സഞ്ചാരികള്‍ക്ക് പ്രവേശനമില്ല.... മണ്ണിടിഞ്ഞ് റോഡ് തകര്‍ന്നു... പൊന്മുടിയിലേക്ക് പ്രദേശവാസികള്‍ക്ക് താത്ക്കാലിക പാതയൊരുക്കുമെന്ന് ജില്ലാ ഭരണകൂടം....

സഞ്ചാരികള്‍ക്ക് പ്രവേശനമില്ല.... മണ്ണിടിഞ്ഞ് റോഡ് തകര്‍ന്നു... പൊന്മുടിയിലേക്ക് പ്രദേശവാസികള്‍ക്ക് താത്ക്കാലിക പാതയൊരുക്കുമെന്ന് ജില്ലാ ഭരണകൂടം....
മണ്ണിടിഞ്ഞ് റോഡ് തകര്‍ന്നതിനിടെ തുടര്‍ന്ന് ഒറ്റപ്പെട്ട പൊന്മുടിയിലേക്ക് താത്ക്കാലിക പാതയൊരുക്കും. മണ്ണിടിഞ്ഞ പന്ത്രണ്ടാം വളവിന് മുന്‍പ് പതിനൊന്നാം വളവില്‍ നിന്ന് പതിമൂന്നാം വളവിലേക്ക് വഴിയൊരുക്കും. പ്രദേശവാസികള്‍ക്ക് മാത്രമായാണ് താത്ക്കാലിക പാതയൊരുക്കുന്നത്.
റോഡ് പഴയപടിയാക്കുന്നതുവരെ സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. കനത്ത മഴയെത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരമാണ് പന്ത്രണ്ടാം വളവില്‍ റോഡ് ഇടിഞ്ഞ് താഴ്ന്നത്.
പൊന്‍മുടിയിലെ ലയങ്ങളില്‍ 180 കുടുംബങ്ങളാണ് താമസിച്ചു വരുന്നത്. ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളും കെടിഡിസി ജീവനക്കാരും ഒറ്റപ്പെട്ടിരുന്നു. ഇവരെ മാറ്റാനുള്ള ശ്രമങ്ങള്‍ രാത്രിതന്നെ ആരംഭിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha