Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 12ന്.... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്

കേന്ദ്രത്തിന്റെ കണ്ണ് പതിഞ്ഞു... അപാര ട്വിസ്റ്റിലേക്ക് ​ഗവർണർ... ബില്ലുകൾ കീറിയെറിയും? ​ഗവർണറെ കുടുക്കാൻ പിണറായിയുടെ പുതിയ പദ്ധതി

18 SEPTEMBER 2022 08:25 PM IST
മലയാളി വാര്‍ത്ത

ഗവർണർ സർക്കാർ പോര് അതിരൂക്ഷമായി മാറുകയാണ്.. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങൾക്കെതിരെ ഗവർണറും തിരിച്ചടിച്ചു. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമമെന്ന് ഗവർണർ തുറന്നു പറഞ്ഞു. കണ്ണൂരില്‍ വച്ച് 3 വര്‍ഷം മുമ്പ് തനിക്ക് നേരെ വധശ്രമം ഉണ്ടായെന്നും ഈ സംഭവത്തല്‍ പൊലീസ് കേസെടുത്തില്ലെന്ന് വിമര്‍ശിച്ച ഗവര്‍ണര്‍ ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ളത് ആര്‍ക്കാണ് എന്നും ചോദിച്ചിരുന്നു.

ആരാണ് പൊലീസിനെ ഇതില്‍ നിന്ന് തടഞ്ഞത് എന്ന ചോദ്യമാണ് ഗവര്‍ണര്‍ ഉന്നയിക്കുന്നത്. അതായത് മുഖ്യമന്ത്രിയുടെ നിലനിൽപ്പിനെ തന്നെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചോദ്യം ചെയ്യുകയാണ്. വിട്ടുവീഴ്‌ചയില്ലാതെ സര്‍ക്കാരിനെതിരായ ആക്രമണം ഗവര്‍ണര്‍ തുടരുമ്പോള്‍ കീഴടങ്ങേണ്ടതില്ലെന്നാണ് സി.പി.എമ്മും സര്‍ക്കാരും കരുതിയിരിക്കുന്നത്.

ഇതുവരെ പാര്‍ട്ടി നേതാക്കളുടെ ഭാഗത്തുനിന്നു ഗവര്‍ണര്‍ക്കെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ സംയമനം പാലിക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ കടന്നാക്രമണത്തോടെ ഇനി അതുണ്ടാകില്ലെന്ന സൂചനയാണ്‌ സര്‍ക്കാരും നല്‍കുന്നത്‌.

കേരളത്തിൽ നടക്കുന്ന ഗവർണർ വിരുദ്ധ പ്രതികരണങ്ങൾ രാജ്ഭവൻ അതീവശ്രദ്ധയോടെയാണ് നോക്കി കാണുന്നത്. ഗവർണർ ഇല്ലെങ്കിലും ഗവർണർക്ക് നാട്ടിൽ നടക്കുന്നതിൻ്റെ വിശദാംശങ്ങൾ അദ്ദേഹത്തിൻെറ ഓഫീസ് കൈമാറുന്നുണ്ട്.. വിവാദ പ്രസ്താവനകളുടെ വീഡിയോ ലിങ്കും ഗവർണർക്ക് കൈമാറുന്നുണ്ട്.

അതോടൊപ്പം ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ വൈകിക്കുകയാണെങ്കില്‍ ഭരണഘടനയില്‍ വ്യവസ്‌ഥയില്ലെങ്കില്‍ പോലും അത്‌ കോടതിയില്‍ മുമ്പാകെ എത്തിക്കാനുള്ള നീക്കവും സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടാകും. അടുത്തയാഴ്‌ച മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള കൂടികാഴ്‌ചയുണ്ടാകാനും സാധ്യതയുണ്ട്‌.

ഗവര്‍ണറുമായി തുറന്നപോരിനൊന്നും തയാറല്ലെന്ന സൂചന തന്നെയാണ്‌ സര്‍ക്കാര്‍ നല്‍കുന്നത്‌. എന്നാല്‍, ഗവര്‍ണര്‍ ആരോപണങ്ങള്‍ തുടരുകയാണെങ്കില്‍ കൃത്യവും ശക്‌തവുമായ മറുപടി നല്‍കാനാണ്‌ തീരുമാനം. പാര്‍ട്ടിയുടെ കൂടി തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ കഴിഞ്ഞദിവസം മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരേ ആഞ്ഞടിച്ചത്‌.

