കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; സ്വര്‍ണം ക്യാപ്‌സൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

മലപ്പുറം കരിപ്പൂർ വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട. വീണ്ടും സ്വര്‍ണം പിടികൂടി. വിമാനത്താവളത്തിൽ നിന്നും രഹസ്യമായി കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. വയനാട് മേപ്പാടി സ്വദേശി ഷാജുവാണ് പോലീസിന്റെ പിടിയിലായത്.
മാത്രമല്ല സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് പിടികൂടിയത്. എന്നാൽ മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കൂടാതെ സ്വര്‍ണം മിശ്രിതമാക്കി ക്യാപ്സൂള്‍ രൂപത്തിലാക്കിയായിരുന്നു മലദ്വാരത്തില്‍ ഒളിപ്പിച്ചത്. ഇയാളുടെ പക്കല്‍ നിന്നും മൂന്ന് ക്യാപ്സൂളുകള്‍ പിടിച്ചെടുത്തു.
അതേസമയം സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുത്ത് പരിശോധിച്ചതില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. തുടർന്ന് 797 ഗ്രാം സ്വര്‍ണം ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തതായി കസ്റ്റംസ് പറഞ്ഞു. നിലവിൽ ഷാജുവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha






















