സിപിഎം നേതാക്കള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത സൗഹൃദം;എല്ലാവരെയും വലിച്ചു പുറത്തിടാന്‍ കേന്ദ്ര ഏജന്‍സികള്‍

സംസ്ഥാനത്തെ ചില സി പി എം നേതാക്കള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത സൗ ഹൃദവും ബന്ധവുമുണ്ടെന്ന് എന്‍ ഐ എ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. എ എം ആരിഫ് എം.പി. ഉള്‍പ്പെടെയുള്ളവര്‍ക്ക് പി.എഫ് ഐ യുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി മനസിലാക്കുന്നു. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡിനെ വിമര്‍ശിച്ചാണ് ആരിഫ് രംഗത്തെത്തിയത്. നാളെ സിപിഎം ഓഫീസുകളും ഇത്തരത്തില്‍ റെയ്ഡ് നടക്കാന്‍ സാധ്യതയുണ്ടെന്നും ആരിഫ് പറഞ്ഞതു കേട്ടപ്പോള്‍ കേരളം ഞെട്ടി. കേരളത്തില്‍ നിന്ന് റെയ്ഡിനെ വിമര്‍ശിച്ച ആദ്യത്തെ മുന്നണി നേതാവാണ് എ.എം.ആരിഫ്. മിടുക്കരായ യുവതീ യുവാക്കളെ കണ്ടെത്തി തീവ്രവാദ പരിശീലനം നല്‍കാന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചു വരുന്നതായി എന്‍ ഐ എ യുടെ രഹസ്യ റിപ്പോര്‍ട്ട് പുറത്തുവന്നു. കരാട്ടെ, കളരി തുടങ്ങിയ ആയോധനകലകളില്‍ പരിശീലനം നല്‍കി ചെറുപ്പക്കാരെ പി.എഫ്.ഐയിലേക്ക് ആകര്‍ഷിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പോപ്പുലര്‍ ഫ്രണ്ടിന് തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തി കഴിഞ്ഞു.ഇവരുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ചില പ്രമുഖ നേതാക്കളില്‍ നിന്നും സഹായം ലഭിക്കുന്നുണ്ടെന്നാണ് എന്‍ ഐ എ മനസിലാക്കിയിരിക്കുന്നത്. അറസ്റ്റിലായ നേതാക്കളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് പറയുന്നത്. അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. യുവാക്കളെ അല്‍ഖ്വയ്ദ, ലഷ്‌കര്‍ ഇ തെയ്ബ, ഐഎസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ചേരാനും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനത്തിനും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ജിഹാദിന്റെ ഭാഗമായി ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ഗൂഢാലോചന നടത്തി. നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിലൂടെ ഇവരുടെ വിപുലമായ സ്വാധീനം വെളിവാക്കപ്പെട്ടെന്നും എന്‍ഐഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സര്‍ക്കാരിന്റെ നയങ്ങള്‍ തെറ്റായ രീതിയില്‍ വളച്ചൊടിച്ച് സമൂഹത്തില്‍ വിദ്വേഷ പ്രചാരണത്തിന് പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചു. സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ വിവരങ്ങള്‍ കൈമാറിയിരുന്നത്. തെരച്ചിലില്‍ ഇതിനുള്ള തെളിവുകളും ഫോണും പിടിച്ചെടുത്തിട്ടുണ്ടെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു.
അതേസമയം യുപിയില്‍ പ്രതികള്‍ക്കെതിരെ യുഎപിഎയും ചുമത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ളതും പ്രധാനപ്പെട്ട ദേശീയ നേതാക്കള്‍ ഉള്ളതും കേരളത്തിലാണ്. കൊച്ചിയില്‍ കേസുമായി ബന്ധപ്പെട്ട് ആകെ 14 പ്രതികളാണുള്ളത്. ഇതില്‍ ഒന്നാം പ്രതി പോപ്പുലര്‍ ഫ്രണ്ട് സംഘടന തന്നെയാണ്. മറ്റു 13 പേര്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരാണ്. കേസിലെ മൂന്നാം പ്രതിയും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അബ്ദുള്‍ സത്താര്‍, സംസ്ഥാന സെക്രട്ടറി സിഎ റൗഫ് എന്നിവരെ ഇനി പിടികൂടാനുണ്ടെന്നും ഇവരാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എന്‍ ഐ എ ഡയറക്ടര്‍ ജനറല്‍ (ഡി ജി) ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഘടനയെ നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടേക്കും. 2017ലും നിരോധനത്തിനായുള്ള നീക്കം എന്‍ഐഎ നടത്തിയിരുന്നു. ഇത്തവണ നിരോധനം സംഭവിക്കുമെന്ന് തന്നെ എന്‍ ഐ എ കരുതുന്നു.
