ലെയ്സ് കൊടുക്കാത്തത് കൊണ്ട് വഴിയേ നടന്നു പോകുന്ന പയ്യനെ കൂട്ടം കൂടി അടിച്ചു റൊട്ടിയാക്കിയതാരാ?പപ്പടത്തിൻ്റെ പേരിൽ കല്യാണദിവസം കൂട്ടത്തല്ല് ഉണ്ടാക്കുന്നതാരാ?കല്യാണ വീട്ടിൽ ബോംബെറിഞ്ഞ് സന്തോഷം നിറയ്ക്കുന്നതാരാ? കേരളത്തിൽ പക്വത ഇല്ലാതെ പെരുമാറുന്ന ഒരേ ഒരാൾ ഗവർണർ ആണെന്നു ചിറ്റപ്പൻ പറഞ്ഞ് നാവ് വായിലിട്ടതേയുള്ളൂ! തിരോന്തരത്തെ കാട്ടാക്കട്ടയിൽ രണ്ട് പെണ്മക്കളുടെ മുന്നിലിട്ട് കൺസഷൻ ചോദിക്കാൻ വന്ന അച്ഛനെ കേരളത്തിൻ്റെ സ്വന്തം ആനവണ്ടി ജീവനക്കാർ തല്ലി; വിമർശനവുമായി അഞ്ജു പാർവതി

കേരളത്തിൽ പക്വത ഇല്ലാതെ പെരുമാറുന്ന ഒരേ ഒരാൾ ഗവർണർ ആണെന്നു ചിറ്റപ്പൻ പറഞ്ഞ് നാവ് വായിലിട്ടതേയുള്ളൂ!തിരോന്തരത്തെ കാട്ടാക്കട്ടയിൽ രണ്ട് പെണ്മക്കളുടെ മുന്നിലിട്ട് കൺസഷൻ ചോദിക്കാൻ വന്ന അച്ഛനെ കേരളത്തിൻ്റെ സ്വന്തം ആനവണ്ടി ജീവനക്കാർ തല്ലി! വിമർശനവുമായി അഞ്ജു പാർവതി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;
കേരളത്തിൽ പക്വത ഇല്ലാതെ പെരുമാറുന്ന ഒരേ ഒരാൾ ഗവർണർ ആണെന്നു ചിറ്റപ്പൻ പറഞ്ഞ് നാവ് വായിലിട്ടതേയുള്ളൂ! ഇന്ന് തിരോന്തരത്തെ കാട്ടാക്കട്ടയിൽ രണ്ട് പെണ്മക്കളുടെ മുന്നിലിട്ട് കൺസഷൻ ചോദിക്കാൻ വന്ന അച്ഛനെ കേരളത്തിൻ്റെ സ്വന്തം ആനവണ്ടി ജീവനക്കാർ തല്ലി! പാകത ലേശം കൂടിപ്പോയി!
പപ്പടത്തിൻ്റെ പേരിൽ കല്യാണദിവസം കൂട്ടത്തല്ല് ഉണ്ടാക്കുന്നതാരാ? പാകത കൂടിയ പ്രഫുത്ത മലയാളി ! ലെയ്സ് കൊടുക്കാത്തത് കൊണ്ട് വഴിയേ നടന്നു പോകുന്ന പയ്യനെ കൂട്ടം കൂടി അടിച്ചു റൊട്ടിയാക്കിയതാരാ? 916 പാകതയ്‌ക്കൊപ്പം കേരളത്തിൻ്റെ സ്വന്തം വരുമാന പാനീയം അകത്താക്കിയ പ്രഫുത്ത മലയാളി !
വഴിയിൽ പോകുന്നവൻ്റെ കൈയ്യീന്ന് ബീഫ് തട്ടിപ്പറിച്ച് തിന്നുന്നതാരാ? പാകത മുറ്റിയ കേരളാ ക്വട്ടേഷൻ ടീം! കല്യാണ വീട്ടിൽ ബോംബെറിഞ്ഞ് സന്തോഷം നിറയ്ക്കുന്നതാരാ? പാകത നിറഞ്ഞ കണ്ണൂർ പയ്യൻസ്! സ്വന്തം ആസ്ഥാന ആശ്രമം തീയിട്ട് നാട്ടാരെ ഓടി വരണേ എന്ന് വിളിച്ചതാരാ? പാകത കൂടിയ ആസ്ഥാന ഉപദേശകൻ!
ഓലപടക്കത്തിൻ്റെ ശബ്ദം കേട്ടപ്പോൾ അടിമുടി കുലുങ്ങിയതാരാ? പാകത തീവ്രമായ വിപ്ലവ ടീച്ചർ! ജനാധിപത്യത്തിൻ്റെ ശ്രീകോവിലായ നിയമസഭയുടെ ടേബിൾ ചാടിക്കയറി താണ്ഡവ നടനം ചെയ്തതാരാ? പാകത കൂടി ബോധം പോയ മന്ത്രി അപ്പൂപ്പൻ! ഇനിയുമുണ്ട് പാകതയുടെ എമണ്ടൻ ഉദാഹരണങ്ങൾ ഏറെ!
https://www.facebook.com/Malayalivartha
























