Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയറാമിന്‍റെ മൊഴിയെടുക്കും... ശബരിമല സ്വർണ്ണക്കൊള്ളയില്‍ കൂടുതല്‍ പേര്‍ കുടുങ്ങാന്‍ സാധ്യത, പത്മകുമാറിൻറെ വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാട് രേഖകൾ പിടിച്ചെടുത്തു


ജി20 ഉച്ചകോടി: മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതാകും ഈ സംരംഭം... ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് മോദി


സംസ്ഥാനത്ത് നാലുദിവസം കനത്തമഴ തുടരും; തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപത്തായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്,  ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്


ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃത്യു..ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു.... ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിലെത്തിച്ചു, സംസ്കാരം കുടുംബശ്മശാനത്തിൽ


ദുബായിൽ നടന്നത് ഗൂഡാലോചനയോ..? രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച ഈ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..കാരണം എന്താണ്..? ദുരൂഹത മറനീക്കി പുറത്തു വരും..

പിണറായി കടുത്ത മാനസിക സമ്മർദ്ദത്തിൽ! ലോകായുക്തയുടെ സുപ്രീംകോടതി ബന്ധങ്ങൾ ഓർത്ത് ചങ്കിടിപ്പ്... ഗവർണർക്കെതിരെ മരപ്പട്ടി ആക്രമണം!

22 SEPTEMBER 2022 04:04 PM IST
മലയാളി വാര്‍ത്ത

ലോകായുക്ത ഭേദഗതി ബിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടില്ലെന്ന് കേന്ദ്ര സർക്കാരിലെ പ്രമുഖൻ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ഗവർണർക്കെതിരെ കോടതിയെ സമീപിക്കുന്നതിൻ്റെ സാധ്യതകൾ തേടാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ ലോകായുക്ത ഭേദഗതി ബില്ലിന് കോടതിയിൽ നിന്നും സ്റ്റേ കിട്ടിയില്ലെങ്കിൽ തൻ്റെ പണി തെറിക്കുമോ എന്ന് പിണറായി സംശയിക്കുന്നു. തീർത്തും പരിഭ്രാന്തനും ആശങ്കാകുലനുമാണ് പിണറായി വിജയൻ. മുൻകാലങ്ങളിലൊന്നും അദ്ദേഹം ഇത്രയും സമ്മർദ്ദം അനുഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.


രാജ്ഭവനിൽ മരപ്പട്ടിയെ കൊണ്ടുവിട്ടു സി പി എം തനിക്ക് പണി തരികയാണെന്ന് ഗവർണർ വിശ്വസിക്കുന്നു. തൻ്റെ മനഃസമാധാനം കെടുത്താൻ സി പി എം നടത്തുന്ന നീക്കങ്ങളിൽ ഗവർണർ ആശങ്കപ്പെടുന്നു. ഒരു പക്ഷേ തന്നെ കായികമായി തന്നെ സി പി എം നേരിട്ടേക്കുമെന്ന സംശയവും ഗവർണർക്കുണ്ട്. രാജ് ഭവനിലെ മരപ്പട്ടി ശല്യം കാരണം ഗവർണർ താമസത്തിനായി ചോദിച്ച കോവളം ഗസ്റ്റ് ഹൗസ് നിരസിക്കുകയും ചെയ്തു.


പിണറായിയുമായി അടുപ്പം പുലർത്തുന്ന ഒരു കേന്ദ്ര മന്ത്രി ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സംസാരിച്ചതായി വിവരം ലഭിച്ചു. ഗവർണർക്ക് കൂടി താത്പര്യമുള്ള ഒരു മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും അയച്ച് ഗവർണറുമായി സംസാരിക്കാൻ പിണറായിക്ക് നിർദ്ദേശം നൽകിയത് കേന്ദ്ര മന്ത്രിയാണ്. ഇതിൻെറ അടിസ്ഥാനത്തിലാണ് മന്ത്രി എം ബി രാജേഷും ചീഫ് സെക്രടറി ഡോ.വി.പി ജോയിയും ഗവർണറെ കണ്ടത്.

