Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

രാജ്ഭവൻ തുനിഞ്ഞിറങ്ങി... ​ഗവർണർക്കെതിരെ കോടതി കയറാൻ പിണറായി... തിരിച്ചടിച്ച് ​ഗവർണർ...

18 SEPTEMBER 2022 08:31 PM IST
മലയാളി വാര്‍ത്ത

ഇതുവരെ പാര്‍ട്ടി നേതാക്കളുടെ ഭാഗത്തുനിന്നു ഗവര്‍ണര്‍ക്കെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ സംയമനം പാലിക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ കടന്നാക്രമണത്തോടെ ഇനി അതുണ്ടാകില്ലെന്ന സൂചനയാണ്‌ സര്‍ക്കാരും നല്‍കുന്നത്‌.

കേരളത്തിൽ നടക്കുന്ന ഗവർണർ വിരുദ്ധ പ്രതികരണങ്ങൾ രാജ്ഭവൻ അതീവശ്രദ്ധയോടെയാണ് നോക്കി കാണുന്നത്. ഗവർണർ ഇല്ലെങ്കിലും ഗവർണർക്ക് നാട്ടിൽ നടക്കുന്നതിൻ്റെ വിശദാംശങ്ങൾ അദ്ദേഹത്തിൻെറ ഓഫീസ് കൈമാറുന്നുണ്ട്.. വിവാദ പ്രസ്താവനകളുടെ വീഡിയോ ലിങ്കും ഗവർണർക്ക് കൈമാറുന്നുണ്ട്.

അതോടൊപ്പം ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ വൈകിക്കുകയാണെങ്കില്‍ ഭരണഘടനയില്‍ വ്യവസ്‌ഥയില്ലെങ്കില്‍ പോലും അത്‌ കോടതിയില്‍ മുമ്പാകെ എത്തിക്കാനുള്ള നീക്കവും സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടാകും. അടുത്തയാഴ്‌ച മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള കൂടികാഴ്‌ചയുണ്ടാകാനും സാധ്യതയുണ്ട്‌.

ഗവര്‍ണറുമായി തുറന്നപോരിനൊന്നും തയാറല്ലെന്ന സൂചന തന്നെയാണ്‌ സര്‍ക്കാര്‍ നല്‍കുന്നത്‌. എന്നാല്‍, ഗവര്‍ണര്‍ ആരോപണങ്ങള്‍ തുടരുകയാണെങ്കില്‍ കൃത്യവും ശക്‌തവുമായ മറുപടി നല്‍കാനാണ്‌ തീരുമാനം. പാര്‍ട്ടിയുടെ കൂടി തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ കഴിഞ്ഞദിവസം മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരേ ആഞ്ഞടിച്ചത്‌.

ഗവര്‍ണര്‍ നടത്തുന്ന ഇത്തരം പ്രസ്‌താവനകള്‍ക്ക്‌ മറുപടി നല്‍കാതിരിക്കുമ്പോള്‍ അത്‌ പ്രതിപക്ഷം പോലും ആയുധമാക്കി തങ്ങള്‍ക്കെതിരേ തിരിക്കുന്ന രീതിയുണ്ടാകുന്നെന്നാണ്‌ സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ സി.പി.എമ്മിന്റെ ഭാഗത്തുനിന്നു ഗവര്‍ണര്‍ക്കെതിരേ കടുത്ത വിമര്‍ശനവും തുടരും.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ കടന്നാക്രമണത്തിന്‌ ഇന്നലെ ഗവര്‍ണര്‍ മറുപടിയുമായി രംഗത്തുവന്നെങ്കിലും അതിനും സി.പി.എം. ശക്‌തമായ മറുപടി തന്നെയാണ്‌ നല്‍കിയിരിക്കുന്നത്‌. ഗവര്‍ണര്‍ എന്തു രേഖ പുറത്തുവിട്ടാലും നിയമപരമായതാണെങ്കില്‍ അംഗീകരിക്കും. അല്ലെങ്കില്‍ ഇനി വകവയ്‌ക്കില്ലെന്നുതന്നെയാണ്‌ പാര്‍ട്ടിയുടെ തീരുമാനം.

