാതെ ഭീഷണിപ്പെടുത്തുകയാണ്. സർക്കാരിന്റെ അധിപനായ ഗവർണർ ഫോൺ ചെയ്താൽ എടുക്കാത്ത മുഖ്യമന്ത്രി കേരളത്തിൽ മാത്രമാണുള്ളത്. അഴിമതിക്കും സർവകലാശാലകളിലെ അനധികൃത നിയമനങ്ങൾക്കും വഴിവിട്ട നിയമനങ്ങൾക്കും എതിരെയാണ് ഗവർണർ ശബ്ദമുയർത്തിയത്. നിയമവാഴ്ച സംരക്ഷിക്കുകയാണേ അദ്ദേഹത്തിന്‍റെ ലക്ഷ്യം. അതിനെതിരായി രാജ്ഭവനെ പാർട്ടിയുടെ കയ്യൂക്ക് കാട്ടി ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നത് വ്യാമോഹമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
അതേസമയം, കേരളത്തിന്റെ മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതാപം മാത്രമേയുള്ളൂ. സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ലെന്ന് കത്തിലൂടെ ഉറപ്പ് നല്‍കിയത് മുഖ്യമന്ത്രിയാണ്, എന്നാല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ പൂര്‍ണമായും സ്വതന്ത്ര നിലനില്‍പ്പിനെ ചോദ്യം ചെയ്ത് സര്‍വകലാശാലകളെ ഏറ്റെടുക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് ഗവര്‍ണര്‍ ആരോപിച്ചു.
സര്‍വകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കയച്ച രണ്ട് കത്തുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ പോലും ഇന്നാട്ടില്‍ സുരക്ഷിതനല്ലെന്നും അദേഹം പറഞ്ഞു. ഈ വിഷയത്തില്‍ കേന്ദ്രത്തെ സമീപിക്കും. അതിനുള്ള ഘട്ടം ആയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