ഗവർണർക്ക് അടുപ്പമുള്ള മന്ത്രിയാണ് എം.ബി.രാജേഷ്. ചീഫ് സെക്രട്ടറിക്കും ഗവർണറുമായി ബന്ധമുണ്ട്. എന്നാൽ ഒരു വിട്ടുവീഴ്ചക്കും താൻ തയ്യാറല്ലെന്ന് ഗവർണർ ഇരുവരെയും അറിയിച്ചു.ഇക്കാര്യം അറിഞ്ഞതോടെയാണ് മുഖ്യമന്ത്രി പത്ര സമ്മേളനം വിളിച്ച് ഗവർണർക്കെതിരെ രണ്ടാമതും രംഗത്തെത്തിയത്.


എം ബി.രാജേഷ് സംസാരിച്ചപ്പോൾ ഗവർണർ വിട്ടുവീഴ്ച ചെയ്തിരുന്നെങ്കിൽ മുഖ്യമന്ത്രി ഗവർണറെ കാണുമായിരുന്നു.എന്നാൽ മന്ത്രിയോടും ചീഫ് സെക്രട്ടറിയോടും രോഷാകുലനായിട്ടാണ് ഗവർണർ സംസാരിച്ചത്. അങ്ങനെയാണ് ഗവർണറെ ആർ എസ് എസുകാരനായി തരംതാഴ്ത്താൻ പിണറായി തീരുമാനിച്ചത്.

 

ഗവർണറെ തള്ളി ചരിത്ര കോൺഗ്രസ് പ്രതിഷേധത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയത് ഇതിനു പിന്നാലെയാണ്. ഗവർണർ കണ്ണൂരിൽ ചരിത്ര കോൺഗ്രസിൽ പങ്കെടുത്ത് ചരിത്ര വിരുദ്ധമായ പരാമർശങ്ങൾ നടത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു.


സിഎഎക്ക് എതിരെ പ്രതിഷേധം നടക്കുമ്പോഴാണ് കണ്ണൂരിൽ ചരിത്രകോൺഗ്രസ് പരിപാടി നടന്നത്. സിഎഎ നിയമത്തിന് അനുകൂലമായി ഗവർണർ അന്നവിടെ സംസാരിച്ചു. ചരിത്ര വിരുദ്ധമായ പരാമർശങ്ങൾ നടത്തി. ആ സമയത്താണ് പ്രതിഷേധം ഉയർന്നത്. ലോകം ആദരിക്കുന്ന ചരിത്രകാരനാണ് ഇർഫാൻ ഹബീബ്. അദ്ദേഹത്തെയാണ് ഗവർണർ ഗുണ്ടയെന്ന് വിളിച്ചത്. കണ്ണൂർ വിസിയെ ഗവർണർ ക്രിമിനലെന്നും വിളിച്ചു.

92 വയസ്സുള്ള ഇർഫാൻ ഹബീബ് തന്നെ വധിക്കാൻ ശ്രമിച്ചുവെന്നാണ് ഗവർണർ പറയുന്നത്. ഇർഫാൻ ഹബീബ് വർഷങ്ങളായി ആർഎസ്എസ് നയങ്ങൾക്ക് എതിരെ പോരാടുന്ന വ്യക്തിയാണ്. ഗോപിനാഥ് രവീന്ദ്രൻ രാജ്യത്തെ മികച്ച ചരിത്രകാരന്മാരിൽ ഒരാളുമാണ്. കാവി വൽക്കരണത്തിന് എതിരെ ഗോപിനാഥ് രവീന്ദ്രൻ ശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. ഇക്കാരണങ്ങൾ കൊണ്ടാണ് ഇരുവരും ആർഎസ്എസിന്റെ വെറുക്കപെട്ടവരുടെ പട്ടികയിൽ ഇടംപിടിച്ചത്''. അതാണ് ഗവർണറുടെയും എതിർപ്പിന്റെ കാരണമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.


