Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്... മൃതശരീരം തറയില്‍ തട്ടി നിന്നതിന് 1.5 മീറ്റര്‍ മാറിയാണ് ഉടല്‍ വേര്‍പെട്ട തല കിടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ ജെ.കെ. ദിനില്‍, മൂപ്പതാം സാക്ഷിയായി മൊഴി നല്‍കുകയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍,പ്രതികളെ ദിനില്‍ കോടതിയില്‍ തിരിച്ചറിഞ്ഞു, പ്രതികള്‍ക്ക് കുരുക്ക് മുറുകുന്നു

30 SEPTEMBER 2022 08:32 AM IST
മലയാളി വാര്‍ത്ത

More Stories...

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....

സംസ്ഥാനത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കമാകും.... ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

കോവളത്ത് ചെന്തിലാക്കരി കണ്ടല്‍ക്കാട്ടില്‍ വിദേശ വനിതയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസില്‍ വള്ളിയില്‍ കുടുങ്ങി മൃതശരീരം തറയില്‍ തട്ടി നിന്നതിന് 1.5 മീറ്റര്‍ മാറിയാണ് ഉടല്‍ വേര്‍പെട്ട ലിഗയുടെ തല കിടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മുന്‍ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ജെ.കെ. ദിനില്‍ തലസ്ഥാനത്തെ വിചാരണ കോടതിയില്‍ മൊഴി നല്‍കി.



അഴുകി ജീര്‍ണ്ണിച്ച് തല വേര്‍പെട്ടതാകാമെന്ന് ക്രൈം സീന്‍ പരിശോധിച്ച ഡോ.സുനു കുമാര്‍ അഭിപ്രായപ്പെട്ടതായും ദിനില്‍ മൊഴി നല്‍കി. അല്‍പ്പം ചെരിഞ്ഞ് ആറിന്റെ തിരമായ ചെരിഞ്ഞ പ്രതലമായതിനാല്‍ തല ഉരുണ്ടു പോയതാണ്. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാര്‍ മുമ്പാകെയാണ് മുപ്പതാം സാക്ഷിയായി ദിനില്‍ മൊഴി നല്‍കിയത്.



താന്‍ തയ്യാറാക്കിയ മഹസര്‍ , പ്രേത വിചാരണ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള റിക്കോര്‍ഡുകള്‍ പരിശോധിച്ചാണ് ഡോ. സുനു കുമാര്‍ ക്രൈം സീന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതിനാല്‍ അതിലെ ഉള്ളടക്കം പ്രസക്തമാണെന്ന് തനിക്ക് ബോധ്യമായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം കഴുത്തിനേറ്റ മാരക മുറിവെന്നാണ്. ഒതള മരത്തോട് ചേര്‍ന്ന് കിടക്കുന്ന വള്ളിപ്പടര്‍പ്പില്‍ ഉദ്ദേശം 2.25 സെന്റിമീറ്റര്‍ മുകളിലുള്ള ഒരു കമ്പിന്റെ ഭാഗം ഉണക്കി ഒടിഞ്ഞ് തട്ടി നിന്നിരുന്നു.



മൃതദേഹം കണ്ട സ്ഥലത്ത് നിന്ന് 6.5 മീറ്റര്‍ മാറി ആറിന്റെ തീരമാണ്. മൃതശരീരം കാണപ്പെട്ടത് ഉയര്‍ന്ന സ്ഥലത്താണ്. വേലിയേറ്റ സമയം ആറിലെ വെള്ളം ഒഴുകിയെത്തുന്നു. ലിഗയുടെ ദേഹത്ത് കാണപ്പെട്ട ജാക്കറ്റിലും ചുരിദാര്‍ വസ്ത്ര ടോപ്പിലും ധാരാളം ചെളിയും മുടിയും പറ്റിപ്പിടിച്ചിരുന്നു. മൃതശരീര വള്ളികള്‍ 18 സെ.മീ വലിഞ്ഞു കീറി താഴ്ന്നതായി കാണപ്പെട്ടു.



ലിഗക്ക് മരം കയറാനറിയില്ലെന്ന് സഹോദരിയും സുഹൃത്തും മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുള്ള സമഗ്രമായ അന്വേഷണത്തിന്റെ സാധ്യതകള്‍ ആരാഞ്ഞു കൊണ്ടാണ് അപ്രകാരവും അന്വേഷിച്ചത്. മൃതശരീരം കിടന്ന സ്ഥലത്ത് നിന്ന് 1.55 മീറ്റര്‍ വടക്ക് പടിഞ്ഞാറ് മറി 48 മീറ്റര്‍ ഉയരത്തില്‍ എട്ടാം തൊണ്ടി മുതലായ വള്ളി കണ്ടു. അതില്‍ നിന്നും ബ്രൗണ്‍ കളര്‍ തലമുടിയും ഫംഗസും കണ്ടെത്തി. ലിഗയുടെ കൈകള്‍ വള്ളിയുടെ പുറത്തു കൂടി കിടന്ന് മൃതശരീരം താങ്ങി നിര്‍ത്താനുള്ള ശേഷി ആ വള്ളിക്കെട്ടിനുള്ളതായി ബോധ്യപ്പെട്ടു. മൃഗങ്ങള്‍ ആക്രമിച്ചതായി തെളിവു ലഭിച്ചില്ല.



