പ്രാര്‍ത്ഥന ഫലം കണ്ടു.....പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനത്തില്‍ ചെട്ടികുളങ്ങര ദേവിക്ക് ചാന്താട്ടം നടത്തണമെന്ന രുഗ്മിണിയമ്മയുടെ ആഗ്രഹം സഫലമായി.....

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനത്തില്‍ ചെട്ടികുളങ്ങര ദേവിക്ക് ചാന്താട്ടം നടത്തണമെന്ന രുഗ്മിണിയമ്മയുടെ ആഗ്രഹം സഫലമായി.
ചെട്ടികുളങ്ങരയമ്മയുടെ പരമഭക്തയായ രുഗ്മിണിയമ്മയ്ക്ക് കിട്ടിയത് അത്ഭുതകരമായ സാഫല്യമാണ്. ചെട്ടികുളങ്ങര ദേവിക്ക് അടുത്ത 12 വര്‍ഷത്തേക്ക് ചാന്താട്ട വഴിപാട് ഭക്തര്‍ ബുക്ക് ചെയ്തിരിക്കുകയാണ്. ഉച്ചയ്ക്ക് മുന്‍പ് ചാന്തിട്ട് വിഗ്രഹം അലംകൃതമാക്കുന്ന ഇഷ്ട വഴിപാടാണിത്.
സെപ്റ്റംബര്‍ 30 വെള്ളിയാഴ്ച അനിഴം നക്ഷത്രമാണ് നരേന്ദ്രമോദിയുടെ ജന്മദിനം. അന്ന് ചാന്താട്ടം വഴിപാട് നടത്തണമെന്നായിരുന്നു 80 വയസുള്ള പരമഭക്തയായ രുഗ്മിണിയമ്മയുടെ ആഗ്രഹം.
തിരുവനന്തപുരം കേശവദാസപുരത്ത് താമസിക്കുന്നെങ്കിലും മാവേലിക്കരയാണ് രുഗ്മിണിയമ്മയുടെ ജന്മനാട്. ബാല്യകാലം മുതല്‍ ചെട്ടികുളങ്ങര അമ്മയെ ദിവസവും ഭജിക്കുന്ന ഭക്ത. 2014-ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രി ആയതുമുതല്‍ ദേവിക്ക് വഴിപാട് നടത്തി പ്രാര്‍ത്ഥിച്ചു പോരുകയാണ് ഈ വയോധിക. ഈ പ്രാവശ്യം വിശേഷപ്പെട്ട വഴിപാടായ ചാന്താട്ടം പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ എങ്ങനെയും വഴിപാട് നടത്തിയേ പറ്റൂ എന്ന ആഗ്രഹത്തോടെ ക്ഷേത്ര ഭാരവാഹികളോട് ചോദിച്ചപ്പോള്‍ രുഗ്മിണിയമ്മയ്ക്ക് നിരാശയായിരുന്നു ഫലം. 12 വര്‍ഷത്തേക്ക് സാധ്യമല്ലെന്നായിരുന്ന മറുപടി ലഭിച്ചത്.
ക്ഷേത്ര ഭാരവാഹികളുടെ മറുപടിയില്‍ തകര്‍ന്നുപോയ രുഗ്മിണിയമ്മ ആഗ്രഹം ഉപേക്ഷിക്കാനായി തയ്യാറായിരുന്നില്ല. ദേവിയെ വീണ്ടും പ്രാര്‍ത്ഥിച്ചും ഭജന ഇരുന്നും ആഗ്രഹം പറഞ്ഞു കൊണ്ടിരുന്നു.
അത്ഭുതമെന്തെന്നാല്‍ സെപ്റ്റംബര്‍ 30-ന് ചാന്താട്ടം ബുക്ക് ചെയ്തിരുന്ന ഭക്തന്‍ അത് റദ്ദ് ചെയ്തു എന്നതാണ്. ഇതോടെ ആ ദിവസം രുഗ്മിണിയമ്മയ്ക്ക് ചാന്താട്ടം നടത്താനായി ഭാഗ്യം ലഭിച്ചു. പ്രധാനമന്ത്രിയുടെ ആയുരാരോഗ്യത്തിന് വേണ്ടിയുള്ള രുഗ്മിണിയമ്മയുടെ നിരന്തരമായ പ്രാര്‍ത്ഥനയ്ക്കാണ് അവസാനം ഫലം കിട്ടിയത്. സെപ്റ്റംബര്‍ 30-ന് അനിഴം നാളില്‍ നരേന്ദ്രമോദിയുടെ പേരില്‍ അതിവിശിഷ്ട വഴിപാടായ ചാന്താട്ടം ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തില്‍ നടത്തുന്നതിലുള്ള സന്തോഷത്തില്‍ രുഗ്മിണിയമ്മ പ്രാര്‍ത്ഥനയോടെയിരിക്കുന്നു.
"
https://www.facebook.com/Malayalivartha