വിസി നിയമനവുമായി ബന്ധപ്പെട്ടാണ് എല്ലാ സംസ്ഥാനങ്ങളിലും ഗവർണരുമായുള്ള തർക്കത്തിന്റെ കാരണം. സർവ്വകലാശാലകൾ രാഷ്ട്രീയ പരീക്ഷണ ശാല ആക്കാനാണ് ആർഎസ്എസിന്റെ നീക്കം. ആർഎസ്എസ് ബന്ധമുള്ളവരെ വിസിമാർ ആക്കാനാണ് ശ്രമം. കേരള സർവ്വകലാശാലയിൽ വിസി നിയമനത്തിന് ഏക പക്ഷീയമായി ഗവർണർ ശ്രമിക്കുകയാണ്. പക്ഷേ ആർഎസ്എസ് അജണ്ടക്ക് നിന്ന് കൊടുക്കാൻ കേരളത്തിന് കഴിയില്ല. നേരിടാൻ തന്നെയാണ് കേരളത്തിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ഇർഫാൻ ഹബീബ് ആർ എസ് എസിനെതിരെ നടത്തുന്ന ആശയപ്രചരണങ്ങളിൽ ബിജെപി നേതൃത്വം രോഷാകുലരാണ്. ഇർഫാൻ ഹബീബിന് വേണ്ടി സർക്കാർ സംസാരിക്കുകയും ആരിഫ് മുഹമ്മദ് ഖാനെ എതിർക്കുകയും ചെയ്യുന്നത് നല്ല പ്രവണതയായി ബി ജെ പി നേ

തൃത്വം കരുതുന്നില്ല.


ഗവർണർക്കെതിരെ തുറന്ന പോരിനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തെ കേന്ദ്ര സർക്കാർ അതീവ ഗൗരവമായാണ് എടുത്തിരിക്കുന്നത്. സർക്കാറുമായുള്ള തുറന്ന പോരിനിറങ്ങിയ ഗവർണറെ ഇനി അതേ രീതിയിൽ തന്നെ നേരിടാനാണ് ഇടത് നീക്കം. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനം വിളിച്ച് ഗവർണർക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്.

രാജ്ഭവൻ വാർത്ത സമ്മേളനം രാജ്യത്ത് അസാധാരണമാണെന്ന് ഓർമ്മിപ്പിച്ച പിണറായി, സർക്കാർ-ഗവർണർ ആശയ വിനിമയത്തിന് നിയത മാർഗമുണ്ടെന്നും വിയോജിപ്പുണ്ടെങ്കിൽ സർക്കാരിനെ നേരിട്ട് അറിയിക്കാമായിരുന്നുവെന്നും തുറന്നടിച്ചു. ഗവർണർ പരസ്യ നിലപാട് എടുത്തത് ശരിയായ രീതിയല്ല. മന്ത്രിസഭ തീരുമാനം അനുസരിച്ച് ഗവർണർ പ്രവർത്തിക്കണമെന്നാണ് ഭരണഘടന പറയുന്നതെന്നും ഷംസെർ സിംഗ് കേസിലെ സുപ്രീം കോടതി വിധിയെ ഉദ്ധരിച്ച് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.


കണ്ണൂർ സർവകലാശാലയിലെ വിഷയങ്ങളിൽ ഗവ‍ർണറുടെ നടപടിക്കെതിരെ സി പി എം പരസ്യ പ്രതിഷേധത്തിലേക്ക് നേരത്തെ കടന്നിരുന്നു.ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയും ഗവർണർക്കെതിരെ രംഗത്തെത്തിയത്. ഇനി ചിലപ്പോൾ ഗവർണറെ വഴിയിൽ തടഞ്ഞേക്കാം. അതാണ് സി പി എം രീതി.


ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കണ്ണൂർ സർവകലാശാലയിൽ പ്രതിഷേധ യോഗവും സംഘടിപ്പിച്ചിരുന്നു. സർവകലാശാല സംരക്ഷണ സമിതി എന്നപേരിൽ സി പി എമ്മാണ് പരിപാടി സംഘടിപ്പിച്ചത്.സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തത്. ഈ പരിപാടിക്കാണ് സർവകലാശാലയിൽ വേദി അനുവദിച്ചത്.


