പോപ്പുലര്‍ ഫ്രണ്ടിന്റെ തലതെറിച്ചു...2 PFI നേതാക്കൾ ഒളിവിൽ! രഹസ്യാന്വേഷണ വിഭാഗം തട്ടിക്കളഞ്ഞതല്ല, പച്ച വെളിച്ചം ബിരിയാണി കൊടുത്തതാ!

കഴിഞ്ഞ ദിവസം ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഒളിവില്‍. പി.എഫ്.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ സത്താര്‍, സംസ്ഥാന സെക്രട്ടറി കെ.എ റൗഫുമാണ് ഒളിവിലുള്ളത്. തുടർന്ന് നേതാക്കളെ കേന്ദ്രീകരിച്ച് എന്‍.ഐ.എ റെയ്ഡ് നടത്തിയപ്പോള്‍ തന്നെ ഇവര്‍ ഒളിവിലാണ്. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴും ഇവരെ ലഭിച്ചിരുന്നില്ല. ഹര്‍ത്താല്‍ആഹ്വാനം ചെയ്ത ശേഷം ഇവര്‍ മുങ്ങുകയായിരുന്നു.
റെയ്ഡ് നടക്കുന്ന സമയത്ത് കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഇവര്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടുകിട്ടിയില്ലെങ്കില്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് പോകുമെന്നും കൂടിയാലോചനയ്ക്ക് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നുമാണ് വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ അറിയിച്ചത്.
പിന്നീട് രാത്രിയോടെയാണ് ഹര്‍ത്താലെന്ന് വാര്‍ത്താക്കുറിപ്പിറങ്ങിയത്. ഈ വാര്‍ത്താക്കുറിപ്പ് വന്നതിന് പിന്നാലെ രാവിലെ വാര്‍ത്താ സമ്മേളനം വിളിച്ച നേതാക്കളെ ഫോണില്‍ ഉള്‍പ്പെടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha


