ഗവര്‍ണര്‍ നടത്തുന്ന ഇത്തരം പ്രസ്‌താവനകള്‍ക്ക്‌ മറുപടി നല്‍കാതിരിക്കുമ്പോള്‍ അത്‌ പ്രതിപക്ഷം പോലും ആയുധമാക്കി തങ്ങള്‍ക്കെതിരേ തിരിക്കുന്ന രീതിയുണ്ടാകുന്നെന്നാണ്‌ സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ സി.പി.എമ്മിന്റെ ഭാഗത്തുനിന്നു ഗവര്‍ണര്‍ക്കെതിരേ കടുത്ത വിമര്‍ശനവും തുടരും.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ കടന്നാക്രമണത്തിന്‌ ഇന്നലെ ഗവര്‍ണര്‍ മറുപടിയുമായി രംഗത്തുവന്നെങ്കിലും അതിനും സി.പി.എം. ശക്‌തമായ മറുപടി തന്നെയാണ്‌ നല്‍കിയിരിക്കുന്നത്‌. ഗവര്‍ണര്‍ എന്തു രേഖ പുറത്തുവിട്ടാലും നിയമപരമായതാണെങ്കില്‍ അംഗീകരിക്കും. അല്ലെങ്കില്‍ ഇനി വകവയ്‌ക്കില്ലെന്നുതന്നെയാണ്‌ പാര്‍ട്ടിയുടെ തീരുമാനം.

ഗവര്‍ണര്‍ക്ക്‌ പിന്തുണയുമായി ബി.ജെ.പി. രംഗത്തെത്തിയിട്ടുണ്ട്‌. ഇതു തങ്ങള്‍ക്ക്‌ ഗുണകരമാകുമെന്ന വിലയിരുത്തലും സി.പി.എമ്മിനുണ്ട്‌. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ഒത്തുതീര്‍പ്പ്‌ നടത്തുന്നെന്ന ആരോപണമാണ്‌ പ്രതിപക്ഷത്തിനുള്ളത്‌. അത്‌ പല സ്‌ഥലങ്ങളിലൂം അവര്‍ ആയുധവുമാക്കുന്നുണ്ട്‌.

ആ ആരോപണം വലിയ തിരിച്ചടിക്ക്‌ വഴിവയ്‌ക്കുമെന്ന വിലയിരുത്തലാണ്‌ സി.പി.എമ്മിനുള്ളത്‌. അതുകൊണ്ടു തന്നെയാണ്‌ ഗവര്‍ണറെ കടന്നാക്രമിക്കാന്‍ മുഖ്യമന്ത്രിതന്നെ രംഗത്തിറങ്ങിയത്‌. മാധ്യമങ്ങളോട് ഗവർണ്ണർ നിരന്തരം പ്രതികരിക്കുന്നതിനെതിരെയാണ് പിണറായി പ്രതികരിച്ചത്. എന്നാൽ തന്‍റെ കത്തിനും ഫോൺ വിളിക്കും മറുപടി പറയാതെ മുഖ്യമന്ത്രി മാധ്യമങ്ങളോട് മാത്രം സംസാരിക്കുന്നു എന്നാണ് ഗവർണ്ണറുടെ വിമർശനം.

പതിവായി കാര്യങ്ങള്‍ വിദശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അതിന് തയ്യാറാവുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. വിസിയെ സര്‍ക്കാര്‍ നിയമിക്കുന്ന കാര്യം അനുവദിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. അതേസമയം, തിരശ്ശീലയ്ക്ക് പിന്നിൽ നിന്നും മുഖ്യമന്ത്രി മുന്നിലേക്ക് വന്നതിൽ സന്തോഷമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പരിഹസിച്ചു. പിന്നില്‍ നിന്ന് കളിക്കുന്നത് ആരാണെന്ന് തനിക്കറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭ പാസാക്കിയ ബില്ലുകളുടെ കാര്യത്തിലാണ്‌ ഗവര്‍ണര്‍ക്ക്‌ ഇനി സര്‍ക്കാരിനെ വെട്ടിലാക്കാന്‍ കഴിയുന്നത്‌. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാതെയും മടക്കി അയയ്‌ക്കാതെയും വച്ചിരിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ വെട്ടിലാകും. അത്തരം സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന വ്യവസ്‌ഥ ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. കോടതിയെ സമീപിക്കുന്ന കാര്യവും പറഞ്ഞിട്ടില്ല.

ഇത്തരം നീക്കം ഗവര്‍ണര്‍ നടത്തുകയാണെങ്കില്‍ വിഷയം കോടതിക്ക്‌ മുന്നില്‍ എത്തിക്കാനുള്ള നീക്കമായിരിക്കും സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടാകുകയെന്നാണ്‌ ലഭിക്കുന്ന സൂചന. സര്‍ക്കാര്‍ നേരിട്ടുപോയില്ലെങ്കിലും വിഷയം ഏത്‌ വിധേനയേയും കോടതിക്കു മുന്നില്‍ എത്തിക്കാനാണ്‌ ശ്രമം. വ്യവസ്‌ഥകളിലില്ലാത്തിടത്ത്‌ കോടതി വ്യവസ്‌ഥകള്‍ ഉണ്ടാക്കുമെന്നാണ്‌ അവര്‍ കണക്കുകൂട്ടുന്നത്‌.

അതേസമയം ഇപ്പോഴുണ്ടായിരിക്കുന്ന വാക്ക്‌പോരും തമ്മിലെ അങ്കവും അധികം നാള്‍ നീണ്ടുനില്‍ക്കില്ലെന്നാണ്‌ ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം. തന്നെ സര്‍ക്കാര്‍, പ്രത്യേകിച്ച്‌ മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ലെന്നതാണ്‌ ഗവര്‍ണറുടെ പ്രധാന പരാതി. പലകാര്യങ്ങളും തന്നെ അറിയിക്കുന്നില്ല.