അന്തകനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ മാറിയെന്ന് സിപിഎം നേതാവ് എം വി ജയരാജന്‍ കണ്ണൂർ കാമ്പസിൽ നടന്ന സമ്മേളനത്തിൽ ആരോപിച്ചു. ഗവർണർക്ക് മീഡിയ മാനിയ ആണ്. ഗവർണർക്ക് മനോരോഗമെന്ന് പറഞ്ഞാലും തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം നല്ല ബുദ്ധി നഷ്ടപ്പെട്ട് മനോരോഗത്തിനടിമയായി. സ്ഥലം മാറ്റിയാൽ മാറിപ്പോകേണ്ട വെറുമൊരു ഉദ്യാഗസ്ഥനാണ് ഗവർണർ. സര്‍ക്കാരിന്‍റെ തീരുമാനങ്ങളിൽ ഒപ്പിടാൻ മാത്രം അനുവാദമുള്ളയാളാണ് ഗവർണർ എന്നും ജയരാജൻ പറഞ്ഞു.


ഗവർണറും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും തമ്മിൽ അടുത്ത സൗഹൃദമുണ്ട്.സിറിയക് ജോസഫ് സുപ്രീം കോടതിയിൽ ജഡ്ജിയായിരുന്ന കാലത്താണ് അടുപ്പമുണ്ടാകുന്നത്.സിറിയക് ജോസഫിൻ്റെ നിയമനാധികാരി ഗവർണറാണ്. ഗവർണർക്കാണ് ലോകായുക്ത റിപ്പോർട്ട് ചെയ്യുന്നത്.നിരവധി ബിജെപി നേതാക്കളുമായി ലോകായുക്തക്ക് മികച്ച ബന്ധമുണ്ട്. സുപ്രീം കോടതിയിലുള്ള പല ജഡ്ജിമാരും ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ അടുത്ത സുഹൃത്തുക്കളാണ്.

2008 ജൂലൈ 7 ന് സുപ്രീം കോടതി ജഡ്ജിയായ അദ്ദേഹം 2012 ജനുവരി 27 നാണ് സുപ്രീം കോടതിയിൽ നിന്നും റവിരമിച്ചത്. 2013 ൽ അദ്ദേഹം ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി. 2017ൽ ആക്റ്റിംഗ് ചെയർമാനായി വിരമിക്കുമ്പോൾ നരേന്ദ്ര മോദിയായിരുന്നു പ്രധാനമന്ത്രി . സിറിയക് ജോസഫിനെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ആക്റ്റിംഗ് ചെയർമാനാക്കിയത് ബി ജെ പി സർക്കാരാണ്. ഇതെല്ലാം പിണറായിയെ ഭയപ്പെടുത്തുന്നു.


ജസ്റ്റിസ് സിറിയക് ജോസഫ് വിചാരിച്ചാൽ ലാവ്ലിൻ കേസിനെ വരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന സംശയം പിണറായിക്കുണ്ട്. കാരണം അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരായിരുന്ന ജഡ്ജിമാരിൽ പലരുമാണ് ഇപ്പോൾ ജഡ്ജിമാരുടെ കസേരയിലിരിക്കുന്നുണ്ട്.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മറ്റു കാര്യങ്ങൾക്ക് ചെലവഴിക്കുന്നതായി കാണിച്ച് ആർ.എസ്.ശശികുമാറാണ് 2018ൽ ലോകായുക്തയിൽ മുഖ്യനെതിരെ പരാതി നൽകിയത്. അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിനു നിധിയിൽനിന്ന് സഹായം നൽകിയതും, അന്തരിച്ച മുൻ ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ വാഹന ലോൺ അടയ്ക്കാനും ബാങ്കിലെ പണയമെടുക്കാനുമുള്ള തുക ദുരിതാശ്വാസനിധിയിൽനിന്നു നൽകിയതും പരാതിക്കാരൻ ചോദ്യം ചെയ്തു.


കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം മറിഞ്ഞ് മരിച്ച ഉദ്യാഗസ്ഥന് 20 ലക്ഷം രൂപ കൊടുത്തതിനെയും പരാതിക്കാരൻ എതിർത്തു. മുഖ്യമന്ത്രിക്കും 17 മന്ത്രിമാർക്കുമെതിരെ ലോകായുക്ത നോട്ടിസ് അയച്ചു. തീരുമാനമെടുത്ത മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാത്ത സുനിൽകുമാറിനെയും മാത്യു ടി.തോമസിനെയും ഒഴിവാക്കി. ഹിയറിങ്ങിന്റെ അവസാനഘട്ടത്തിലാണ് കേസ്.