പി. എഫ് ഐ യെ അനുകൂലിക്കുന്ന മുന്‍ നിര നേതാക്കളുടെ പട്ടിക എന്‍ ഐ എ ശേഖരിക്കുന്നുണ്ട്. കേരളത്തില്‍ സര്‍ക്കാര്‍ പിന്തുണയോടു കൂടിയാണ് ഹര്‍ത്താല്‍ വിജയിപ്പിച്ചതെന്ന യാഥാര്‍ത്ഥ്യവും കേന്ദ്ര സര്‍ക്കാര്‍ മനസിലാക്കിയിട്ടുണ്ട്. പി എഫ് ഐ യുടെ ഹര്‍ത്താലിന് സര്‍ക്കാര്‍ പരോക്ഷ പിന്തുണ നല്‍കിയെന്ന ആരോപണം ഹര്‍ത്താലിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ കേട്ടിരുന്നു. ബി ജെ പി യെ എതിര്‍ക്കാന്‍ വേണ്ടി ഏത് തീവ്രവാദത്തെയും അംഗീകരിക്കാന്‍ കേരളത്തിലെ സി പി എം തയ്യാറാണെന്നതിന്റെ ഉദാഹരണമാണ് ആരിഫിന്റെ വാക്കുകള്‍. കഴിഞ്ഞ ലോകസഭാ തെരഞ്ഞടുപ്പില്‍ കേ
രളത്തില്‍ നിന്നും ജയിച്ച ഏക സി പി എം അംഗമാണ് ആരിഫ്. താന്‍ ജയിച്ചത് പി.എഫ്.ഐ വോട്ടു കൂടി കൊണ്ടാണെന്ന് ആരിഫ് പരസ്യമായി സമ്മതിക്കാറുണ്ട്. ആരിഫിന് പുറമേ ചില സി പി എം നേതാക്കള്‍ക്ക് പി.എഫ്.ഐയുമായി ബന്ധമുണ്ടെങ്കിലും പുറത്തു പറയാന്‍ ധൈര്യമില്ലാത്തതിനാല്‍ മിണ്ടാതിരിക്കുന്നു.
പി.എഫ്.ഐ നേതാക്കള്‍ ചില പ്രമുഖ സി പി എം നേതാക്കളുമായി നിരന്തര ആശയ വിനിമയം നടത്തുന്നു എന്ന കാര്യം പരസ്യമായ രഹസ്യമാണ്. സി പി എം നേതാക്കള്‍ പി.എഫ്.ഐക്ക് രഹസ്യ സഹായങ്ങള്‍ ചെയ്യാറുണ്ട്. അവര്‍ തിരിച്ചും സി പി എമ്മിനെ സഹായിക്കുന്നുണ്ട്. പല മണ്ഡലങ്ങളിലും സി പി എം ജയിച്ചത് പി.എഫ്.ഐയുടെ പിന്തുണയോടുകൂടിയാണ്.
ബീഹാര്‍ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ട ഭീകരര്‍ക്ക് കേരള ബന്ധം ഉണ്ടെന്ന് എന്‍ ഐ എ നേരത്തെ കണ്ടെത്തിയിരുന്നു. സി പി എം കൈയയച്ച് സഹായിക്കുന്ന പോപ്പുലര്‍ ഫ്രണ്ടുകാരാണ് നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടത്.
അത്തര്‍ പര്‍വേസ്, മുഹമ്മദ് ജലാലുദീന്‍ എന്നിവരാണ് ബീഹാറില്‍ പിടിയിലായത്. ഇവര്‍ ആയുധ പരിശീലനം നല്‍കുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ളവരും ഇവിടെ ആയുധ പരിശീലനം നേടിയിട്ടുണ്ട്.പ്രതികള്‍ മോദിയുടെ സന്ദര്‍ശനത്തിന് മുമ്പ് 2022 ജൂലൈ ആറ്, ഏഴ് തിയതികളില്‍ യോഗം ചേര്‍ന്നിരുന്നു. ജൂലൈ 12ന് മോദി പങ്കെടുത്ത യോഗത്തില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി.
ബിഹാറിലെ പാറ്റ്‌നയിലെ ഭീകരവാദ പരിശീലന ക്യാംപില്‍ മലയാളികളായ എസ്ഡിപിഐക്കാര്‍ പങ്കെടുത്തെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കേരളം, തമിഴ്‌നാട്, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള എസ്ഡിപിഐ പ്രവര്‍ത്തകരാണ് ക്യാംപില്‍ ഉണ്ടായിരുന്നതെന്ന് അറസ്റ്റിലായ പ്രതികള്‍ വെളിപ്പെടുത്തി. ജാര്‍ഖണ്ഡില്‍ നിന്നുള്ള മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ എം.ഡി ജല്ലാവുദ്ദീന്‍, സിമി അംഗവും പോപ്പുര്‍ ഫ്രണ്ട്എസ്ഡിപിഐ അംഗവുമായ അഥര്‍ പര്‍വേസ് എന്നിവരെയാണ് ബിഹാര്‍ പോലീസ് പിടികൂടിയത്. ഹിന്ദുക്കളെ ഇല്ലാതാക്കി 2047 ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുക എന്ന ആശയത്തിലാണ് ക്യാംപ് സംഘടിപ്പിച്ചിരുന്നത്. ഇവര്‍ വിവിധയിടങ്ങളില്‍ സംഘടിപ്പിച്ച ക്യാംപിന് പാക്കിസ്ഥാന്‍, തുര്‍ക്കി, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നു ഫണ്ട് ലഭിച്ചെന്നും കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് കേസ് എന്‍എഐ എറ്റെടുത്തത്..
