ബസില്‍വെച്ച് പതിനൊന്നുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ പ്രതിക്ക് എട്ടു വര്‍ഷം തടവും 25,000 രൂപ പിഴയും

ബസില്‍വെച്ച് പതിനൊന്നുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ പ്രതിക്ക് എട്ടു വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ചടയമംഗലം ഇലപ്പെന്നൂര്‍ ആലുമൂട്ടില്‍ വീട്ടില്‍ സഫ്ദര്‍ സുധീര്‍ (22)നെയാണ് ജഡ്ജി ആജ് സുദര്‍ശന്‍ ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നല്‍കണം.
പിഴ അടച്ചില്ലെങ്കില്‍ ഏഴ് മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. 2020 ജനുവരി ആറിന് വൈകിട്ട് നാല് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ വിട്ട് വീട്ടില്‍ പോകാനായി കിഴക്കേക്കോട്ട ബസ് സ്റ്റാന്‍ഡില്‍നിന്ന് ബസില്‍ കയറിയ പെണ്‍കുട്ടിയെയാണ് പ്രതി ഉപദ്രവിച്ചത്. പിന്‍ഭാഗത്ത് നിന്നിരുന്ന പ്രതി കുട്ടിയുടെ പാവാട പൊക്കുകയായിരുന്നു.
കുട്ടി ബഹളം വെച്ചപ്പോള്‍ യാത്രക്കാര്‍ പ്രതിയെ പിടികൂടി ഫോര്‍ട്ട് പൊലീസില്‍ ഏല്‍പ്പിച്ചു. ഈ സംഭവം കണ്ട മറ്റൊരു യാത്രക്കാരനും പ്രതിക്കെതിരെ കോടതിയില്‍ മൊഴി നല്‍കി. പ്രാസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍ എസ്.വിജയ് മോഹന്‍, അഡ്വ. എം. മുബീന എന്നിവര്‍ ഹാജരായി.
കേസില്‍ പന്ത്രണ്ട് സാക്ഷികളെ വിസ്തരിച്ചു. പതിനാല് രേഖകള്‍ ഹാജരാക്കി. പ്രതി ജയിലില്‍ കിടന്ന കാലാവധി ശിക്ഷയില്‍ ഇളവ് ചെയ്തിട്ടുണ്ട്. ഫോര്‍ട്ട് എസ് ഐ സജു എബ്രഹാമാണ് കേസ് അന്വഷിച്ചത്.
https://www.facebook.com/Malayalivartha


























