വീടിന് മുന്നില്‍ വച്ച് വാഹനം നിര്‍ത്താതെ ഹോണ്‍ മുഴക്കി, വാതില്‍ തുറന്ന് പുറത്തിറങ്ങി ദമ്പതികളെ കെട്ടിയിട്ട് 25 പവന്‍ കവര്‍ന്നു; കവര്‍ച്ചാ സംഘം അറസ്റ്റില്‍

പാലക്കാട് ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. കേസിൽ രണ്ടു സ്ത്രീകള്‍ ഉള്‍പ്പടെ തമിഴ്‌നാട്ടുകാരായ ആറുപേരാണ് പിടിയിലായത്. സംഘം വീട്ടില്‍ കയറി ദമ്പതികളെ ആക്രമിച്ച് കവര്‍ന്നത് 25 പവന്‍ സ്വര്‍ണവും പതിനായിരം രൂപയുമാണ്.
ഈ മാസം 22നായിരുന്നു സംഭവം നടന്നത്. സംഘം വീട്ടിലെത്തി മോഷണം നടത്തുകയായിരുന്നു. ദേശീയപാതയ്ക്ക് സമീപത്തുള്ള ദമ്പതികളുടെ വീടിന് മുന്നില്‍ വച്ച് വാഹനം നിര്‍ത്താതെ ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്ന് ദമ്പതികള്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി. എന്നാൽ ഈ സമയം ആറംഗസംഘം ദമ്പതികളെ ബന്ധിയാക്കിയ ശേഷം പണവും സ്വര്‍ണവും കവരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇതിനു പിന്നാലെ പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കവര്‍ച്ച നടത്തിയ തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള സംഘമാണെന്ന് കണ്ടെത്തി. ഇതോടെ ഈ സംഘവുമായി ചേര്‍ന്ന് മോഷണം നടത്തുന്ന ചിലരെ പൊലീസ് പിടികൂടി. അവരില്‍ നിന്നാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.
https://www.facebook.com/Malayalivartha






















