ഇന്ത്യയ്‌ക്കെതിരെ ഗൾഫിൽ നിന്നും യുദ്ധം പ്രഖ്യാപിച്ച് PFI; ആ പണി വേണ്ട, കണ്ണുരുട്ടി കേന്ദ്രം ;പോപ്പുലർ ഫ്രണ്ടിന്റെ ഗൾഫിലെ വമ്പൻ നീക്കങ്ങളിങ്ങനെ ; മലയാളികൾക്കടക്കം തീവ്രവാദ സംഘടനയായ ഹമാസുമായി ബന്ധമുണ്ടെന്ന് മുൻ ഖത്തർ മലയാളി മിഷൻ മേധാവിയുടെ വെളിപ്പെടുത്തൽ

രാജ്യത്ത് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതോടെ, ഇനി എങ്ങോട്ട് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ ഗൾഫിലെ വമ്പൻ നീക്കങ്ങൾ പുറത്ത് വന്നു. ഗൾഫിലെ പല സ്ഥാപനങ്ങളും പോപ്പുലർ ഫ്രണ്ടിനു കീഴിയിൽ, മിക്ക സ്ഥാപനങ്ങളും പോപ്പുലർ ഫ്രണ്ടിന്റെ ഫണ്ട് വാങ്ങിയാണ് പ്രവർത്തിക്കുന്നതെന്ന് തുറന്നു പറഞ്ഞ് മുൻ ഖത്തർ മലയാളി മിഷൻ മേധാവി ദുർഗാ ദാസ്.
അദ്ദേഹം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കാര്യങ്ങൾ പുറത്ത് പറഞ്ഞത്. പോപ്പുലർ ഫ്രണ്ടിന്റെ കീഴിലാണ് പലസ്ഥാപനങ്ങളും ഗൾഫിൽ വളരുന്നതെന്നും, ഏറ്റവും കൂടുതൽ റിയൽ എസ്റ്റേറ്റിലുള്ളതും സിനിമയിലുള്ളതുമെല്ലാം പോപ്പുലർ ഫ്രണ്ടുകാരാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആശുപത്രികൾ പോലും പോപ്പുലർ ഫ്രണ്ടിന്റെ കീഴിലാണെന്നും, അവരാണ് ഈ ബിസിനസുകളെല്ലാം നയിക്കുന്നതെന്നും ദുർഗാ ദാസ് പറഞ്ഞു. നിലവിൽ മിക്ക ബിസിനസിന്റെയും തലപ്പത്തുള്ളവർ പോപ്പുലർ ഫ്രണ്ട് അനുഭാവികളാണ്. മലയാളികൾക്കടക്കം തീവ്രവാദ സംഘടനയായ ഹമാസുമായി ബന്ധമുണ്ട്. അവരുടെ പല പരിപാടികൾക്കും മുദ്രാവാക്യം വിളിക്കാൻ മലയാളികൾ പോയിട്ടുണ്ടെന്നും ദുർഗാ ദാസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