വിഷന്‍ ഇന്ത്യ 2047 എന്ന പേരിലുള്ള എട്ടു പേജുള്ള രേഖയാണ് ഇവര്‍ രാജ്യം തോറും സഞ്ചരിച്ച് പോപ്പുലര്‍ ഫ്രണ്ട് യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് വിതരണം ചെയ്തത്. 'ഭീരുക്കളായ ഹിന്ദുക്കളെ' പൂര്‍ണ്ണമായും ഇല്ലാതാക്കി രാജ്യത്ത് ആധിപത്യം സ്ഥാപിക്കാനും അവരെ കീഴ്‌പ്പെടുത്തുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും 10% മുസ്ലീങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്നില്‍ അണിനിരന്നാല്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നും പിഎഫ്‌ഐ കേഡര്‍മാര്‍ക്കിടയില്‍ പ്രചരിപ്പിച്ചിച്ചു.
പോപ്പുലര്‍ ഫ്രണ്ടിന് ലഭിക്കുന്ന വിദേശ സഹായം ഇന്ത്യാ വിരുദ്ധ നിലപാട് പിന്തുടരുന്ന രാജ്യങ്ങളില്‍ നിന്നാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്ന കണ്ടെത്തല്‍ സംബന്ധിച്ച് വിശദമായ അന്വേഷണം ഡല്‍ഹിയിലെ ഉന്നത തലങ്ങളില്‍ നടക്കുന്നുണ്ട്. പാകി സ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ടിന് പണം വരുന്നു ണ്ടെന്നാണ് മനസിലാക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഏറ്റവും സുരക്ഷിത താവളം കേരളമാണെന്നും അതിന് കേരള സര്‍ക്കാരിന്റെ ആശീര്‍വാദമുണ്ടെന്നും കണ്ടെത്തിയതായി സൂചനയുണ്ട്. ചുരുക്കത്തില്‍ പാകിസ്ഥാനില്‍ നിന്ന് ഉള്‍പ്പെടെ കോടികള്‍ കരസ്ഥമാക്കി പിണറായിയുടെ തണലില്‍ പോപ്പുലര്‍ ഫ്രണ്ട് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസുകള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തടയിട്ടത് ഈ സാഹചര്യത്തിലാണ്. .പിഎഫ്‌ഐയുടെ 23 അക്കൗണ്ടുകളാണ് മരവിപ്പിച്ചത് . ഗള്‍ഫിലെ സുശക്തമായ സംഘടനാ സംവിധാനത്തിലൂടെയാണ് ഫണ്ട് പിരിക്കുന്നതെന്നും ഇഡി വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിന്റെ കീഴിലുള്ള സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ പത്ത് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഇഡിയടക്കം വിവിധ ഏജന്‍സികളുടെ അന്വേഷണം പിഎഫ്‌ഐക്കെതിരെ നടക്കുന്നുണ്ട്. അതിനിടെയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. 23 അക്കൗണ്ടുകളിലായി ഏതാണ്ട് കോടികളാണ് ഉണ്ടായിരുന്നത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ അക്കൗണ്ടില്‍ ലക്ഷങ്ങള്‍ ഉണ്ടായിരുന്നു. ഇ ഡിയുടെ അറിവിലുള്ള അക്കൗണ്ടുകളാണ് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചത്. എന്നാല്‍ ഇ ഡിക്ക് കണ്ടു പിടിക്കാന്‍ കഴിയാത്ത പി.എഫ്.ഐ അക്കൗണ്ടുകള്‍ ഉണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. ചില ഏജന്‍സികള്‍ക്കും സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്കും വന്‍തോതില്‍ വിദേശ നിക്ഷേപം ലഭിക്കുന്നുണ്ട്. ഇത് എവിടെ നിന്നാണെന്നും ആര്‍ക്കാണ് ലഭിക്കുന്നതെന്നും ഇ.ഡി. അന്വേഷിക്കുന്നുണ്ട്.
എന്‍ ഐ എ അന്വേഷിക്കുന്ന നേതാക്കള്‍ക്ക് പി.എഫ്.ഐ യില്‍ നിന്നും എന്തെല്ലാം സഹായം ലഭിക്കുന്നു എന്നാണ് എന്‍.എ എ അന്വേഷിക്കുന്നത്. ഏതായാലും ആരിഫ് ഉള്‍പ്പെടെയുള്ള ചില സി പി എം നേതാക്കള്‍ക്ക് അത്യുഗ്രന്‍ പണി വരുന്നുണ്ട്! കുമ്മനം രാജശേഖരന്‍ ആരിഫിനെതിരെ രംഗത്തെത്തിയത് ഇതിന്റെ ഭാഗമായാണെന്ന് മനസിലാക്കുന്നു. ആരിഫിനെ ചോദ്യം ചെയ്യാന്‍ വരെയുള്ള സാധ്യത വരെ തള്ളിക്കളയാനാവില്ല.
https://www.facebook.com/Malayalivartha


