ഇതിനെ പ്രതിരോധിക്കാനാണ് ലോകായുക്തയുടെ അധികാരം കവരുന്നത്. മുഖ്യമന്ത്രിക്കെതിരായ ലോകായുക്തയുടെ വിധിയിൽ നിയമസഭ തീരുമാനമെടുക്കുമെന്നാണ് പുതിയ ഭേദഗതി. അങ്ങനെ വരുമ്പോൾ മുഖ്യമന്ത്രിക്കെതിരായ വിധി മുഖ്യമന്ത്രി തന്നെ തീരുമാനിക്കും. ഇതാണ് ഗവർണറെ ചൊടിപ്പിച്ചത്. ബിൽ നിയമസഭാ പാസാക്കും. ഭരണകക്ഷിക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ ബിൽ പാസാക്കും.എന്നാൽ ബില്ലിൽ പ്പെടേണ്ടത് ഗവർണറാണ്. അദ്ദേഹം അതിന് തയ്യാറായില്ലെങ്കിൽ സർക്കാരിന് കൈപിടിച്ച് ഒപ്പിടുവിക്കാനാവില്ല.


ബില്ലുകൾ ഒപ്പിടാതെ സർക്കാറിനെ പലവട്ടം പ്രതിസന്ധിയിലാക്കിയ ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ കണ്ണൂർ സർവകലാശാലയിലെ നിയമന വിഷയത്തിൽ കടുത്ത നിലപാടിലേക്ക് നീങ്ങുകയും ചെയ്തതോടെയാണ് സർക്കാർ-ഗവർണർ നേർപോര് തുടങ്ങുന്നത്. നേരത്തെ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നതോടെ അനുനയം ആയിരുന്നു ഗവർണറുടെ പതിവെങ്കിൽ ഇത്തവണ അതിനൊന്നും പ്രസക്തിയില്ലെന്ന് നേരത്തെ തന്നെ ഗവർണർ സൂചന നൽകി.

അതുകൊണ്ടുതന്നെ ഇത്തവണ ഗവർണറെ പ്രതിരോധിക്കാൻ എൽഡിഎഫ് നേതാക്കളെല്ലാം കച്ചമുറുക്കി ഇറങ്ങുകയും ചെയ്തു. എന്നാൽ ഗവർണറുടെ ചില കൈവിട്ട, വാവിട്ട കളികളിൽ സ്കോർ ചെയ്യാൻ സാധിച്ചേക്കുമെന്നാണ് പുതിയ സാഹചര്യത്തിൽ സർക്കാർ കരുതുന്നത്.


ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന തങ്ങളുടെ ആരോപണം ശരിയെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്‍റെ പുതിയ ആരോപണങ്ങളെന്നാണ് എല്‍ഡിഎഫ് നേതൃത്വം പറയുന്നത്. കണ്ണൂർ വിസി ക്രിമിനലാണെന്നായിരുന്നു ഗവർണർ പറഞ്ഞത്. 2019ല്‍ കണ്ണൂര്‍ സര്‍വകാലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിൽ പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തന്‍റെ പ്രസംഗത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതും പിന്നീട് കയ്യാങ്കളിയോളമെത്തിയതും ആസൂത്രിത സംഭവമായിരുന്നുവെന്നും അതിന് എല്ലാ ഒത്താശയും കണ്ണൂര്‍ വിസി ചെയ്തെന്നുമാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്.


തന്‍റെ എഡിസിക്ക് നേരെ കയ്യേറ്റമുണ്ടായി. ദില്ലി കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നും വൈസ് ചാന്‍സലര്‍ അതില്‍ പങ്കാളിയായിരുന്നുവെന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു. രാഷ്ട്രപതിക്കോ ഗവര്‍ണര്‍ക്കോ നേരെ കയ്യേറ്റ ശ്രമമുണ്ടാകുന്നത് ഗുരുതരമായ കുറ്റമാണ്. എന്നാല്‍ സംഭവം പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്താനോ, താന്‍ നിര്‍ദ്ദേശിച്ച അന്വേഷണത്തോട് സഹകരിക്കാനോ വിസി തയ്യാറായില്ലെന്നായിരുന്നു ഗവര്‍ണറുടെ ആരോപണം.