ആശയവിനിമയം പോലും നടത്താന്‍ മുഖ്യമന്ത്രി തയാറാകുന്നില്ലെന്നും ആരിഫ്‌ മുഹമ്മദ്‌ഖാന്‌ പരാതിയുണ്ട്‌. മുഖ്യമന്ത്രി ഇടയ്‌ക്കിടയക്ക്‌ രാജ്‌ഭവനിലെത്തി ഭരണപരമായ കാര്യങ്ങള്‍ വിശദീകരിക്കണമെന്നാണ്‌ ആരിഫ്‌ മുഹമ്മദ്‌ഖാന്റെ ആവശ്യം. അടുത്ത ആഴ്‌ച മുഖ്യമന്ത്രിയൂം ഗവര്‍ണറും തമ്മില്‍ കൂടിക്കാഴ്‌ചയുണ്ടാകും.

ഗവർണർക്കെതിരായ നീക്കങ്ങൾ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ചില മുതിർന്ന സി പി എം നേതാക്കൾ പിണറായിയെ ഉപദേശിച്ചു. കോടിയേരി ആരോഗ്യവാനായി കോളത്തിൽ ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രി നിയന്ത്രണം വിടുമായിരുന്നില്ല എന്ന് കരുതുന്ന നേതാക്കളും കേരളത്തിലുണ്ട്. ഏതായാലും സംസ്ഥാനത്തിൻെറ ഇപ്പോഴത്തെ അവസ്ഥയിൽ പാർട്ടി പ്രവർത്തകരും നേതാക്കളും ആശങ്കാകുലരാണ്.

ഒക്‌ടോബര്‍ ഒന്നിന്‌ മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സംഘം വിദേശയാത്രയ്‌ക്ക്‌ പോകുന്നുണ്ട്‌. അതേക്കുറിച്ച്‌ അറിയിക്കാനായി മുഖ്യമന്ത്രി രാജ്‌ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിക്കും. ഈ കൂടിക്കാഴ്‌ചയോടെ മഞ്ഞുരുകുമെന്നാണ്‌ സര്‍ക്കാര്‍ വൃത്തങ്ങളും വ്യക്‌തമാക്കുന്നത്‌. പിണക്കവും കലഹവും തുടർന്നാൽ ചിലപ്പോൾ കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥ വന്നു ചേരാം. അതുപോലുള്ള ​ഗുരുതരമായ പ്രത്യാഘാതങ്ങൾ സർക്കാരിന് മുന്നിൽ വെല്ലുവിളി ഉയർത്തുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രിമാർ പരസ്പരം നോക്കി ... തോൽപ്പിച്ചത് തങ്ങളോ? ഇന്നലെ മന്ത്രിസഭാ യോഗത്തിൽ നടന്നത് !  (7 minutes ago)

160 യാത്രക്കാരുമായി ജിദ്ദയിൽ നിന്ന്!! ജിദ്ദ - കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസിൻ്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു...അടിയന്തര ലാന്‍ഡിങ്  (18 minutes ago)

 ശബരിമല സ്വർണക്കൊള്ള കേസ്.... ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയുടെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് സുപ്രീം കോടതി  (32 minutes ago)

സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് നക്‌സലൈറ്റുകൾ  (56 minutes ago)

വിമാനത്തിന്റെ രണ്ട് ടയറുകളും പൊട്ടിത്തെറിച്ചു....  (1 hour ago)

മലിനീകരണം അപകടകരമായ രീതിയിൽ ഉയർന്നു..  (1 hour ago)

സ്വർണവിലയിൽ നേരിയ ...  (2 hours ago)

ബസും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ്  (2 hours ago)

റെയിൽ ഗതാഗതത്തെയും മൂടൽമഞ്ഞും തണുപ്പും സാരമായി ബാധിച്ചു  (2 hours ago)

വിസി നിയമനം; കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത ഒരു കോമഡി ഷോയ്ക്ക് അവസാനമായി; ആഞ്ഞടിച്ച് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല  (2 hours ago)

210 കോടി രൂപയായതായി ദേവസ്വം ബോർഡ്  (2 hours ago)

സാമ്പത്തിക ബാധ്യത...ചാലക്കുടിയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു  (2 hours ago)

രാത്രിക്ക് രാത്രി രാഹുൽ കൊച്ചിയിൽ ജസ്റ്റിസ് ബാബുവിന് മുന്നിൽ..!ഹൈക്കോടതിയിൽ നേരിട്ട് രാഹുൽ ഈശ്വർ അടിച്ച് പിരിഞ്ഞു..?!  (3 hours ago)

കാഴ്ച്ച മറച്ച് കോടമഞ്ഞ് .... ആകർഷണമായി പോതമേട് വ്യൂ പോയിന്റ്  (3 hours ago)

ചൈനീസ് ജിപി എസുമായി നാവിക താവളത്തിനടുത്ത് കടൽക്കാക്ക  (3 hours ago)

Malayali Vartha Recommends