ഗവര്‍ണര്‍ക്ക്‌ പിന്തുണയുമായി ബി.ജെ.പി. രംഗത്തെത്തിയിട്ടുണ്ട്‌. ഇതു തങ്ങള്‍ക്ക്‌ ഗുണകരമാകുമെന്ന വിലയിരുത്തലും സി.പി.എമ്മിനുണ്ട്‌. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ഒത്തുതീര്‍പ്പ്‌ നടത്തുന്നെന്ന ആരോപണമാണ്‌ പ്രതിപക്ഷത്തിനുള്ളത്‌. അത്‌ പല സ്‌ഥലങ്ങളിലൂം അവര്‍ ആയുധവുമാക്കുന്നുണ്ട്‌.

ആ ആരോപണം വലിയ തിരിച്ചടിക്ക്‌ വഴിവയ്‌ക്കുമെന്ന വിലയിരുത്തലാണ്‌ സി.പി.എമ്മിനുള്ളത്‌. അതുകൊണ്ടു തന്നെയാണ്‌ ഗവര്‍ണറെ കടന്നാക്രമിക്കാന്‍ മുഖ്യമന്ത്രിതന്നെ രംഗത്തിറങ്ങിയത്‌. മാധ്യമങ്ങളോട് ഗവർണ്ണർ നിരന്തരം പ്രതികരിക്കുന്നതിനെതിരെയാണ് പിണറായി പ്രതികരിച്ചത്. എന്നാൽ തന്‍റെ കത്തിനും ഫോൺ വിളിക്കും മറുപടി പറയാതെ മുഖ്യമന്ത്രി മാധ്യമങ്ങളോട് മാത്രം സംസാരിക്കുന്നു എന്നാണ് ഗവർണ്ണറുടെ വിമർശനം.

പതിവായി കാര്യങ്ങള്‍ വിദശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അതിന് തയ്യാറാവുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. വിസിയെ സര്‍ക്കാര്‍ നിയമിക്കുന്ന കാര്യം അനുവദിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. അതേസമയം, തിരശ്ശീലയ്ക്ക് പിന്നിൽ നിന്നും മുഖ്യമന്ത്രി മുന്നിലേക്ക് വന്നതിൽ സന്തോഷമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പരിഹസിച്ചു. പിന്നില്‍ നിന്ന് കളിക്കുന്നത് ആരാണെന്ന് തനിക്കറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭ പാസാക്കിയ ബില്ലുകളുടെ കാര്യത്തിലാണ്‌ ഗവര്‍ണര്‍ക്ക്‌ ഇനി സര്‍ക്കാരിനെ വെട്ടിലാക്കാന്‍ കഴിയുന്നത്‌. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാതെയും മടക്കി അയയ്‌ക്കാതെയും വച്ചിരിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ വെട്ടിലാകും. അത്തരം സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന വ്യവസ്‌ഥ ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. കോടതിയെ സമീപിക്കുന്ന കാര്യവും പറഞ്ഞിട്ടില്ല.

ഇത്തരം നീക്കം ഗവര്‍ണര്‍ നടത്തുകയാണെങ്കില്‍ വിഷയം കോടതിക്ക്‌ മുന്നില്‍ എത്തിക്കാനുള്ള നീക്കമായിരിക്കും സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടാകുകയെന്നാണ്‌ ലഭിക്കുന്ന സൂചന. സര്‍ക്കാര്‍ നേരിട്ടുപോയില്ലെങ്കിലും വിഷയം ഏത്‌ വിധേനയേയും കോടതിക്കു മുന്നില്‍ എത്തിക്കാനാണ്‌ ശ്രമം. വ്യവസ്‌ഥകളിലില്ലാത്തിടത്ത്‌ കോടതി വ്യവസ്‌ഥകള്‍ ഉണ്ടാക്കുമെന്നാണ്‌ അവര്‍ കണക്കുകൂട്ടുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (5 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (7 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (8 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (8 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (9 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (9 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (9 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (9 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (9 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (9 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (10 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (10 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (10 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (11 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (11 hours ago)

Malayali Vartha Recommends