എന്നാൽ അദ്ദേഹം ആരോപിക്കുന്നത് പോലെ കണ്ണൂര്‍ വിസി ഗൂഢാലോചന നടത്തിയെങ്കില്‍ എന്തുകൊണ്ട് നേരത്തേ നടപടിയെടുത്തില്ലെന്ന ചോദ്യമാണ് എൽഡിഎഫ് മറുപടി. വിസിക്കെതിരായ ക്രിമിനല്‍ പ്രയോഗത്തില്‍ കൂടുതല്‍ രാഷ്ട്രീയ ചർച്ചകളാണ് സി പി എം പ്രതീക്ഷിക്കുന്നത്. 2019 ല്‍ നടന്ന സംഭവം ഗവര്‍ണര്‍ ഇപ്പോൾ പറയുന്നത് പോലെ അദ്ദേഹത്തിനെതിരെ ശാരീരിക അക്രമത്തിനടക്കം ശ്രമമുണ്ടാകുകയും വിസി തന്നെ ഗൂഡാലോചനയില്‍ പങ്കെടുക്കുകയും ചെയ്തെങ്കില്‍ എന്തുകൊണ്ട് ഗവര്‍ണര്‍ നടപടിയെടുത്തില്ലെന്നാണ് പ്രധാന ചോദ്യം.


ഏതായാലും മുഖ്യമന്ത്രി കടുത്ത സമ്മർദ്ദത്തിലാണ്. ഒരു വശത്ത് ലാവ്ലിൻ. മറുവശത്ത് ലോകായുക്ത . കടലിൽ ചാടണോ കായലിൽ മുങ്ങണോ എന്നറിയാതെ വിഷമിക്കുകയാണ് അദ്ദേഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉഗ്ര സ്ഫോടന ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ  (5 minutes ago)

രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായ വീട്ടമ്മ മരിച്ചു...  (24 minutes ago)

സിപിഎം പ്രവർത്തകൻ തൂങ്ങിമരിച്ചു..  (39 minutes ago)

ജസ്റ്റിസ് സൂര്യകാന്ത് നവംബർ 24 തിങ്കളാഴ്ച ചുമതലയേല്‍ക്കും...  (59 minutes ago)

കാലിക്കറ്റ് എഫ്സി മലപ്പുറത്തെ നേരിടും  (1 hour ago)

തിരുവനന്തപുരം കല്ലറയിൽ കാട്ടുപന്നി വന്ന് ഓട്ടോറിക്ഷയിൽ ഇടിച്ച് ...  (1 hour ago)

ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നു വീണ...  (1 hour ago)

ഇന്ന് രാവിലെ പാപനാശം തീരത്തുനിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്....  (2 hours ago)

ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യചെയ്തു  (2 hours ago)

പി വി അൻവറിനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്....  (2 hours ago)

പഞ്ചാബി ഗായകൻ ഹർമൻ സിദ്ധു വാഹനാപകടത്തിൽ മരിച്ചു  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ളയില്‍ കൂടുതല്‍ പേര്‍ കുടുങ്ങാന്‍ സാധ്യത,  (3 hours ago)

കൈവെട്ട് കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, പ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്‍പ്പെടെ വലിശ ശൃഖല തന്നെ പ്രവര്‍ത്തിച്ചു എന്ന നിലപാടുമായി എന്‍ഐഎ  (3 hours ago)

എ.ക്യു.ഐ 400 കടക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് ഗ്രാപ്-4 നിയന്ത്രണങ്ങൾ ...  (3 hours ago)

പള്ളിയിൽനിന്ന് അശ്വാരൂഡ സേന, വാദ്യഘോഷങ്ങൾ, ദഫ്മുട്ട് എന്നിവയുടെ അകമ്പടിയോടെ  (3 hours ago)

Malayali Vartha Recommends