മൃതദേഹം കിടന്ന വിജനമായ സ്ഥലത്ത് നിന്നും 150 മീറ്റര്‍ മാറി ആളൊഴിഞ്ഞ വീടിന്റെ പരിസരത്താണ് ചീട്ടുകളി , മദ്യപാനം എന്നിവ നടക്കുന്നത്. പ്രതികള്‍ മാത്രമാണ് കൃത്യ സ്ഥലത്ത് എത്തുന്നതെന്ന് അന്വേഷണത്തില്‍ ബോധ്യമായി. വള്ളിയുടെ ബലം എത്രത്തോളം വരുമെന്ന് എഫ് എസ് എല്‍ അധികൃതര്‍ക്ക് പറയാന്‍ കഴിയില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഒന്നോ രണ്ടോ പേര്‍ക്ക് ഒര സമയം കയറാന്‍ പറ്റുന്ന മരത്തിന്റെ താഴത്തെ ചുറ്റളവ് 53 സെമി വള്ളി ബന്ധപ്പെട്ട് കിടക്കുന്ന മാന്‍ഗ്രുവ് കാടാണ്. മൃതദേഹത്തിനരികെ മദ്യക്കുപ്പികള്‍ , ബിയര്‍ കുപ്പികള്‍ , സിഗരറ്റ് എന്നിവ കാണപ്പെട്ടതായും പ്രതികളെ ദിനില്‍ കോടതിയില്‍ തിരിച്ചറിഞ്ഞു മൊഴി നല്‍കി.

കോവളത്തെ ഒരു സ്ഥാപനത്തില്‍ കെയര്‍ ടെയ്ക്കര്‍ ജോലിയുള്ള തിരുവല്ലം വെള്ളാര്‍ വടക്കേ കൂനം തുരുത്തി വീട്ടില്‍ ഉമേഷ് ( 28 ) , ഇയാളുടെ ബന്ധുവും സുഹൃത്തുമായ ടൂറിസ്റ്റ് ഗൈഡ് ഉദയകുമാര്‍ ( 24 ) എന്നിവരാണ് ലിഗ കൊലക്കേസിലെ ഒന്നും രണ്ടും പ്രതികള്‍.



ലാത്വിയന്‍ യുവതിയുടെ മൃതദേഹം കിടന്ന മീന്‍ കെണി കൂടിനടുത്ത ചീലാന്തിക്കാട്ടില്‍ നിന്നുള്ള നാറ്റം എന്താണെന്ന് നോക്കുന്നത് വിലക്കി , അത് നീര്‍നായ ചത്തോ പ്രസവിച്ചോ കിടക്കുന്നതായിരിക്കുമെന്നും അങ്ങോട്ടു പോകരുതെന്നും നീര്‍നായ ആക്രമിക്കുമെന്നും പറഞ്ഞ് ഒന്നാം പ്രതി ഉമേഷ് തന്നെ വിലക്കി പിന്തിരിപ്പിച്ചതായി മൂന്നാം സാക്ഷി സൂരജ് വിചാരണ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.


വിചാരണ കോടതിയായ തങ്ങളൊരുമിച്ച് ഉമേഷിന്റെ ബോട്ടില്‍ ചീലാന്തിക്കാട്ടിന് സമീപം മീന്‍ പിടിക്കാന്‍ പോയ കാര്യമോ തന്റെ പേരോ പോലീസിനോട് പറയരുതെന്നും ഉമേഷ് പറഞ്ഞതായി സൂരജ് മൊഴി നല്‍കി. പ്രതികളുടെ സുഹൃത്തും കാറ്ററിംഗ് തൊഴിലാളിയും മൃതദേഹം കിടന്ന അതേ കുറ്റിക്കാട്ടിനുള്ളില്‍ ഒന്നാം പ്രതി ഉമേഷിന്റെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയായ തിരുവല്ലം പാച്ചല്ലൂര്‍ സ്വദേശി സൂരജാണ് പ്രതിക്കൂട്ടില്‍ നിന്ന പ്രതികളെ മുന്‍ ജഡ്ജി കെ.കെ. ബാലകൃഷ്ണന് മുമ്പാകെ ചൂണ്ടിക്കാട്ടി മൊഴി നല്‍കിയത്. നാറ്റമടിച്ച സ്ഥലത്ത് തന്നെയും ഉമേഷ് കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക കൃത്യം ചെയ്തിന് കേസുണ്ടെന്നും സൂരജ് മൊഴി നല്‍കി. പ്രതിയെ ഭയന്നാണ് വിവരം പോലീസില്‍ യഥാസമയം അറിയിക്കാത്തതെന്നും സൂരജ് മൊഴി നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (36 seconds ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (29 minutes ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (36 minutes ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (44 minutes ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (58 minutes ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (1 hour ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (1 hour ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (1 hour ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (2 hours ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (2 hours ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (2 hours ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (3 hours ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (8 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (8 hours ago)

Malayali Vartha Recommends